4 July 2022 3:11 AM GMT
Summary
ഊര്‍ജോത്പാദനവും, അതുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളിലും വ്യാപ്രതമായിരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ എന്ന എന്‍ടിപിസി.
ഊര്‍ജോത്പാദനവും, അതുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളിലും വ്യാപ്രതമായിരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ എന്ന എന്‍ടിപിസി.
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് പവര്‍ ഉത്പാദക കമ്പനിയാണ് ന്യൂഡല്‍ഹി ആസ്ഥാനമായ എന്‍ടിപിസി. 67,907 മെഗാവാട്ടാണ് ഇതിന്റെ ശേഷി. രാജ്യത്തെ ആകെ ശേഷിയുടെ ഏകദേശം 16 ശതമാനം വരും ഇത്. പവര്‍ പ്ലാന്റുകളുടെ ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമത മൂലം ഇതിന്റെ ശേഷി യഥാര്‍ഥത്തില്‍ 25 ശതമാനം വരെ വരും. (ദേശീയ പിഎല്‍എഫ് തോത് 64.5 ശതമാനമുള്ളപ്പോള്‍ ഇത് 80.2 ശതമാനമാണ്). നിലവില്‍ എന്‍ടിപിസി മാസം തോറും 25 ബില്യണ്‍ യൂുണിറ്റ് വിദ്യുച്ഛക്തി ഉത്പാദിപ്പിക്കുന്നു.
55 വൈദ്യുത നിലയങ്ങളാണ് എന്‍ടിപിസിയ്ക്ക് രാജ്യത്താകമാനം ഉള്ളത്. ഇതില്‍ 24 എണ്ണവും കല്‍ക്കരി നിലയങ്ങളാണ്. എഴ് എണ്ണം ഗ്യാസ്/ ലിക്വിഡ് ഫ്യൂവലില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 11 എണ്ണം സോളാറിലാണ് പ്രവർത്തിക്കുന്നത്. രണ്ടെണ്ണമാണ് ജലവൈദ്യുത നിലയങ്ങള്‍. വിന്റ് എനര്‍ജി നിലയം ഒരെണ്ണമുണ്ട്.
ഇത് കൂടാതെ കമ്പനിക്ക് ജോയിന്റ് വെഞ്ച്വര്‍ അഥവ സബ്സിഡിയറികളായി 9 കല്‍ക്കരി നിലയങ്ങളും ഒരു ഗ്യാസ് സ്റ്റേഷനും ഉണ്ട്.
തെര്‍മല്‍ പവര്‍
ഹൈഡ്രോ പവര്‍
കമ്പനി ഹൈഡ്രോ ഇലക്ട്രിക് പവര്‍ പദ്ധതികളുടെ ആക്കം കൂട്ടും.
റിന്യൂവബിള്‍ എനര്‍ജി
2017 ഓടെ റിന്യൂവബിള്‍ സോഴ്സില്‍ നിന്ന് 1,000 മെഗാവാട്ടും കൂടി നിലവിലുള്ള ശേഷിയോട് കൂട്ടിച്ചര്‍ക്കാനുള്ള ബിസിനസ് പ്ലാന്‍ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഇതിനകം 870 മെഗാവാട്ട് സോളാര്‍ പി വി പ്രോജക്ട് കമ്മീഷന്‍ ചെയ്തിട്ടുണ്ട്.
സ്മോള്‍ ഹൈഡ്രോ
8 (4×2) മെഗാവാട്ട് ഉള്ള സിംഗ്രൗളി സി ഡബ്ല്യു ഡിസ്ചാര്‍ജ് (സ്മോള്‍ ഹൈഡ്രോ) ഉത്തര്‍പ്രദേശിലെ സിംഗ്രൗളി സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ന്റെ ഭാഗമാണ്. ഈ പ്രോജക്ടിലെ എല്ലാ യൂണിറ്റുകളും ഉത്പാദനം തുടങ്ങിക്കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലെ ബെത്വാ നദിയില്‍ ദുഖ്വാനില്‍ 24(8X3) ജല വൈദ്യുത പദ്ധതി എന്‍ടിപിസി-ടിഎച്ച്ഡിസി നടപ്പിലാക്കിയിട്ടുണ്ട്.
ഓഹരി ഘടന
കമ്പനി സ്ഥാപകർ, എഫ്ഐഐ, ഡിഐഐ, മ്യൂച്വൽ ഫൻഡ്സ്, കേന്ദ്ര സർക്കാർ, പൊതുജനങ്ങൾ എന്നിങ്ങനെയാണ് എൻടിപിസി-യുടെ ഓഹരി ഘടന.
2022 മൂന്നാംപാദ ഫലം
പ്രവര്‍ത്തനപരമായി നോക്കിയാല്‍ ശക്തമായ ഫലം പ്രതിഫലിച്ച കാലമാണ് മൂന്നാം പാദം. ഊര്‍ജ ഉത്പാദനവും വില്‍പനയും നേരത്തെയുള്ള കണക്കുകൂട്ടലിൽ നിന്ന് വർധിച്ചു. ഉത്പാദന ശേഷി കൂട്ടിയതാണ് ഇതിനൊരു കാരണമായത്.
