1 July 2022 6:58 AM GMT
Summary
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സിപ്ല ലിമിറ്റഡ്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സിപ്ല ലിമിറ്റഡ്. കമ്പനി പ്രാഥമികമായി ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, സന്ധിവാതം, പ്രമേഹം, ഭാര നിയന്ത്രണം, വിഷാദം എന്നിവ ചികിത്സിക്കുന്നതിനുള്ള മരുന്നുകൾ വികസിപ്പിക്കുന്നു.
നിഫ്റ്റി 50 സൂചികയുടെ ഭാഗമായ സിപ്ലക്ക് സൂചികയിൽ 0.69% വെയിറ്റേജുണ്ട്.
1935-ൽ മുംബൈയിൽ 'ദി കെമിക്കൽ, ഇൻഡസ്ട്രിയൽ & ഫാർമസ്യൂട്ടിക്കൽ ലബോറട്ടറീസ്' എന്ന പേരിൽ ഖ്വാജ അബ്ദുൾ ഹമീദ് സ്ഥാപിച്ചതാണ് ഇത്. കേംബ്രിഡ്ജിൽ വിദ്യാഭ്യാസം നേടിയ രസതന്ത്രജ്ഞനായ സ്ഥാപകന്റെ മകൻ യൂസഫ് ഹമീദിന്റെ നേതൃത്വത്തിൽ, വികസ്വര രാജ്യങ്ങളിലെ പാവപ്പെട്ട ആളുകളെ ചികിത്സിക്കാൻ കമ്പനി എയ്‌ഡ്‌സ്‌നുള്ള മരുന്നുകൾ നൽകി. 1995-ൽ സിപ്ല ലോകത്തിലെ ആദ്യത്തെ ഓറൽ അയൺ ചെലേറ്ററായ (chelator) ഡിഫെറിപ്രോൺ (deferipron) പുറത്തിറക്കി.
2001-ൽ സിപ്ല എച്ച്ഐവി ചികിത്സയ്ക്കായി വളരെ കുറഞ്ഞ ചെലവിൽ (ഒരു രോഗിക്ക് പ്രതിവർഷം $350 ൽ താഴെ) മരുന്നുകൾ (ആന്റിറെട്രോവൈറലുകൾ) വാഗ്‌ദാനം ചെയ്തു.
ഉൽപ്പന്നങ്ങളും സേവനങ്ങളും
സിപ്ല മറ്റ് നിർമ്മാതാക്കൾക്ക് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ വിൽക്കുന്നുണ്ട്. കൂടാതെ എസ്സിറ്റലോപ്രാം ഓക്‌സലേറ്റ് (ആന്റി ഡിപ്രസന്റ്), ലാമിവുഡിൻ, ഫ്ലൂട്ടികാസോൺ പ്രൊപിയോണേറ്റ് എന്നിവയുൾപ്പെടെ നിരവധി ഫാർമസ്യൂട്ടിക്കൽ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ വിൽക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ആന്റി റിട്രോവൈറൽ മരുന്നുകളുടെ നിർമ്മാതാക്കളാണ് അവർ.
2020 ജൂലൈയിൽ, സിപ്രേമി (cipremi) എന്ന ബ്രാൻഡ് നാമത്തിൽ ഗിലീഡ് സയൻസിൻറെ റെംഡിസിവർ ഇന്ത്യയിൽ അവതരിപ്പിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. കോവിഡ് രോഗികളുടെ ചികിത്സയിൽ "നിയന്ത്രിത അടിയന്തര ഉപയോഗത്തിന്" ഡിജിസിഐ അംഗീകാരം നേടിയ ശേഷം, മാതൃ കമ്പനിയുമായി ഒരു സ്വമേധയാ ലൈസൻസിംഗ് കരാറും കമ്പനി ഉണ്ടാക്കി.
പ്രവർത്തനങ്ങൾ
സിപ്ലയ്ക്ക് ഇന്ത്യയിലുടനീളമുള്ള 8 സ്ഥലങ്ങളിലായി 34 നിർമ്മാണ യൂണിറ്റുകളും 80-ലധികം രാജ്യങ്ങളിൽ സാന്നിധ്യവുമുണ്ട്. 2013-14 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്റെ 48%, അഥവാ 4,948 കോടി രൂപയ്ക്കുള്ള (2020-ൽ 940 മില്യൺ യുഎസ് ഡോളർ) മരുന്നുകൾ കയറ്റുമതി ചെയ്തു.
കൺസൾട്ടിംഗ്, കമ്മീഷനിംഗ്, എഞ്ചിനീയറിംഗ്, പ്രോജക്ട് അപ്രൈസൽ, ഗുണനിലവാര നിയന്ത്രണം, അറിവ് കൈമാറ്റം, പിന്തുണ, പ്ലാന്റ് വിതരണം തുടങ്ങിയ മേഖലകളിൽ മറ്റ് സംരംഭങ്ങളുമായി സിപ്ല സഹകരിക്കുന്നു.
