1 July 2022 6:57 AM GMT
Summary
സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ എണ്ണ-വാതക പര്യവേക്ഷണ കമ്പനിയാണിത്.
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), പെട്രോളിയം - പ്രകൃതി വാതക മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ എണ്ണ-വാതക പര്യവേക്ഷണ കമ്പനിയാണിത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിന്റെ 70 ശതമാനവും പ്രകൃതി വാതകത്തിന്റെ 84 ശതമാനവും ഒഎൻജിസി ഉത്പാദിപ്പിക്കുന്നു.
1956 ഓഗസ്റ്റ് 14 നാണു ഓഎൻജിസി രൂപീകരിച്ചത്. ഇതിന്റെ അന്താരാഷ്ട്ര ഉപസ്ഥാപനമായ ഓഎൻജിസി വിദേശ് നു 17 രാജ്യങ്ങളിൽ പദ്ധതികളുണ്ട്. ഇന്ത്യൻ തീരത്തെ 8-ൽ 7 എണ്ണക്കിണറുകളും ഒഎൻജിസി-യാണ് കണ്ടുപിടിച്ചത്. ഇത് 7.15 ബില്യൺ ടൺ ഇന്ത്യൻ തീരത്തെ ഹൈഡ്രോ കാർബൺ ഉൾക്കൊള്ളുന്നു.
1970 കളിൽ ഒ എൻ ജി സി ബോംബെ ഹൈയിൽ വലിയൊരു എണ്ണ ശേഖരം കണ്ടെത്തി. ഇന്നത് മുംബൈ ഹൈ എന്ന പേരിലാണ് അറിയപ്പെടുന്നത്.
പ്രവർത്തനങ്ങൾ
ഒഎൻജിസിയുടെ പ്രവർത്തനങ്ങളിൽ പരമ്പരാഗത പര്യവേക്ഷണവും ഉൽപ്പാദനവും കൂടാതെ കോൾ ബെഡ് , മീഥേൻ ഷെയ്ൽ വാതകം എന്നിവയുടെ ശുദ്ധീകരണം, ഉത്പാദനം എന്നിവയും ഉൾപ്പെടുന്നു. ആഭ്യന്തര പ്രവർത്തനങ്ങളിൽ എണ്ണ വാതക ഉത്പാദനമുള്ള 11 ആസ്തികളും, പര്യവേഷണ പ്രവർത്തനങ്ങൾ ഉൾപ്പെട്ട 7 ബേസിനുകളും, ഹസീറ, ഇറാൻ എന്നിവിടങ്ങളിൽ സ്ഥിതി ചെയുന്ന 2 പ്ലാന്റുകളും മറ്റു സേവനങ്ങളും അടങ്ങുന്നു.
ഓഹരി ഘടന
കമ്പനി സ്ഥാപകർ, എഫ്ഐഐ, ഡിഐഐ, മ്യൂച്വൽ ഫൻഡ്സ്, കേന്ദ്ര സർക്കാർ, പൊതുജനങ്ങൾ എന്നിങ്ങനെയാണ് ഒഎൻജിസി-യുടെ ഓഹരി ഘടന.
മൂന്നാംപാദ ഫലങ്ങൾ
ഉത്പാദനത്തിൽ മൂന്നാം പാദത്തിൽ ഇടിവ് ഉണ്ടായെങ്കിലും ഓയിൽ-വാതക വില ഉയർന്നതോടെ കമ്പനിയുടെ അറ്റാദായത്തിൽ 7 മടങ്ങ് വർധനയാണ് ഉണ്ടായത്.
ഒക്ടോബർ- ഡിസംബർ 2021 ൽ അറ്റാദായം 8,764 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,258 കോടി രൂപയായിരുന്നു. 596.7 ശതമാനം വർധനവാണ് ഉണ്ടായതെന്ന് കമ്പനി പറഞ്ഞു.
മൂന്നാം പാദത്തിൽ ക്രൂഡ് ഓയിൽ ബാരലിന് 75.73 ഡോളർ വച്ചാണ് കമ്പനിക്കു ലഭിച്ചത്. എന്നാൽ 2020-21 സാമ്പത്തിക വർഷത്തിൽ ബാരലിന് 43 .20 ഡോളറായിരുന്നു ലഭിച്ചത് .
വാതക വില ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 2.90 ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷത്തിൽ ഇത് 1.79 ഡോളറായിരുന്നു.
എണ്ണ ഉത്പാദനം 3.2 ശതമാനം കുറഞ്ഞ് 5.45 മില്ല്യൺ ടണ്ണായി. വാതക ഉത്പാദനം 4.2 ശതമാനം കുറഞ്ഞ് 5.5 ബില്ല്യൺ ക്യുബിക്ക് മീറ്ററായി.
തൗക്തേ ചുഴലിക്കാറ്റും കൊവിഡും സൃഷ്ടിച്ച നിയന്ത്രിത സാഹചര്യങ്ങൾ, സാഗർ സമ്രാട് ഘടകം WO-16 ക്ലസ്റ്ററുമായി ചേർക്കുന്നതിലുള്ള കാലതാമസം, ഹസീറയിലെ രൂപാന്തരപ്പെടുത്തലിലെ താമസം, കിഴക്കൻ തീരത്തു S1 വശിഷ്ട്ടയിലെ റിസെർവോർ പ്രശ്നം എന്നിവയെല്ലാം കാരണം 2021 സാമ്പത്തിക വർഷത്തിൽ ക്രൂഡ് ഓയിൽ ഉത്പാദനവും വാതക ഉത്പാദനവും കുറഞ്ഞിരുന്നു.