27059.6 കോടി രൂപ വരുമാനം പ്രതീക്ഷിച്ചിരുന്നിടത്ത് അത് 28864.8 കോടി ആയി. മുന്‍വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്പാദനത്തില്‍ 11 ശതമാനമാണ് വർദ്ധനവ്.
ഓപ്പറേഷണല്‍ പാരാമീറ്റര്‍ എടുത്താല്‍ 2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ച ഉത്പാദനം 72.7 ബില്യണ്‍ യൂണിറ്റായിരുന്നു. വില്‍പന 67.6 ബില്യണ്‍ യൂണിറ്റ് ആയി.
ഇബിറ്റ്ഡാ 9061.9 കോടി ആയി. നികുതി കിഴിച്ചുള്ള ലാഭം (പിഎടി) എസ്റ്റിമേറ്റ് ചെയ്ത 3701.1 കോടിയില്‍ നിന്നും 4132 കോടിയായി.
ശക്തമായ പ്രകടനം
മൂന്നാം പാദത്തിലെ വരുമാനം പ്രതീക്ഷിച്ച 27059.6 കോടിയിലും അധികരിച്ച് 28864.8 കോടി രൂപയിലെത്തി; കൂടുതല്‍ ഊര്‍ജോത്പാദനം നടത്താനായതാണ് ഇതിനു സഹായിച്ചത്. 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 72.7 ബില്യൺ യൂണിറ്റ് ഉത്പാദനം നേടി; നേരത്തെ പ്രതീക്ഷിച്ച 71.1 ബില്യനുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനം വര്‍ധനയാണിത്.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വിദ്യുച്ഛക്തി വില്പന പ്രതീക്ഷയ്ക്കു മുകളിലായിരുന്നു. കണക്കാക്കിയത് 66 ബില്യണ്‍ യൂണിറ്റായിരുന്നുവെങ്കില്‍ വില്‍പന 67.6 ബില്യണ്‍ ആയി. മുന്‍ വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ കല്‍ക്കരി പ്ലാന്റുകളുടെ പ്ലാന്റ് ലോഡ് ഫാക്ടർ (പിഎല്‍എഫ്) 67.6 ആയിരുന്നത് 69.6 ശതമാനമായി ഉയര്‍ന്നു. 2022 മൂന്നാം പാദത്തില്‍ ഉത്പാദനം സ്ഥാപിത ശേഷിയായ 54302 മെഗാവാട്ട് ആയി.
കമ്പനിക്ക് ഒറ്റക്ക് 1327 മെഗാവാട്ടും കണ്‍സോളിഡേറ്റഡ് നിലയില്‍ 1557 മെഗാവാട്ടും ശേഷി കൈവരിക്കാനായി. എൻടിപിസി 2022 ല്‍ 9.65 ദശലക്ഷം ടണ്ണും 21 ല്‍ 7.1 ദശലക്ഷം ടണ്ണും ഖനനം നടത്തി. എന്നാൽ ഗ്യാസ് ഉപഭോഗം 1.8 എംഎംഎസ്സിഎംഡി (mmscmd) യില്‍ നിന്ന് 1.4 എംഎംഎസ്സിഎംഡി ആയി.
ഇബിറ്റ്ഡാ പ്രതീക്ഷിച്ചിരുന്ന 7926.4 ല്‍ നിന്ന് 9061.9 ആയി ഉയര്‍ന്നു. വരുമാനം ഉയര്‍ന്നതും ജീവനക്കാര്‍ക്കുള്ള വേതനം അടക്കമുള്ള മറ്റ് ചെലവുകള്‍ കുറഞ്ഞതുമാണ് കാരണം. നികുതി കുറച്ചുള്ള ലാഭം എസ്റ്റിമേറ്റ് തുകയായ 3701 ല്‍ നിന്നും 4132 ആയി ഉയരുകയും ചെയ്തു.
ഇതിന്റെ ഭാഗമായി ഒരു ഓഹരിക്ക് നാല് രൂപ എന്ന നിലയില്‍ കമ്പനി ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചു.
പല ഘട്ടങ്ങളിലുള്ള 6500 മെഗാവാട്ട് ശേഷിയുള്ള റിന്യൂവബിള്‍ എനര്‍ജി പ്രോജക്ടുകള്‍ കമ്പനിക്കുണ്ട്.
2021 മൂന്നാം പാദത്തിലെ 7.12 ദശലക്ഷം ടണ്ണിനെ ആപേക്ഷിച്ച് ഈ വർഷം 9.65 ദശലക്ഷം ടണ്‍ കല്‍ക്കരി മൂന്ന് ഖനികളില്‍ നിന്നുമായി എന്‍ടിപിസി ഉത്പാദിപ്പിച്ചു.
2022 മൂന്നാം പാദത്തിലെ ഋണ ബാധ്യതയുടെ ശരാശരി ചെലവ് 5.95 ശതമാനമായിരുന്നു; മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 6.2 ശതമാനം ആയിരുന്നു.
