6 July 2022 3:51 AM GMT
Summary
രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ എണ്ണ കോര്‍പ്പറേഷനാണിത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസി) പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്. ന്യൂഡല്‍ഹിയാണ് ആസ്ഥാനം. രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ എണ്ണ കോര്‍പ്പറേഷനാണിത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 6.1 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ അറ്റാദായം.
ശുദ്ധീകരണം, പൈപ്പ് ലൈന്‍ ഗതാഗതം, പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനം, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, പെട്രോകെമിക്കല്‍സ് എന്നിവയുടെ പര്യവേക്ഷണവും ഉത്പാദനവും ഉള്‍പ്പെടെ ഹൈഡ്രോകാര്‍ബണ്‍ മൂല്യ ശൃംഖല മുഴുവന്‍ ഇന്ത്യന്‍ ഓയിലിന്റെ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ വ്യാപിച്ച് കിടക്കുന്നു.
ഇന്ത്യന്‍ ഓയില്‍ ബദല്‍ ഊര്‍ജത്തിലേക്കും താഴേക്കിടയിലുള്ള പ്രവര്‍ത്തനങ്ങളുടെ ആഗോളവല്‍ക്കരണത്തിലേക്കും കടന്നിരിക്കുന്നു. ഇതിന് ശ്രീലങ്ക (ലങ്ക ഐഒസി, മൗറീഷ്യസ് (ഇന്ത്യന്‍ ഓയില്‍ മൗറീഷ്യസ് ലിമിറ്റഡ്), മിഡില്‍ ഈസ്റ്റ് (ഐഒസി മിഡില്‍ ഈസ്റ്റ്) എന്നീ അനുബന്ധ സ്ഥാപനങ്ങളുണ്ട്.
2021 ജനുവരിയിൽ പ്രതിദിനം 410,000 ബാരല്‍ എണ്ണ വിറ്റുകൊണ്ട് കമ്പനി എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി.
ഡെലെക്, ഖത്തര്‍ പെട്രോളിയം, സൗദി അരാംകോ, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി, നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനി എന്നിവയുമായി കമ്പനിക്ക് കരാറുകൾ ഉണ്ട്.
പ്രധാന ബിസിനസ്സ് വിഭാഗങ്ങളുണ്ട്.
റിഫൈനറീസ്
പൈപ്പ്‌ലൈന്‍
വിപണനം
ആര്‍ ആന്‍ഡ് ഡി
പെട്രോകെമിക്കല്‍സ്
പര്യവേക്ഷണവു ഉത്പാദനവും (ഇ ആന്‍ഡ് പി)
എക്‌സ്‌പ്ലോസീവ് ആന്‍ഡ് ക്രയോജനിക്
ഉത്പന്നങ്ങളും സേവനങ്ങളും
ഇന്ത്യയുടെ പെട്രോളിയം ഉത്പന്ന വിപണി വിഹിതത്തിന്റെ പകുതിയോളം ഇന്ത്യന്‍ ഓയിലിന്റെതാണ്. ദേശീയ ശുദ്ധീകരണ ശേഷി 35 ശതമാനവും (അനുബന്ധ സ്ഥാപനമായ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് അല്ലെങ്കില്‍ സിപിസിഎല്‍-ന്റെ കൂടി ചേർത്ത്).
പ്രതിവര്‍ഷം 80.7 ദശലക്ഷം ടണ്‍ സംയോജിത ശുദ്ധീകരണ ശേഷിയുള്ള ഇന്ത്യയിലെ 23 റിഫൈനറികളില്‍ 11 എണ്ണവും ഇന്ത്യന്‍ ഓയില്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. എണ്ണ റിഫൈനറികളിലേക്കും അന്തിമ ഉല്‍പന്നങ്ങളിലേക്കും ഉയര്‍ന്ന ഡിമാന്‍ഡ് കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകുന്ന ഇന്ത്യന്‍ ഓയിലിന്റെ രാജ്യാന്തര പൈപ്പ്‌ലൈന്‍ ശൃംഖല 13,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു.
