image

13 Dec 2022 10:23 AM

Stock Market Updates

പൊതുമേഖലാ ബാങ്കുകൾ സൂചികകളെ കൈപിടിച്ചുയർത്തി; ബാങ്ക് നിഫ്റ്റി റെക്കോർഡിൽ

Mohan Kakanadan

stock market
X

Summary

  • ആക്സിസ് ബാങ്ക് 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയായ 949.30 ൽ എത്തിയിട്ടുണ്ട്. ബ്രിട്ടനിയായും 4452 -ൽ ഏറ്റവും ഉയർച്ചയിലാണ്.
  • വില്പനയുടെ അളവ് കണക്കാക്കിയാൽ ടാറ്റ സ്റ്റീലിന്റെ 322.49 ലക്ഷം ഓഹരികളാണിന്നു കൈമാറിയത്; അതായത് 35,948.70 ലക്ഷം രൂപ.


കൊച്ചി: പി എസ്‌ യു ബാങ്കുകളുടെ പിൻബലത്തിൽ ഇന്നത്തെ വ്യാപാരത്തിൽ സെന്‍സെക്‌സ് 402.73 പോയിന്റ് ഉയർന്ന് 62,533.30-ലവസാനിച്ചപ്പോൾ നിഫ്റ്റി 110.85 പോയിന്റ് ഉയർന്ന് 18,608 ൽ ക്ലോസ് ചെയ്തു. അതെ സമയം ബാങ്ക് നിഫ്റ്റി ഉയർന്ന് സർവകാല റെക്കോർഡ് ആയ 43,983.80 ൽ എത്തിയ ശേഷം 237.80 പോയിന്റ് വർധിച്ച് 43,946.55 ൽ അവസാനിച്ചു.

ആക്സിസ് ബാങ്ക് 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയായ 949.30 ൽ എത്തിയിട്ടുണ്ട്. ബ്രിട്ടനിയായും 4452 -ൽ ഏറ്റവും ഉയർച്ചയിലാണ്.

വില്പനയുടെ അളവ് കണക്കാക്കിയാൽ ടാറ്റ സ്റ്റീലിന്റെ 322.49 ലക്ഷം ഓഹരികളാണിന്നു കൈമാറിയത്; അതായത് 35,948.70 ലക്ഷം രൂപ.

നിഫ്റ്റി 50-ൽ ഇന്‍ഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, അദാനി പോർട്സ്, എച് സി എൽ ടെക് എന്നീ ഓഹരികള്‍ മികച്ച മുന്നേറ്റമാണ് കാഴ്ച വെച്ചത്. ഐ ഓ സി, ഹിൻഡാൽകോ എന്നീ ഓഹരികൾ 1 ശതമാനത്തിലധികം താഴ്ചയിലാണ്. ബി പി സി എൽ, യു പി എൽ, നെസ്‌ലെ എന്നിവയും ചുവപ്പിൽ അവസാനിച്ച പ്രമുഖ കമ്പനികളിൽ പെടുന്നു.

നിഫ്റ്റി പി എസ്‌ യു ബാങ്ക് സൂചിക 3.92 ശതമാനം കുതിച്ചുയർന്നു. ഐടി മേഖലയും 1 ശതമാനം വർധിച്ചു. എന്നാൽ എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, റിയാലിറ്റി, ഓയിൽ ആൻഡ് ഗ്യാസ് എന്നീ മേഖലാ സൂചികകൾ ചുവപ്പിലാണ്.

എൻഎസ്ഇ 50ലെ 34 ഓഹരികൾ ഉയർന്നിട്ടുണ്ട്; 14 ഓഹരികൾ താഴ്ചയിലാണ്.

വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ റിസർച്ച് മേധാവി പറയുന്നു: "അനുകൂലമായ ആഭ്യന്തര സംഖ്യകളുടെയും ശുഭാപ്തിവിശ്വാസമുള്ള ആഗോള സൂചനകളുടെയും ബലത്തിൽ ആഭ്യന്തര സൂചികകൾ പോസിറ്റീവ് ടെറെയ്‌നിലായിരുന്നു ദിവസം മുഴുവനും. പൊതുമേഖലാ ബാങ്കുകൾ റാലിക്ക് നേതൃത്വം നൽകി, ഐടി വിലപേശൽ വാങ്ങലുകളിൽ നഷ്ടം വരുത്തി. ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം കുത്തനെ കുറഞ്ഞ് 5.88% ആയി ടോളറൻസ് ബാൻഡിൽ എത്തിയെങ്കിലും ഒക്ടോബറിൽ വ്യാവസായിക ഉൽപ്പാദനത്തിൽ അപ്രതീക്ഷിതമായ ഇടിവുണ്ടായത് ആ ഉയർച്ചയെ ഭാഗികമായി ബാധിച്ചു..

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡിഎമ്മും, സിഎസ്‌ബി ബാങ്കും, കല്യാൺ ജൂവല്ലേഴ്‌സും, വി ഗാർഡും, ജ്യോതി ലാബും, ഫെഡറൽ ബാങ്കും, ധനലക്ഷ്മി ബാങ്കും, ജിയിജിത്തും, മണപ്പുറവും, മുത്തൂറ്റ് ക്യാപിറ്റലും, മുത്തൂറ്റ് ഫൈനാൻസും, വണ്ടർ ലയും ലാഭത്തിലായിരുന്നു. എന്നാൽ, കിംസും, കിറ്റെക്‌സും, ഹാരിസൺ മലയാളവും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളായ പുറവങ്കര നേട്ടത്തിൽ അവസാനിച്ചപ്പോൾ ശോഭയും പി എൻ സി ഇൻഫ്രയും താഴ്ചയിലേക്ക് നീങ്ങി.

രാവിലെ 32 പോയിന്റ് ഉയർന്ന് ആരംഭിച്ച സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇപ്പോൾ 109.00 പോയിന്റ് ഉയർച്ചയിൽ എത്തി നിൽക്കുന്നു.

തായ്‌വാൻ, സിയോള്‍, ഷാങ്ഹായ്, തുടങ്ങിയവ നഷ്ടത്തിലാണ് അവസാനിച്ചത്. എന്നാൽ, ഹോങ്കോങ് ഹാങ്ങ് സെങ്, ടോക്കിയോ നിക്കേ എന്നിവ ലാഭത്തിൽ ക്ളോസ് ചെയ്തു.

യുഎസ് വിപണികൾ ഇന്നലെ കുതിപ്പിലായിരുന്നു. യൂറോപ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് തുടക്കം.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമൊന്നും വന്നിട്ടില്ല.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഉയര്‍ന്ന് 82.71-ൽ എത്തിയിട്ടുണ്ട്.