15 Jan 2022 1:23 PM GMT
Summary
നിങ്ങള്‍ പഠിക്കുന്ന അല്ലെങ്കില്‍ പഠിപ്പിക്കുന്ന മേഖലയിലുള്ള ശാസ്ത്രജ്ഞരോടൊത്ത് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? എങ്കില്‍ ഈ ഫെലോഷിപ്പിന് അപേക്ഷിക്കാം. ഇതിനായി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് അല്ലെങ്കില്‍ സര്‍വകലാശാലാ അധ്യാപകര്‍ക്കും സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ഒരുക്കിയിരിക്കുകയാണ് ദേശീയ സയന്‍സ് അക്കാദമികള്‍. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ് (ബംഗളൂരു), ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി (ന്യൂഡെല്‍ഹി), ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഇന്ത്യ (പ്രയാഗ് രാജ്) എന്നീ ദേശീയ സയന്‍സ് അക്കാദമികള്‍ സംയുക്തമായാണ് ഈ […]
നിങ്ങള്‍ പഠിക്കുന്ന അല്ലെങ്കില്‍ പഠിപ്പിക്കുന്ന മേഖലയിലുള്ള ശാസ്ത്രജ്ഞരോടൊത്ത് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? എങ്കില്‍ ഈ ഫെലോഷിപ്പിന് അപേക്ഷിക്കാം. ഇതിനായി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് അല്ലെങ്കില്‍ സര്‍വകലാശാലാ അധ്യാപകര്‍ക്കും സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ഒരുക്കിയിരിക്കുകയാണ് ദേശീയ സയന്‍സ് അക്കാദമികള്‍. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ് (ബംഗളൂരു), ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി (ന്യൂഡെല്‍ഹി), ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഇന്ത്യ (പ്രയാഗ് രാജ്) എന്നീ ദേശീയ സയന്‍സ് അക്കാദമികള്‍ സംയുക്തമായാണ് ഈ ഫെലോഷിപ്പ് ഒരുക്കുന്നത്.
ആര്‍ക്കെല്ലാം അപേക്ഷിക്കാം
സയന്‍സ്, എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ , ഫാര്‍മസി, വെറ്ററിനറി മേഖലകളില്‍ ബി എസ്, ബി എസ് സി ബി വി എസ് സി, ബി.ഫാം, ബി ഇ, ബി ടെക്, ബി സി എ, ബി ആര്‍ക്, എം എസ്, എം എസ് സി, എം ഫാം, എം ഇ, എം ടെക്, എം സി എ, എം ആര്‍ക്, ഇന്റഗ്രേറ്റഡ് എം എസ് /എം എസ് സി./എം ടെക്, എം ബി ബി എസ്, ഫാം ഡി, ഡ്യുവ ഡിഗ്രി ബി ടെക്. + എം ടെക്, ബി എസ്. + എം എസ്, ബി ഇ + എം എസ്സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, എം എസ് സി ടെക് എന്നീ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം. കൂടാതെ കോളേജ് അല്ലെങ്കില്‍ സര്‍വകലാശാലയി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അധ്യാപകര്‍ക്കും അപേക്ഷ നല്‍കാം.
യോഗ്യതകള്‍
സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ലഭിക്കുന്നതിന് പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പ്രധാനവിഷയങ്ങളില്‍ (ഭാഷ ഒഴികെ) 65 ശതമാനം അല്ലെങ്കില്‍ അതിന് മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളായിരിക്കണം. എന്നാല്‍ ശരാശരി മാര്‍ക്കിന്റെ ഏറ്റവും കുറഞ്ഞ ശതമാനം അധ്യാപകര്‍ക്ക് ബാധകമല്ല. മാത്രമല്ല പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് നേടാന്‍ യോഗ്യതയില്ല. മുന്‍പ് രണ്ട് തവണ അക്കാദമി ഫെലോഷിപ്പ് നേടിയവര്‍ക്ക് ഇതിന് അര്‍ഹതയില്ല.
എങ്ങനെ അപേക്ഷിക്കാം
സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പിനായി www.ias.ac.in, www.insaindia.res.in, www.nasi.org.in എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ നിര്‍ദ്ദിഷ്ട മേഖലയെക്കുറിച്ച് കുറഞ്ഞ വാക്കുകളില്‍ റൈറ്റ്-അപ്പ് എഴുതി അയക്കണം. മാത്രമല്ല ഈ ഫെലോഷിപ്പിലൂടെ എന്താണ് പഠിക്കാനും നേടാനും ആഗ്രഹിക്കുന്നതെന്ന് സൂചിപ്പിക്കുകയും വേണം. കൂടാതെ അപേക്ഷകന് ഗവേഷണം നടത്താന്‍ താത്പര്യമുള്ള പരീക്ഷണമോ സിദ്ധാന്തമോ ഇതില്‍ ഉള്‍പ്പെടുത്താം. ഫെലോഷിപ്പ് ലഭിക്കുന്നവര്‍ക്ക് ഈ അക്കാദമികളിലെ ശാസ്ത്രജ്ഞരുമൊത്ത് രണ്ടുമാസം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കും. ഈ കാലയളവില്‍ പ്രതിമാസ ഫെലോഷിപ്പ്, യാത്രാചെലവ് എന്നിവ അനുവദിക്കും.