ക്രൂഡ് ഓയിലിനും, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുമായി പ്രതിവര്‍ഷം 80.49 ദശലക്ഷം ടണ്ണും ഗ്യാസിനായി സ്റ്റാന്‍ഡേര്‍ഡ് സാഹചര്യങ്ങളില്‍ പ്രതിദിനം 9.5 ദശലക്ഷം ക്യുബിക് മീറ്ററുമാണ് കമ്പനിയുടെ ശേഷി.
കമ്പനിയുടെ റിഫൈനറികള്‍
ബറൗണി റിഫൈനറി
ബോംഗൈഗാവ് റിഫൈനറി
സിപിസിഎല്‍, ചെന്നൈ
സിപിസിഎല്‍, നരിമനം
ഡിഗ്‌ബോയ് റിഫൈനറി
ഗുവാഹത്തി റിഫൈനറി
ഹാല്‍ദിയ റിഫൈനറി
കോയാലി റിഫൈനറി
മഥുര റിഫൈനറി
പാനിപ്പത്ത് റിഫൈനറി
പാരദീപ് റിഫൈനറി
വിദേശ അനുബന്ധ സ്ഥാപനങ്ങള്‍
ഇന്ത്യന്‍ ഓയില്‍ (മൗറീഷ്യസ്) ലിമിറ്റഡ്
ഐഒസി മിഡില്‍ ഈസ്റ്റ്, യുഎഇ
ലങ്ക ഐഒസി , ശ്രീലങ്ക
ഐഒസി സ്വീഡന്‍ എബി, സ്വീഡന്‍
ഐഒസിഎല്‍ (യുഎസ്എ), അമേരിക്ക
ഇന്‍ഡോയില്‍ ഗ്ലോബല്‍ നെതര്‍ലാന്‍ഡ്‌സ്
ഐഒസിഎല്‍ സിംഗപ്പൂര്‍ ലിമിറ്റഡ്
ഓഹരി ഘടന
കമ്പനി സ്ഥാപകർ, എഫ്ഐഐ, ഡിഐഐ, മ്യൂച്വൽ ഫൻഡ്സ്, കേന്ദ്ര സർക്കാർ, പൊതുജനങ്ങൾ എന്നിങ്ങനെയാണ് ഇന്ത്യൻ ഓയിലിന്റെ ഓഹരി ഘടന.
2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ ഫലങ്ങള്‍
ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ ഓയിലിന്റെ അറ്റാദായം ഇരട്ടിയിലധികം വർധിച്ച് 4,916.59 കോടിയായി ഉയര്‍ന്നു. തൊട്ട് മുന്‍ വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 2,339.02 കോടിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1.47 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
ഇന്ത്യന്‍ ഓയില്‍ ഓഹരി ഒന്നിന് 7.50 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
202021 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍, കയറ്റുമതി ഉള്‍പ്പെടെയുള്ള ഉത്പന്ന വില്‍പ്പന അളവ് 23.033 ദശലക്ഷം ടണ്‍ ആയിരുന്നു. റിഫൈനിംഗിംഗ് 17.860 ദശലക്ഷം ടണ്ണും പൈപ്പ് ലൈന്‍ 21.806 ദശലക്ഷം ടണ്ണും ആയിരുന്നു.
കമ്പനി പെട്രോളിയം ഉത്പന്നങ്ങള്‍ ശുദ്ധീകരിക്കുകയും ഷിപ്പിംഗ് നടത്തുകയും ചെയ്യുന്ന സമയത്ത് എണ്ണ വില ഉയരുമ്പോള്‍ ഒരു ഇന്‍വെന്ററി നേട്ടം ബുക്ക് ചെയ്യപ്പെടും. ഡിസംബര്‍ പാദത്തില്‍ ബ്രെന്റ് ക്രൂഡ് വില 26.50% ഉയര്‍ന്നു.
2020 ഏപ്രില്‍ മുതല്‍ 2020 ഡിസംബര്‍ വരെയുള്ള ശരാശരി മൊത്ത റിഫൈനിംഗ് മാര്‍ജിന്‍ ബാരലിന് 2.96 ഡോളര്‍ ആയിരുന്നു. തൊട്ട് മുന്‍വര്‍ഷം ഇതേ കാലയളവിൽ ബാരലിന് 3.34 ഡോളര്‍ ആയിരുന്നു.
