6 July 2022 3:50 AM GMT
Summary
1979 ൽ രാജസ്ഥാനിലെ ബീവാറിൽ സ്ഥാപിതമായ സിമന്റ് ഉൽപ്പാദന കമ്പനിയാണ് ശ്രീ സിമന്റ്. ഇപ്പോൾ കൊൽക്കത്ത ആസ്ഥാനമായിട്ടുള്ള ശ്രീ സിമന്റ്, വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാക്കളിലൊന്നാണ്.
1979 ൽ രാജസ്ഥാനിലെ ബീവാറിൽ സ്ഥാപിതമായ സിമന്റ് ഉൽപ്പാദന കമ്പനിയാണ് ശ്രീ സിമന്റ്. ഇപ്പോൾ കൊൽക്കത്ത ആസ്ഥാനമായിട്ടുള്ള ശ്രീ സിമന്റ്, വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാക്കളിലൊന്നാണ്. ഇതു കൂടാതെ കമ്പനി ഊർജവും ഉൽപ്പാദിപ്പിക്കുന്നുണ്ട്; ശ്രീ പവർ (ക്യാപ്റ്റീവ് പവർ പ്ലാന്റ് ), ശ്രീ മെഗാ പവർ എന്നിവയാണ് ഇവരുടെ പവർ പ്ലാന്റുകൾ.
ബീവാർ, റാസ്, ഖുഷ്ഖേര, ജോബ്നർ (ജയ്പൂർ) ഒപ്പം രാജസ്ഥാനിലെ സൂറത്ത്ഗഡ്, ഉത്തരാഖണ്ഡിലെ ലക്‌സർ (റൂർക്കി), പാനിപ്പത്ത് ഹരിയാന, യുപിയിലെ ബുലന്ദ്ഷഹർ, ഛത്തീസ്ഗഡിലെ റായ്പൂർ, ബീഹാറിലെ ഔറംഗബാദ് എന്നിവിടങ്ങളിൽ കമ്പനിയുടെ പ്ലാന്റുകൾ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ സിമന്റ് കമ്പനിയാണ് ശ്രീ സിമന്റ്. നിഫ്റ്റി 50 യിൽ കമ്പനിക്ക് 0.47 ശതമാനം വെയ്റ്റേജ് ഉണ്ട്.
കമ്പനി 120 മെഗാവാട്ട് ക്യാപ്റ്റീവ് പവർ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്, ബീവാർ, റാസ് എന്നിവടങ്ങളിൽ സ്ഥിതി ചെയ്യുന്ന പവർ പ്ലാന്റുകളിൽ നിന്നുമാണ് ഇന്റഗ്രേറ്റഡ് സിമന്റ് പ്ലാന്റിനാവശ്യമായ മുഴുവൻ വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്നത്.
ഓഹരി ഘടന
കമ്പനി സ്ഥാപകർ, എഫ്ഐഐ, ഡിഐഐ, മ്യൂച്വൽ ഫൻഡ്സ്, കേന്ദ്ര സർക്കാർ, പൊതുജനങ്ങൾ എന്നിങ്ങനെയാണ് ടൈറ്റാൻ -ന്റെ ഓഹരി ഘടന.
ഒന്നാം പാദഫലം
2022 ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ ശ്രീ സിമന്റിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 55.8 ശതമാനം ഇടിഞ്ഞ് 278.86 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 630.89 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.
എന്നിരുന്നാലും, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 3,634.83 കോടി രൂപയെ അപേക്ഷിച്ച് ഇത്തവണ 21.45 ശതമാനം വര്‍ധിച്ച് 4,414.85 കോടി രൂപയായി.
കമ്പനിയുടെ മൊത്തം ചെലവ് 2,939.88 കോടി രൂപയില്‍ നിന്ന് 36.71 ശതമാനം ഉയര്‍ന്ന് 4,019.11 കോടി രൂപയായി. രാജ്യത്തെ മൂന്നാമത്തെ വലിയ സിമന്റ് നിര്‍മ്മാണ കമ്പനിയാണ് ശ്രീ സിമന്റ്.
പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ് ജി)
ഹരിത ഗൃഹങ്ങളുടെ പുറന്തള്ളലിനെ നിയന്ത്രിക്കുന്നതിന് കമ്പനി നൂതനവും സഹകരണപരവുമായ ധാരാളം നടപടികൾ സ്വീകരിക്കുന്നുണ്ട് . ഊർജക്ഷമത കൈവരിക്കുന്നതിനായി, പുതിയ മാർഗ്ഗങ്ങൾ അവതരിപ്പിച്ചു ഗണ്യമായ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഊർജ ഉല്പാദന പോർട്ടഫോളിയോയിൽ പുനരുൽപാദന ഊർജം വര്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. ഇതിനായി കമ്പനി വിവിധ പുനരുൽപാദന ഊർജ പദ്ധതികളുടെയും ഭാഗമായിട്ടുണ്ട്. റിന്യൂവബിൾ പർച്ചെയ്‌സ് ഒബ്ലിഗേഷൻസ് (ആർപിഓ) പാലിക്കുന്നതിന്റെ ഭാഗമായി സോളാർ അല്ലാത്തതും സോളാർ കൈമാറ്റം ചെയ്യാനാകാത്തതുമായ ഊർജം വാങ്ങിയിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി മറ്റു വ്യവസായങ്ങളിൽ നിന്നുമുള്ള പാഴ്വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്.
ജല വിനിയോഗം പ്രവർത്തങ്ങളുടെ അവിഭാജ്യ ഘടകമാണ്. ജല സംരക്ഷണത്തിനായി പ്ലാന്റ് സൈറ്റുകളിലും അതിനു ചുറ്റുമായി സംരംഭങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോധവൽക്കരണത്തിനായി ബൂട്ട് ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ജലത്തിന്റെ പുനരുപയോഗം, മഴവെള്ള സംഭരണം, ഭൂഗർഭജലം റീചാർജ് ചെയ്യൽ, ജല കാര്യക്ഷമമായ സാങ്കേതികവിദ്യ ഉപയോഗിക്കുക എന്നിങ്ങനെ പല വിധത്തിലുള്ള പ്രവർത്തനങ്ങളും ചെയുന്നുണ്ട് . കൂടാതെ കമ്പനിയുടെ നിർമ്മാണ സൈറ്റുകളിലുടനീളം സീറോ ലിക്വിഡ് ഡിസ്ചാർജ് (ZLD ) സ്റ്റാൻഡേർഡ് പ്രവർത്തികമാക്കുന്നുണ്ട്.