2022 മൂന്നാം പാദത്തിലെ റഗുലേറ്റഡ് ഇക്വിറ്റി 70452 കോടി.
എന്‍ടിപിസിയുടെ പല ഉപകമ്പനികളുടെ ലാഭം 1012 ല്‍ നിന്നും 1788 കോടിയായി.
ഇതുവരെയുള്ള കണക്കില്‍ 1340 മെഗാവാട്ട് ശേഷിയുള്ള സൾഫർ വാതകം കുറക്കാനുള്ള ഫ്ലൂ ഗ്യാസ് ഡീസൾഫറൈസേഷൻ (FGD) സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്തു. സാമ്പത്തിക വര്‍ഷം 2023 ല്‍ 22790, 24 ല്‍ 15270, 25ല്‍ 22880 മെഗാവാട്ട് എന്നിങ്ങനെയാകും ഇന്‍സ്റ്റലേഷന്‍. മാനേജ്മെന്റിന്റെ അഭിപ്രായത്തില്‍ സോളാര്‍ ആസ്തിയിലെ ഇക്വിറ്റി ഐആര്‍ആര്‍ 11-12 ശതമാനം നിലയിലായിരിക്കും.
ബ്രോക്കറേജ് വീക്ഷണം
റിന്യൂവബിള്‍ എനര്‍ജിയിലേക്കുള്ള മാറ്റത്തെ തുടര്‍ന്ന് എനര്‍ജി മേഖലയിലെ പ്രധാനപ്പെട്ട അണ്ടര്‍ പെര്‍ഫോമറായി എന്‍ടിപിസി. റിന്യൂവബിള്‍ എനര്‍ജി രംഗത്ത് എന്‍ടിപിസിയുടെ എക്‌സിക്യൂഷന്‍ നടപടികള്‍ കൃത്യമായി നിരീക്ഷിക്കുകയാണ് ബ്രോക്കറേജ്- ഐസി ഐസിഐ ഡയറക്ട് റിസേര്‍ച്ച്. ഐസി ഐസി ഐ ഡയറക്ട് റിസേര്‍ച്ച് ഓഹരിയില്‍ ഹോള്‍ഡ് റേറ്റിംഗ് നിലനിര്‍ത്തിയിരിക്കുന്നു.
ബ്രോക്കറേജ് എൻടിപിസി-ക്ക് FY23E ബുക്ക് വാല്യുന്റെ 1x ആയ 137 രൂപ വില കല്പിക്കുന്നു.
ഭാവി വില നിര്‍ണയഘടകങ്ങള്‍
2032 ഓടെ എന്‍ടിപിസി 60000 മെഗാവാട്ട് അധിക ശേഷി ലക്ഷ്യമിടുന്നു. നേരത്തെ ഇത് 30000 ആയിരുന്നു. മീഡിയം ടേമില്‍ 2024 ല്‍ 6500 മെഗാവാട്ട് ക്യുമിലേറ്റിവ് ശേഷി പ്രതീക്ഷിക്കുന്നു.
വിപണി വിഹിതത്തില്‍ കമ്പനി മേധിവിത്വം തുടരും.
ലക്ഷ്യ വില 305 രൂപ.
പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ് ജി)
ജലം, എണ്ണ, ഇന്ധനം തുടങ്ങി ഭൂമിയുടെ സ്വാഭാവികമായ പരിസ്ഥിതിയെയും പ്രകൃതി വിഭവങ്ങളെയും പരിരക്ഷിക്കുന്ന കാര്യത്തില്‍ യുക്തിസഹമായ കാഴച്പാടാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. താഴെ പറയുന്ന പ്രവര്‍ത്തന രീതികളിലൂടെയാണ് ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.
a. ഏറ്റവും ആധുനീകമായ സാങ്കതിക വിദ്യ ഉപയോഗിച്ച് യന്ത്രങ്ങളുടെ ഏറ്റവും മെച്ചപ്പെട്ട ഉപയോഗം.
b. ആഷ് ഉപയോഗം പരമാവധിയാക്കി പാഴ് വസ്തുക്കൾ കുറക്കുന്നു.
c. വനവത്കരണവും പരിസ്ഥിതി സംതുലനവും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഗ്രീന്‍ ബെല്‍റ്റുകള്‍ രൂപപ്പെടുത്തല്‍.
d. ആഷ് പോണ്ട് മാനേജ്‌മെന്റ്, ആഷ് വാട്ടര്‍ റീസൈക്ലിംഗ് സിസ്റ്റം, ലിക്വഡ് വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയിലൂടെ പാരിസ്ഥിതി മലിനികരണം കുറയക്കുന്നു.
e. എല്ലാ പവര്‍ സ്റ്റേഷനുകളിലും ഇക്കോളജിക്കല്‍ മോണിറ്ററിംഗ് റിവ്യു, കൂടാതെ ഓണ്‍ലൈന്‍ ഡാറ്റാ മാനേജ്‌മെന്റ് സംവിധാനം.