image

30 Jan 2022 11:17 AM GMT

Stock Market Updates

കുറഞ്ഞ റിസ്കുള്ള ഫണ്ട്-ഓഫ്-ഫണ്ട്സ്

MyFin Desk

കുറഞ്ഞ റിസ്കുള്ള ഫണ്ട്-ഓഫ്-ഫണ്ട്സ്
X

Summary

മള്‍ട്ടി-മാനേജര്‍-ഇന്‍വെസ്റ്റ്മെന്റ് എന്നും ഫണ്ട്-ഓഫ്-ഫണ്ട്സ് അറിയപ്പെടുന്നു.


മറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന ഫണ്ടാണ് ഫണ്ട്-ഓഫ്-ഫണ്ട്സ് (Fund-of-funds). ഇതിന്റെ പോര്‍ട്ട്ഫോളിയോയില്‍ മറ്റ് ഫണ്ടുകളുടെ...

മറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന ഫണ്ടാണ് ഫണ്ട്-ഓഫ്-ഫണ്ട്സ് (Fund-of-funds). ഇതിന്റെ പോര്‍ട്ട്ഫോളിയോയില്‍ മറ്റ് ഫണ്ടുകളുടെ പോര്‍ട്ട്ഫോളിയോകളും അടങ്ങിയിരിക്കുന്നു. ഇത് ബോണ്ടുകള്‍, ഓഹരികള്‍, മറ്റ് തരത്തിലുള്ള സെക്യൂരിറ്റികള്‍ എന്നിവയില്‍ നേരിട്ട് നിക്ഷേപിക്കുന്നതിന് പകരമാണ്. മള്‍ട്ടി-മാനേജര്‍-ഇന്‍വെസ്റ്റ്മെന്റ് എന്നും ഫണ്ട്-ഓഫ്-ഫണ്ട്സ് അറിയപ്പെടുന്നു.

ഒരു പോര്‍ട്ട്ഫോളിയോയില്‍ അടങ്ങിയിരിക്കുന്ന വിവിധ ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ വിശാലമായ വൈവിധ്യവല്‍ക്കരണവും (broad diversification), ഉചിതമായ ആസ്തി വിഭജനവും ഫണ്ട്-ഓഫ്-ഫണ്ട്സ് ലക്ഷ്യമിടുന്നു. വ്യത്യസ്ത തരം എഫ്ഒഎഫ് കള്‍ ഉണ്ട്. ഓരോ വിഭാഗവും വ്യത്യസ്ത നിക്ഷേപ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നു. മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ ചെലവ് അനുപാതം (expense ratio) കൂടുതലാണ് എഫ്ഒഎഫില്‍. സെക്യൂരിറ്റികളിലും വ്യക്തിഗത ഫണ്ടുകളിലും നേരിട്ട് നിക്ഷേപിക്കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ അപകട സാധ്യതയാണ് ഇതിനുള്ളത്. മികച്ച അവസരങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന ചെറുകിട നിക്ഷേപകരെ എഫ്ഒഎഫ് കള്‍ ആകര്‍ഷിക്കുന്നു. നിക്ഷേപകന് പ്രൊഫഷണല്‍ വെല്‍ത്ത് മാനേജ്മെന്റ് സേവനങ്ങളും വൈദഗ്ദ്ധ്യവും നല്‍കാന്‍ എഫ്ഒഎഫ് ന് സാധിക്കുന്നു.

അതേസമയം, എഫ്ഒഎഫ് കള്‍ക്ക് വിപണിയിലെ ചാഞ്ചാട്ടം കുറവും, വൈവിധ്യവല്‍ക്കരണം ഉയര്‍ന്നതും ആണെങ്കിലും പരമ്പരാഗത നിക്ഷേപ ഫണ്ടുകളേക്കാള്‍ ഉയര്‍ന്ന നിക്ഷേപ ഫീസ്, വരുമാനത്തിലെ കുറവിന് കാരണമാകുന്നു. മിക്ക മ്യൂച്വല്‍ ഫണ്ടുകളേയും പോലെ എഫ്ഒഎഫ്കള്‍ക്കും വാര്‍ഷിക പ്രവര്‍ത്തന ചെലവുണ്ട്.

മറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ മാത്രം ഇവര്‍ നിക്ഷേപങ്ങള്‍ പരിമിതപ്പെടുത്തുന്നില്ല. ഹെഡ്ജ് ഫണ്ടുകളോടാണ് ഇവയ്ക്ക് സാമ്യം. പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍, ഡിസ്ട്രസ്ഡ് അസെറ്റ്സ് ഫണ്ടുകള്‍ (distressed asstes funds) തുടങ്ങിയ വിഭാഗങ്ങളിലും ഫണ്ട്-ഓഫ്-ഫണ്ട്സ് പണം നിക്ഷേപിക്കുന്നു.