image

17 July 2023 5:29 AM

Stock Market Updates

15 സെഷനുകളില്‍ DIIs വിറ്റഴിച്ചത് 10,000 കോടി രൂപയുടെ ഓഹരികള്‍

MyFin Desk

dIIs sold shares worth rs 10,000 crore in 15 sessions
X

Summary

  • 2023 ജൂണ്‍ 28 മുതല്‍ ജുലൈ 14 വരെയായി DIIs വിറ്റഴിച്ചത് 10,378 കോടി രൂപയുടെ ഓഹരികള്‍
  • ഈ വര്‍ഷം ആദ്യം വാങ്ങുന്നവരായിരുന്നു DIIs. അപ്പോള്‍ വിപണിയുടെ അവസ്ഥയും ദുര്‍ബലമായിരുന്നു
  • 15 സെഷനുകളില്‍ DIIs പതിനൊന്നു സെഷനുകളിലും വില്‍പ്പനക്കാരായി മാറി


വിപണിയിലെ റാലിയെത്തുടര്‍ന്ന് സ്വദേശി ഫണ്ടുകള്‍ (Domestic institutional investors -DIIs) വിറ്റഴിച്ചത് 10,000 കോടി രൂപയുടെ ഓഹരികള്‍. വെറും 15 സെഷനുകളിലാണ് ഇത്രയും വലിയ ലാഭമെടുപ്പ് (profit booking)നടന്നത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) കണക്കുകള്‍ പ്രകാരം 2023 ജൂണ്‍ 28 മുതല്‍ ജുലൈ 14 വരെയായി സ്വദേശി ഫണ്ടുകള്‍ വിറ്റഴിച്ചത് 10,378 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ്.

കഴിഞ്ഞ 15 സെഷനുകളില്‍ DIIs പതിനൊന്നു സെഷനുകളിലും വില്‍പ്പനക്കാരായി മാറി.

സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലെത്തിയതാണ് അവരെ വില്‍പ്പനക്കാരാക്കി മാറ്റിയത്.

ഈ വര്‍ഷം ഏപ്രില്‍ ആരംഭം മുതല്‍ മുന്‍നിര സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും 14 ശതമാനം വീതവും ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിവ 24 ശതമാനവുമാണ് ഉയര്‍ന്നത്.

ഈ വര്‍ഷം ആദ്യം DIIs വാങ്ങുന്നവരായിരുന്നു. അപ്പോള്‍ വിപണിയുടെ അവസ്ഥയും ദുര്‍ബലമായിരുന്നു. എന്നാല്‍ 2023 ഏപ്രിലിനു ശേഷം DII വാങ്ങലിന്റെ ഒഴുക്ക് കുറഞ്ഞു. പകരം വിദേശനിക്ഷേപകരും (FIIs) , റീട്ടെയ്ല്‍ ഇന്‍വെസ്റ്റര്‍മാരും വാങ്ങുന്നവരായി മാറി.

2023 ഏപ്രിലില്‍ DIIs 2,216.57 കോടി രൂപയുടെ ഓഹരി വാങ്ങല്‍ നടത്തിയപ്പോള്‍ മേയില്‍ 1,107.58 കോടി രൂപയുടെ ഓഹരി വില്‍പ്പന നടത്തി. ജൂണില്‍ ഏകദേശം 4,458 കോടി രൂപയുടെ ഓഹരിയാണ് അവര്‍ വാങ്ങിയത്.