5 Jan 2023 6:20 AM GMT
ആദ്യ ഘട്ട വ്യാപാരത്തില്‍ തിരിച്ചു വരവിനു ശ്രമിച്ചുവെങ്കിലും വിപണി ദുര്‍ബലാവസ്ഥയിലാണ്. വ്യാഴാഴ്ച 11.37 ന് സെന്‍സെക്‌സ് 213.46 പോയിന്റ് നഷ്ടത്തില്‍ 60,443.99 ലും നിഫ്റ്റി 34.70 പോയിന്റ് ഇടിഞ്ഞ് 18,008.25 ലുമാണ് വ്യപാരം ചെയുന്നത്.
പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 209.39 പോയിന്റ് നേട്ടത്തില്‍ 60,866.84 ലും നിഫ്റ്റി 59 പോയിന്റ് വര്‍ധിച്ച് 18,101.95 ലുമെത്തിയിരുന്നു. എന്നാല്‍ പിന്നീട് സൂചികകള്‍ ഇടിഞ്ഞു. 10 .15 ന് സെന്‍സെക്‌സ് 65.62 നഷ്ടത്തില്‍ 60,591.83 ലും നിഫ്റ്റി 6.75 പോയിന്റ് ഇടിഞ്ഞ് 18,036.20 ലുമായിരുന്നു വ്യാപാരം.
സെന്‍സെക്‌സില്‍ എന്‍ടിപിസി, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ്ലെ, എച്ച് സിഎല്‍ ടെക്നോളജീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റന്‍, ലാര്‍സെന്‍ ആന്‍ഡ് റ്റിയുബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ ലാഭത്തിലാണ്.
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സേര്‍വ്, പവര്‍ ഗ്രിഡ്, എച്ച്ഡിഎഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവ നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണിയില്‍, സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ്.
ബുധനാഴ്ച യുഎസ് വിപണി ലാഭത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. 'പണപ്പെരുപ്പം സ്ഥിരമായി കുറഞ്ഞ് രണ്ട് ശതമാനത്തിലാകും വരെ കര്‍ശനമായ നിലപാട് തുടരുമെന്ന മുന്നറിയിപ്പ് യുഎസ് ഫെഡ് നല്‍കിയിരുന്നു. നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുമെന്ന സൂചന ഉണ്ടെങ്കിലും തിങ്കളാഴ്ച യുഎസ് വിപണി മുന്നേറി. ' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
ബുധനാഴ്ച സെന്‍സെക്‌സ് 636 .75 പോയിന്റ് ഇടിഞ്ഞ് 60,657.45 ലും നിഫ്റ്റി 189.60 പോയിന്റ് നഷ്ടത്തില്‍ 18,042.95 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 1.03 ശതമാനം ഉയര്‍ന്ന് ബാരലിന് 78.64 ഡോളറായി. വിദേശ നിക്ഷേപകര്‍ ബുധനാഴ്ച 2,620.89 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.