image

11 Jan 2022 4:11 AM GMT

Fixed Deposit

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 0.8 ശതമാനം അധിക പലിശ ലഭിക്കും, ഈ നിക്ഷേപ പദ്ധതിയില്‍

MyFin Desk

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 0.8 ശതമാനം അധിക പലിശ ലഭിക്കും, ഈ നിക്ഷേപ പദ്ധതിയില്‍
X

Summary

അറുപത് വയസിന് മുകളിലുള്ള എന്‍ ആര്‍ ഐ അല്ലാത്തവര്‍ക്ക് വേണ്ടിയാണ് ഇത്. പരമാവധി 10 വര്‍ഷമാണ് നിക്ഷേപ കാലാവധി


കോവിഡ് കാലം ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിച്ച വിഭാഗങ്ങളിലൊന്ന്മാസപ്പലിശയില്‍ ജീവിതം തള്ളി നീക്കേണ്ടി വരുന്ന മുതിര്‍ന്ന പൗരന്‍മാരുടേതാണ്....

കോവിഡ് കാലം ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിച്ച വിഭാഗങ്ങളിലൊന്ന്
മാസപ്പലിശയില്‍ ജീവിതം തള്ളി നീക്കേണ്ടി വരുന്ന മുതിര്‍ന്ന പൗരന്‍മാരുടേതാണ്. പലിശ നിരക്ക് ഏറ്റവും താഴ്ചയിലേക്ക് പോയത് വായ്പ എടുക്കുന്നവര്‍ക്ക് അനുഗ്രഹമായെങ്കിലും ഈ വരുമാനം മുന്നില്‍ കണ്ട് ജിവിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇത് ഇരുട്ടടിയായി. വരുമാനം കുറയുകയും ചികിത്സാ ചെലവ് അടക്കമുള്ളവ കുതിച്ചുയരുകയും ചെയ്തതാണ് അവരെ പ്രതിസന്ധിയിലാക്കിയത്. നിക്ഷേപ പലിശ നിരക്ക് ഏറ്റവും കുറഞ്ഞ് നില്‍ക്കുന്ന
സാഹചര്യമാണിപ്പോള്‍. നിലവിലെ പണപ്പെരുപ്പ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പലിശ നിരക്കിന് നെഗറ്റീവ് റിട്ടേണ്‍ ആണെന്ന കാര്യവും ഓര്‍ക്കാം.

ഈ സാഹചര്യത്തിലാണ് മുന്‍നിര ബാങ്കുകള്‍ പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കായി വിവിധ നിക്ഷേപ പദ്ധതികള്‍ക്ക് തുടക്കമിട്ടത്. ഇതിലൊന്നാണ് എസ് ബി ഐ യുടെ 'എസ് ബി ഐ വി കെയര്‍'. ഈ പദ്ധതിയുടെ കാലാവധി 2022 മാര്‍ച്ച് വരെ ഇപ്പോള്‍ നീട്ടിയിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് എല്ലാ ബാങ്കുകളും പലിശ നിരക്ക് കുറച്ചുകൊണ്ടിരിക്കുമ്പോഴാണ് പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന
പൗരന്‍മാരായ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുന്ന പദ്ധതി എസ് ബി ഐ നീട്ടുന്നത്. കഴിഞ്ഞ മേയില്‍ തുടങ്ങിയ പദ്ധതിയുടെ കാലാവധി ആദ്യം സെപ്റ്റംബറിലേക്കും പിന്നീട് 2021 മാര്‍ച്ചിലേക്കും നീട്ടിയിരുന്നു.

0.8 ശതമാനം അധിക നേട്ടം

അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള സാധാരണ നിക്ഷേപങ്ങള്‍ക്ക് 5.4 ശതമാനമാണ് എസ് ബി ഐ നല്‍കുന്നത്. എന്നാല്‍ വി കെയര്‍ പദ്ധതിയിലാണ് നിക്ഷേപമെങ്കില്‍ പലിശ നിരക്ക് 6.2 ശതമാനമായിരിക്കും. 0.8 ശതമാനം പലിശ ഇത്തരം നിക്ഷേപകര്‍ക്ക് അധികം ലഭിക്കും. പലിശ മാസത്തിലൊരിക്കലോ വര്‍ഷം നാല് തവണയായിട്ടോ വാങ്ങി നിത്യവൃത്തി നടത്താം.

തൊട്ടടുത്ത എസ് ബി ഐ ശാഖകളില്‍ എത്തി നിക്ഷേപം നടത്താം. ബാങ്കിന്റെ 'യോനോ' ആപ്പ് വഴിയും നെറ്റ് ബാങ്കിംഗിലൂടെയും നിലവിലുള്ള ഇടപാടുകാരാണെങ്കില്‍ നിക്ഷേപം നടത്താം. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവധിയ്ക്ക് മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ ഈ പദ്ധതിയുടെ അധിക പലിശ നിരക്കായ 0.3 ശതമാനം കുറയും.

ആര്‍ക്കൊക്കെ നിക്ഷേപിക്കാം

അറുപത് വയസിന് മുകളിലുള്ള എന്‍ ആര്‍ ഐ അല്ലാത്തവര്‍ക്ക് വേണ്ടിയാണ് ഇത്. പരമാവധി 10 വര്‍ഷമാണ് നിക്ഷേപ കാലാവധി. മുതിര്‍ന്ന പൗരന്‍മാരാണെങ്കിലും വിദേശ ഇന്ത്യാക്കാര്‍ക്ക് നിക്ഷേപം നടത്താനാവില്ല.