മൂന്നാം പാദത്തിൽ വരുമാനം 67.3 ശതമാനം ഉയർന്ന്, 28,474 കോടി രൂപയായി. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യത്തെ 9 മാസത്തിലെ അറ്റാദായം 31,446 കോടി രൂപയായി ഉയർന്നു.
2020 ഏപ്രിൽ - ഡിസംബർ-ൽ ഇത് 4,512 കോടി രൂപയായിരുന്നു. വരുമാനം 61.5 ശതമാനം ഉയർന്ന് 75,849 കോടി രൂപയായി.
ഡിസംബർ 31 ൽ ഇൻകം ടാക്സ് ആക്ട്, 1961 പ്രകാരം, ആദായനികുതി നിയമത്തിന്റെ 115BAA യുടെ കീഴിലുള്ള താഴ്ന്ന നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ ഒഎൻജിസി തീരുമാനിച്ചു.
അതനുസരിച്ചു അടക്കാനുള്ള നികുതി എത്രയാണെന്ന് കമ്പനി വീണ്ടും കണക്കാക്കി. ഈ പുതിയ വ്യവസ്ഥ പ്രയോഗികമാക്കിയതിലൂടെ നികുതി 8689 കോടി രൂപയും കറന്റ് ടാക്സ് 2,107 കോടി രൂപയും കുറഞ്ഞു.
രണ്ടാമത്തെ ഇടക്കാല ഡിവിഡന്റ് നൽകുവാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഒരു ഓഹരിക്ക് 1.75 രൂപ വച്ച് നൽകുവാനാണ് ഉദ്ദേശിക്കുന്നത്.
"ഇതോടെ മൊത്തം ചെലവ് 2201.55 കോടി രൂപയാകും,"
ആദ്യത്തെ ഇടക്കാല ഡിവിഡന്റ് ഓഹരിക്ക് 5.50 രൂപയായിരുന്നു (110 ശതമാനം). നവംബർ 2021 ലായിരുന്നു ഇത് പ്രഖ്യാപിച്ചിരുന്നത്.
2022 സാമ്പത്തിക വർഷത്തിൽ ഓഎൻജിസി മൂന്ന് സ്ഥലങ്ങളിൽ കൂടി എണ്ണ-വാതകം കണ്ടെത്തിയിരുന്നു. രത്നയിലും മുംബൈയിലെ ആർ സീരീസ് ഫീൽഡിലും, കെ ജി ഒൻലാൻഡ് ബ്ലോക്കിൽ രണ്ട് വാതകങ്ങളും.
ഇതിൽ കെ ജി ഒൻലാൻഡ് ബ്ലോക്കിലെ സൗത്ത് വേൾപൂര്-2 ഉം ഗോപവാരം ദീപ്-1 ഉം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.
ബ്രോക്കറേജ് വീക്ഷണം
പ്രഭുദാസ് ലീലാധർ ബ്രോക്കറേജ് 210 രൂപ ലക്ഷ്യ വിലക്ക് ഈ ഓഹരി വാങ്ങാമെന്ന നിർദ്ദേശം തുടരുന്നു. ഇത് EV/E FY23E യുടെ 5 തവണയാണ്.
പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ് ജി)
ഓയിൽ-വാതക മേഖല മീഥേൻ പുറന്തള്ളുന്ന മനുഷ്യ നിർമിത ഉറവിടങ്ങളാണ്. ഓഎൻജിസി ഇത്തരത്തിലുള്ള പുറന്തള്ളൽ നിയന്ത്രിക്കുന്നതിനാവശ്യമായ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. ടാങ്ക് വാപ്പർ റിക്കവറി യൂണിറ്റ്, ഫ്‌ളൈർ ഗ്യാസ് റിക്കവറി യൂണിറ്റ്, വേസ്റ്റ് ഹിറ്റ് റിക്കവറി യൂണിറ്റ്, എനർജി എഫിഷ്യന്റ് മോട്ടോർ, റിട്രോഫിറ്റിങ് ഉപകരണങ്ങൾ, എൽ ഇ ഡി ലൈറ്റിംഗ് സിസ്റ്റം, കംപ്രസ്ഡ് വായുവിനെ പ്രകൃതി വാതകത്തിനു പകരമായി ഉപയോഗിക്കൽ, എസ്ആർപി യൂണിറ്റിൽ കേസിംഗ് ഹെഡ് ഗ്യാസ് റിക്കവറി, പഴയ ഹൈഡ്രോ കാർബൺ പൈപ്പ്‌ലൈനുകളുടെ പുനഃസ്ഥാപിക്കൽ, ഡീസൽ ജനറേറ്ററുകൾക്കു പകരം ഗ്യാസ് ജനറേറ്റർ ഉപയോഗിക്കൽ, ഇന്ധനം മാറ്റൽ, പേപ്പർ ഇതര ഓഫീസ്. പ്രകൃതിക്കിണങ്ങിയ ബിൽഡിംഗ്, ഊർജത്തിന്റെ പുനരുപയോഗം, മൈക്രോ ടാർബിൻസ്, ഡൈനാമിക് ഗ്യാസ് ബ്ലെൻഡിങ്, എന്നിവയെല്ലാം ആഗോള താപവും, കാലാവസ്ഥ വ്യതിയാനവും ഒരു പരിധി വരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓഎൻജിസി നടപ്പിലാക്കിയ ചില പദ്ധതികളും, പ്രവർത്തനങ്ങളുമാണ്. മാറ്റത്തിനനുസരിച്ച പുതിയ അവസരങ്ങളെ ഉപയോഗപെടുത്തിയും, അവരുടെ പ്രവർത്തനങ്ങളിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെ നടപ്പിലാക്കിയുമാണ് കമ്പനി പ്രവർത്തിക്കുന്നത്.