ഐഒസി, സബ്‌സിഡിയറി ചെന്നൈ പെട്രോളിയം എന്നിവയ്ക്കൊപ്പം ചേര്‍ന്ന്, രാജ്യത്തിന്റെ പ്രതിദിനം അഞ്ച് ദശലക്ഷം ബാരല്‍ (ബിപിഡി) ശുദ്ധീകരണ ശേഷിയുടെ മൂന്നിലൊന്ന് നിയന്ത്രിക്കുന്നു.
ബ്രോക്കറേജ് വീക്ഷണം
ബ്രോക്കറേജ്, പ്രഭുദാസ് ലില്ലാധര്‍ 205 രൂപയുടെ ലക്ഷ്യ വില കണക്കാക്കി ഐഒസിഎൽ വാങ്ങുക എന്ന നിർദ്ദേശം നിലനിര്‍ത്തുന്നു. ഓരോ കോര്‍ ഇപിഎസിനും എട്ട് ഇരട്ടി പിഇആറാണ് FY23 എസ്റ്റിമേറ്റിന്റെ സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ നിക്ഷേപങ്ങളുടെ മൂല്യം ഓഹരി ഒന്നിന് ഒന്‍പത് രൂപ ചേര്‍ക്കുന്നു.
ബ്രോക്കറേജ് ഐഒസിയുടെ 2022-24E സാമ്പത്തിക വര്‍ഷത്തിലെ വരുമാന എസ്റ്റിമേറ്റ് നിലനിർത്തുന്നു.
മൂന്നാം പാദത്തിൽ വില്‍ക്കാത്ത പെട്രോള്‍, ഡീസല്‍ എന്നിവയുടെ ബാക്കിയിരുപ്പിൽ വന്ന 25.3 ബില്യണ്‍ രൂപയുടെ നഷ്ടം കാരണം കമ്പനി സ്റ്റാന്റെലോണ്‍ ഇബിറ്റ്ഡ 93.9 ബില്യൺ രൂപയും (പാദാടിസ്ഥാനത്തില്‍ 12% കുറവ്), അറ്റാദായം 58.6 ബില്യൺ രൂപയും (പാദാടിസ്ഥാനത്തില്‍ 8% നഷ്ടം) കുറഞ്ഞാണ് റിപ്പോർട്ട് ചെയ്തത്.
കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ ആഗോള നേട്ടത്തിൽ അവരുടെ ശുദ്ധീകരണ, വിപണന വരുമാനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഓയിൽ വിതരണ കമ്പനികൾ മികച്ച നേട്ടമുണ്ടാക്കുമെന്ന് പ്രഭുദാസ് ലില്ലാധര്‍ വിശ്വസിക്കുന്നു.
പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ് ജി)
ഉത്തരവാദിത്തമുള്ള ഒരു കോര്‍പ്പറേറ്റ് എന്ന നിലയില്‍, ഇന്ത്യന്‍ ഓയില്‍ പ്രകൃതി വിഭവങ്ങള്‍ ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുന്നു. പ്രകൃതി വിഭവങ്ങളുടെ ആഘാതം കുറയ്ക്കാനാണ് അവരുടെ ശ്രമം.
ഐഒസി അവരുടെ പെട്രോകെമിക്കല്‍സ് പ്ലാന്റുകളില്‍ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളുടെ സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നു. വിഭവങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുകയും പുനരുപയോഗ വസ്തുക്കൾ കൂടുതൽ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ അസംസ്‌കൃത വസ്തുക്കളുടെ ഉപഭോഗം കുറക്കുന്നതിന് കമ്പനി നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ഇന്ത്യന്‍ ഓയില്‍ അതിന്റെ പ്രവര്‍ത്തന സമയത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും സാധ്യമാകുന്നിടത്തെല്ലാം മാലിന്യങ്ങള്‍ പുനരുപയോഗം/പുനചക്രമണം ചെയ്യാനും ശ്രമിക്കുന്നു.
എണ്ണ മാലിന്യം, സ്ലോപ്പ്, കാറ്റലിസ്റ്റ് (ദ്രവീകരണത്തെ സഹായിക്കുന്ന വസ്തു), എന്നിവയാണ് ഇന്‍സ്റ്റലേഷനുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന മാലിന്യങ്ങള്‍. സിപിസിബി, എസ് പിസിബി മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നത് ഇന്ത്യന്‍ ഓയില്‍ ഉറപ്പാക്കുന്നു.