image

28 Feb 2023 9:07 AM GMT

Fixed Deposit

ബാങ്ക് എഫ്ഡിയേക്കാള്‍ നേട്ടം; 9 ഡിവിഡന്റ് യീല്‍ഡ് ഓഹരികള്‍ നൽകിയ റിട്ടേൺ അറിയാം

MyFin Desk

fd divident yield stocks
X

Summary

നിശ്ചിത നിരക്കില്‍ പലിശ ലഭിക്കുമെങ്കിലും ഇതേ കാലയളവില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന വരുമാനം നല്‍കാന്‍ ശേഷിയുള്ള മറ്റൊരു ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റ് ഉണ്ട്. അതാണ് ഡിവിഡന്റ് യീല്‍ഡ് ഓഹരികള്‍.


വരുമാനത്തില്‍ എന്തെങ്കിലും മിച്ചമുണ്ടെങ്കില്‍ ബാങ്കില്‍ എഫ്ഡി നിക്ഷേപിച്ച് വരുമാനമുണ്ടാക്കാനാണ് സാധാരണക്കാര്‍ ആഗ്രഹിക്കുന്നത്. വലിയ നഷ്ട സാധ്യതയില്ലെന്നതാണ് കാരണം. നിശ്ചിത നിരക്കില്‍ പലിശ ലഭിക്കുമെങ്കിലും ഇതേ കാലയളവില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന വരുമാനം ഡിവിഡന്റ് യീല്‍ഡ് ഓഹരികള്‍ പലപ്പോഴും നൽകാറുണ്ട്.

സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുന്‍നിര ബാങ്കുകള്‍ നൽകുന്ന പലിശ പരമാവധി 8 ശതമാനമാണ്. എന്നാല്‍ മികച്ച റിട്ടേണിന് ഉയര്‍ന്ന വരുമാനം വാഗ്ദാനം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപം നടത്തുന്നതാണ് പുതിയ സാഹചര്യത്തില്‍ നല്ലത്. ഡെബ്റ്റ് പദ്ധതികളില്‍ നിക്ഷേപിക്കുന്നത് പോലെ തന്നെയാണ് ഡിവിഡന്റ് യീല്‍ഡും. ഇത് വളരെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കണം. വിപണിയിലുള്ള ഏറ്റക്കുറച്ചിലുകളൊക്കെ മൊത്തത്തിലുള്ള വരുമാനത്തെ ബാധിക്കും. എന്നാലും 2023 ഫെബ്രുവരി 22 വരെയുളള കണക്കുകള്‍ പരിശോധിച്ചാല്‍ ബിഎസ്ഇ 500 ലിസ്റ്റില്‍ നിന്ന് എട്ട് ശതമാനത്തില്‍ അധികം ലാഭം നല്‍കുന്ന മികച്ച ഡിവിഡന്റ് യീല്‍ഡ് സ്റ്റോക്കുകള്‍ കാണാം. അവ താഴെ പറയുന്നു.

വേദാന്ത

പ്രമുഖ മൈനിങ് കമ്പനിയായ വേദാന്തയുടെ ഫെബ്രുവരി 22 നുള്ള ഡിവിഡന്റ് യീല്‍ഡ് 14.83 ശതമാനമാണ്. ഇക്കഴിഞ്ഞ മാസം ഓഹരി 8.34 ശതമാനം താഴോട്ട് പോയിരുന്നു. നിലവില്‍ 303.35 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 52 ആഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഡിവിഡന്റ് യീല്‍ഡ് ഓഹരി എത്തുമെന്ന് കാണാം.

ഇന്ത്യന്‍ ഓയില്‍കോര്‍പ്പറേഷന്‍

കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് ഫെബ്രുവരി 22ന് 14.75 ശതമാനമാണ്. ഇക്കഴിഞ്ഞ മാസം ഓഹരി 6.76% ഇടിഞ്ഞിട്ടുണഅട്. എന്നാല്‍ 77.30 രൂപയാണ് നിലവില്‍ ഓഹരിയുടെ വില. 17.29% റാലിയുണ്ടായാല്‍ 52 ആഴ്ച്ചയിലെ ഏറ്റവും വലിയ നിലവാരത്തിലെത്തും.

ആര്‍ഇസി

ആര്‍ഇസിയുടെ ഡിവിഡന്റ് യീല്‍ഡ് ഫെബ്രുവരി 22ന് 13.64%ത്തിലെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം ഓഹരി 9.63% ഇടിഞ്ഞിട്ടുണ്ട്. എന്നാല്‍ നിലവില്‍ 112.15 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. 12.62% റാലിയുണ്ടായാല്‍ 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും.

ഗെയില്‍

ഫെബ്രുവരി 22ന് കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 10.47% ആയിരുന്നു. ഇക്കഴിഞ്ഞ മാസം ഗെയില്‍ ഓഹരികള്‍ക്ക് 3.48% ഇടിവ് നേരിട്ടു. 95.55 രൂപയാണ് നിലവില്‍ ഓഹരി വില. 21.02% റാലിയുണ്ടായാല്‍ 52 ആഴ്ച്ചത്തെ ഉയര്‍ന്ന നിലവാരം കൈവരിക്കും.

സെയില്‍

പൊതുമേഖലാ കമ്പനിയായ സെയിലിന്റെ ഡിവിഡന്റ് യീല്‍ഡ് 10.34% ആണ്. ഇക്കഴിഞ്ഞ മാസം 7.54% ഇടിവ് നേരിട്ടിട്ടുണ്ട്. എന്നാല്‍ 84.60 രൂപയാണ് നിലവിലെ നിലവാരം. 32.74% റാലി നേടിയാല്‍ 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വീണ്ടും എത്തുമെന്ന് പ്രതീക്ഷിക്കാം. മികച്ച വരുമാനത്തിനായി തെരഞ്ഞെടുക്കാവുന്ന ഡിവിഡന്റ് യീല്‍ഡ് സ്റ്റോക്കാണിത്.

സനോഫി ഇന്ത്യ

ഈ കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 9.07% ആണ്. 4.93% ഇടിവായിരുന്നു ഇക്കഴിഞ്ഞ മാസം നേരിട്ടിരുന്നത്. 5401.05 രൂപയെന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം. 46.99% റാലിയുണ്ടായാല്‍ 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും.