6 July 2022 3:52 AM GMT
Summary
ഇൻഡസ് ഇൻഡ് ബാങ്ക് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ജെനറേഷൻ ഇന്ത്യൻ ബാങ്കുകളിലെ പ്രഥമ ബാങ്കാണ്.
ഇൻഡസ് ഇൻഡ് ബാങ്ക് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ജെനറേഷൻ ഇന്ത്യൻ ബാങ്കുകളിലെ പ്രഥമ ബാങ്കാണ്. 1994 പ്രവർത്തനമാരംഭിച്ച ബാങ്ക്, ഉപഭോക്താക്കളുടെയും, കോർപറേറ്റ് ഉപഭോക്താക്കളുടെയും ആവശ്യകതകളെ നിറവേറ്റുന്നു.
2021 സെപ്റ്റംബർ 30 വരെയുള്ള കണക്കു പ്രകാരം, രാജ്യത്ത് ഇൻഡസ് ഇൻഡ് ബാങ്കിന് 760 സ്ഥലങ്ങളിലായി 2015 ശാഖകളും, 2,886 എടിഎമ്മുകളും ഉണ്ട്. ലണ്ടൻ, ദുബായ്, അബുദാബി എന്നി രാജ്യങ്ങളിലും ഇവരുടെ ഓഫീസുകൾ ഉണ്ട്. നൂതന സാങ്കേതിക വിദ്യകളിലൂടെ ബിസിനസ് ചെയ്യുന്നതിൽ ബാങ്ക് വിശ്വസിക്കുന്നു.
പ്രധാന പ്രവർത്തനങ്ങൾ
ബ്രാഞ്ച് ബാങ്കിങ്
കൺസ്യൂമർ ഫിനാൻസ്
കോർപറേറ്റ് ബാങ്കിങ് ആൻഡ് ഫിനാൻസ്
ക്യാഷ് മാനേജ്മെന്റ് സർവീസ് (സിഎംഎസ്)
ട്രേഡ് സർവീസ് യൂട്ടിലിറ്റി (ടിഎസ് യു)
ഡെപ്പോസിറ്ററി ഓപ്പറേഷൻസ്
ട്രഷറി ഓപ്പറേഷൻസ്
വെൽത് മാനേജ്മെന്റ്
ഓഹരി ഘടന
കമ്പനി സ്ഥാപകർ, എഫ്ഐഐ, ഡിഐഐ, മ്യൂച്വൽ ഫൻഡ്സ്, കേന്ദ്ര സർക്കാർ, പൊതുജനങ്ങൾ എന്നിങ്ങനെയാണ് ടൈറ്റാൻ -ന്റെ ഓഹരി ഘടന.
മൂന്നാംപാദ ഫലങ്ങൾ
വളർച്ചയുടെയും വായ്പയുടെയും കാര്യം നോക്കിയാൽ ഈ സാമ്പത്തിക വർഷം തികച്ചും നേട്ടത്തിന്റേതായിരുന്നു.
ആസ്തി നിലവാരം : കമ്പനിയുടെ മൊത്തം കിട്ടാക്കടം 25 .98 ബില്യൺ ആയിരുന്നു (വാർഷിക അനുപാതം 4.7 ശതമാനം), അതിൽ നിന്ന് 14 .02 ബില്യൺ വീണ്ടെടുക്കുകയോ നവീകരിക്കുകയോ ചെയ്തിട്ടുണ്ട്..
നെറ്റ് ഇന്ററെസ്റ് മാർജിൻ പാദാടിസ്ഥാനത്തിൽ 3 ബേസിസ് പോയിന്റ് വർദ്ധിച്ചു 4.10 ശതമാനമായി.
ആസ്തി വളർച്ച: വായ്പകൾ പാദാടിസ്ഥാനത്തിൽ 3.5 ശതമാനവും വർഷാടിസ്ഥാനത്തിൽ 10.4 ശതമാനവും വർദ്ധിച്ചു.
പ്രവർത്തന ചിലവ്: ആകെ പ്രവർത്തന ചിലവ് പാദാടിസ്ഥാനത്തിൽ 6.2 ശതമാനവും വർഷാടിസ്ഥാനത്തിൽ 15.3 ശതമാനവും ഉയർന്നു. ജീവനക്കാർക്കുള്ള ചിലവ് പാദാടിസ്ഥാനത്തിൽ 3.1 ശതമാനവും വർഷാടിസ്ഥാനത്തിൽ 14.2 ശതമാനവും, മറ്റു ചിലവുകൾ പാദാടിസ്ഥാനത്തിൽ 7.3 ശതമാനവും വർഷാടിസ്ഥാനത്തിൽ 15.6 ശതമാനവും വർദ്ധിച്ചു.
മൈക്രോഫിനാൻസ് ബുക്ക് ഒഴിച്ചുനിർത്തിയാൽ, വാർഷികാടിസ്ഥാനത്തിലുള്ള കിട്ടാക്കടത്തിന്റെ അനുപാതം 2.5 ശതമാനമായി.
ഫീസുകളിൽ നിന്നുള്ള വരുമാനം 0.9/9.4 (QoQ/YoY) ഉയർന്നു.
മൊത്തം കിട്ടാക്കടത്തിൽ മൈക്രോഫിനാൻസ് ബുക്ക് മാത്രം 13.41 ബില്ല്യൺ സംഭാവന ചെയ്തിരുന്നു. 2022 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ മൈക്രോ ഫിനാൻസിൽ നിന്നുമുള്ള കിട്ടാക്കടം 4 -5 ബില്യൺ ആയി കുറയുമെന്ന് മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു. അങ്ങിനെ എങ്കിൽ 2023 സാമ്പത്തിക വർഷത്തിൽ ഒന്നാം പാദമാവുമ്പോഴേക്ക് എല്ലാം സാധാരണഗതിയിലേക്കു മാറും എന്നാണ് മാനേജ്മെന്റ് കണക്കാക്കുന്നത്.
പുനർക്രമീകരിച്ച ബുക്ക് ആകെ വായ്പയുടെ 30 ബേസിസ് പോയിന്റ് കുറഞ്ഞു 3.3 ശതമാനമായി. പാദാടിസ്ഥാനത്തിൽ ബാങ്ക് നീക്കി വച്ച തുക 2.9 ശതമാനം കുറഞ്ഞു 16.54 ബില്യൺ ആയി. കണ്ടിജന്റ് പ്രൊവിഷനിലേക്ക് കോവിഡ് പ്രൊവിഷനിൽ നിന്നുമുള്ള 33.28 ബില്യൺ രൂപ മാറ്റി വച്ചു. 2022 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇത് 31.78 ബില്യൺ ആയിരുന്നു.
വായ്പ വളർച്ച നടപ്പു വർഷത്തിൽ 12 -13 ശതമാനം മാത്രമായിരിക്കുമെന്നും എന്നാൽ വരും വർഷത്തിൽ ഇത് 20 ശതമാനത്തോളം എത്തുമെന്നും ബാങ്ക് അറിയിച്ചു.
പാദാടിസ്ഥാനത്തിൽ മൊത്ത വായ്പ 6 .5 ശതമാനമാണ് വളർന്നത്. എല്ലാ ഉപവിഭാഗങ്ങളിലും മികച്ച മുന്നേറ്റമുണ്ടായിരുന്നുവെങ്കിലും ചെറുകിട കോർപറേറ്റുകളുടെ വളർച്ച 18 ശതമാനമായി. കൺസ്യൂമർ ഫിനാൻസിൽ വളർച്ച 1 .1 ശതമാനം മാത്രമാണ് ഉണ്ടായത്, മൈക്രോ ഫൈനാൻസിലാകട്ടെ പ്രതീക്ഷിച്ചപോലെ -2 .4 നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.
വസ്തുവിന് മേലുള്ള വായ്പയും ഇരുചക്ര വാഹങ്ങളിലുള്ള വായ്പയുമാണ് മറ്റു ദുർബലമായ മേഖലകൾ. ഇവ യഥാക്രമം -1.4 ശതമാനവും -0.8 ശതമാനവും നഷ്ടമുണ്ടാക്കി. യൂട്ടിലിറ്റി വെഹിക്കിൾ ലോൺ, ട്രാക്ടർ ലോൺ, ക്രെഡിറ് കാർഡുകൾ എന്നിവ പാദാടിസ്ഥാനത്തിൽ യഥാക്രമം 9.3 ശതമാനം, 6.9 ശതമാനം, 5.9 ശതമാനം എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി.
ബ്രോക്കറേജ് വീക്ഷണം
2023 ഇൻഡസ് ഇൻഡ് ബാങ്കിന് കൂടുതൽ ഗുണകരമായ ഒരു വർഷമായിരിക്കുമെന്നാണ് യെസ് സെക്യൂരിറ്റീസ് ബ്രോക്കറേജ് കരുതുന്നത്. അതുകൊണ്ട് ബാങ്കിന്റെ ഓഹരികൾ 1101 രൂപ ലക്ഷ്യ വിലക്ക് വാങ്ങാം എന്ന ഒരു നിർദ്ദേശമാണ് ഉള്ളത്. ഇത് FY23 P/BV ന്റെ
1.7 തവണ ആണ്.
പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ് ജി)
വൈദ്യുതി ഉപയോഗത്തിലും, ഊർജ ഉപയോഗത്തിലും, ഹരിത വാതകങ്ങളുടെ പുറന്തള്ളലിലും, മാലിന്യ നിർമ്മാർജ്ജനത്തിലുമെല്ലാം 100 ശതമാനം പ്രകൃതിക്കു ദോഷം വരാത്ത മാർഗങ്ങളാണ് ബാങ്ക് തങ്ങളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നത്. 9 ശതമാനമെങ്കിലും കാറ്റിലൂടെയും സൗരോർജ്ജത്തിലൂടെയും ഊർജം ഉത്പാദിപ്പിക്കണെമെന്ന ദേശീയ അജണ്ട പ്രവർത്തികമാകുന്നതിന്റെ ഭാഗമായി പുനരുപയോഗ ഊർജ പദ്ധതികൾക്കു ധനസഹായം നൽകുന്നതിന് ബാങ്ക് തയാറെടുക്കുന്നുണ്ട്. പുനരുപയോഗ ഊർജ പദ്ധതിയുടെ ഭാഗമായി സോളാർ, കാറ്റ്, ബയോഗ്യാസ്, ഹൈഡ്രോ പദ്ധതികൾ, എന്നി പ്രവർത്തനങ്ങൾക്കു ബാങ്ക് ധനസഹായം നൽകിയിട്ടുണ്ട്.