image

14 Jan 2022 1:19 AM

Social Security

എന്താണ് കോണ്‍ട്രിബ്യുട്ടറി പെന്‍ഷന്‍?

MyFin Desk

എന്താണ് കോണ്‍ട്രിബ്യുട്ടറി പെന്‍ഷന്‍?
X

Summary

നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ വരുന്നതാണ് കോണ്‍ട്രിബ്യുട്ടറി പെന്‍ഷന്‍ പദ്ധതി. പ്രധാനമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.


നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ വരുന്നതാണ് കോണ്‍ട്രിബ്യുട്ടറി പെന്‍ഷന്‍ പദ്ധതി. പ്രധാനമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്...

നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ വരുന്നതാണ് കോണ്‍ട്രിബ്യുട്ടറി പെന്‍ഷന്‍ പദ്ധതി. പ്രധാനമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാരിന്ന് കീഴിലുള്ള അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ തൊഴിലാളികള്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണ്. മുമ്പ് നിലവിലുണ്ടായിരുന്ന പെന്‍ഷന്‍ പദ്ധതിയില്‍ തൊഴിലുടമയായ സര്‍ക്കാര്‍ മാത്രമായിരുന്നു പെന്‍ഷന്‍ പദ്ധതിക്ക് ആവശ്യമായ തുക അടച്ചിരുന്നത്.

എന്നാല്‍ ഈ പദ്ധതി പ്രകാരം നിത്യം അടയ്‌ക്കേണ്ട തുകയുടെ ഒരു പകുതി തൊഴിലാളി അടയ്ക്കണം. മറു പകുതി മാത്രമേ തൊഴില്‍ ദാതാവായ സര്‍ക്കാര്‍ അടയ്‌ക്കേണ്ടതുള്ളൂ. ജീവനക്കാര്‍ അവരുടെ മാസംതോറുമുള്ള ശമ്പളത്തിന്റെ 10 % തുക നിര്‍ബന്ധമായും ഇതിലേക്ക് നിക്ഷേപിക്കണം. തൊഴില്‍ ഉടമയായ സര്‍ക്കാര്‍ തുല്യമായ തുക നിക്ഷേപിക്കും. ഇത് എന്‍പിഎസിന്റെ ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ടിലേക്ക് വരവ് വെക്കുന്നു.

എന്‍ പി എസ്സിന്റെ ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ട് രണ്ട് തരത്തില്‍ ഉണ്ട്. ആദ്യത്തെ ശ്രേണിയില്‍ സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാരും നിര്‍ബന്ധമായും നിശ്ചിത തുക നിക്ഷേപിക്കണം. പ്രത്യേക സാഹചര്യത്തിലല്ലാതെ ഇതില്‍ നിന്ന് ഭാഗികമായ പിന്‍വലിക്കല്‍ അനുവദിക്കില്ല. ജീവനക്കാരന് 60 വയസ്സ് തികയുമ്പോഴാണ് അക്കൗണ്ട് കാലാവധി പൂര്‍ത്തിയാവുന്നത്.

രണ്ടാമത്തെ ശ്രേണിയില്‍ നിക്ഷപം നിര്‍ബന്ധമല്ല. ആദ്യ ശ്രേണിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ ഇതില്‍ നിക്ഷേപിക്കാന്‍ പറ്റു. ഇതില്‍ സര്‍ക്കാറിന്റെ നിക്ഷേപം ഉണ്ടാവില്ല. ഇതിലെ തുക ഏതു സമയത്തും പിന്‍വലിക്കാം എന്ന് മാത്രമല്ല 60 വയസ്സിന് മുമ്പ് മൊത്തം തുകയും തിരിച്ചെടുക്കാം.