ഓഹരി ഘടന
കമ്പനി സ്ഥാപകർ, എഫ്ഐഐ, ഡിഐഐ, മ്യൂച്വൽ ഫൻഡ്സ്, കേന്ദ്ര സർക്കാർ, പൊതുജനങ്ങൾ, ഗ്ലോബൽ ഡെപ്പോസിറ്ററി റേസിപ്റ്റ്സ് എന്നിങ്ങനെയാണ് സിപ്ലയുടെ ഓഹരി ഘടന.
മൂന്നാംപാദ ഫലങ്ങൾ
സിപ്ലയുടെ മൂന്നാം പാദത്തിലെ വരുമാനം പാദാനുപാദം ഏകദേശം മുൻവർഷത്തെ പോലെ തന്നെയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ വരുമാനം 6% വർധിച്ച് 55 ബില്യൺ രൂപയായി (പ്രതീക്ഷിച്ചത് 56 ബില്യൺ ആയിരുന്നു). ആഭ്യന്തര ബിസിനസ് ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്; 13% വളർന്നു. പ്രധാന ഉൽപ്പന്നങ്ങളിലെ വിപണി വിഹിതം വർദ്ധിപ്പിച്ചതിന്റെ ഫലമായി യുഎസ് വിൽപ്പന പാദാനുപാദം 6% ഉയർന്ന് 150 മില്യൺ ഡോളറിലെത്തി.
ദക്ഷിണാഫ്രിക്കയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മറ്റ് വിപണികളും ഉൾപ്പെടുന്ന മേഖലയിൽ വിൽപ്പന 2% കുറഞ്ഞു. മറ്റ് അന്താരാഷ്‌ട്ര വിപണികൾ വർഷം തോറും ഒരേ നിലയിൽ തുടർന്നപ്പോൾ API ബിസിനസ്സ് 25% കുറഞ്ഞു. ഗ്രോസ് മാർജിൻ വാർഷികാടിസ്ഥാനത്തിൽ 70 ബേസിസ് പോയിന്റ് കുറഞ്ഞ് 60.6 ശതമാനമായി.
12.3 ബില്യൺ ആയിരുന്ന ഇബിറ്റ്ഡ (EBITDA) വാർഷികമായി മുൻവർഷത്തെ പോലെ തന്നെ ആയിരുന്നു. അതേസമയം EBITDA മാർജിൻ പദാനുപാദത്തിൽ 25 ബെയിസ് പോയിന്റ് വർധിച്ച് 22.5 ശതമാനം ആയി. റിസേർച് ആൻഡ് ടെവേലോപ്മെന്റ്റ് ചെലവ് വർഷം തോറും 19% വർധിച്ച് 2.6 ബില്യൺ രൂപയായി ഉയർന്നു. മുൻ ഗവേഷണ-വികസന ചെലവ് മാറ്റിനിർത്തിയാൽ മറ്റ് ചെലവുകൾ പദാനുപദം 3% കുറഞ്ഞു. ക്രമീകരിച്ച അറ്റാദായം 7.3 ബില്യൺ ആയിരുന്നു. യുഎസ് വരുമാനം 6 ശതമാനം പദാനുപദം വർധിച്ച് 150 മില്യൺ ഡോളർ ആയി.
2023 രണ്ടാം പകുതിയിൽ gAdvair, gAbraxane, gRevlimid എന്നിവ പുറത്തിറക്കാൻ മാനേജ്മെൻറ് ആലോചിക്കുന്നുണ്ട്. പ്രിസ്‌ക്രിപ്‌ഷൻ (Rx), ട്രേഡ് ജനറിക്‌സ് (Gx), ഉപഭോക്തൃ ആരോഗ്യം എന്നീ മൂന്ന് വിഭാഗങ്ങളിലുടനീളമുള്ള ശക്തമായ പ്രകടനത്തിന്റെ ഫലമായി ആഭ്യന്തര ബിസിനസ്സ് 13% വർധിച്ച് 25 ബില്യൺ രൂപയിലെത്തി.
Rx സെഗ്‌മെന്റിൽ 35 ബ്രാൻഡുകളും Gx വിഭാഗത്തിൽ 10 ബ്രാൻഡുകളും 22-ൽ കമ്പനി പുറത്തിറക്കി.
ബ്രോക്കറേജ് വീക്ഷണം
സിപ്ലയുടെ യുഎസ് വരുമാനം 2021-24-ൽ 22% CAGR കൈവരിച്ച് ഒരു ബില്യൺ ഡോളർ വരെ എത്തുമെന്ന് ബ്രോക്കറേജ് എലാറ ക്യാപിറ്റൽ
പ്രതീക്ഷിക്കുന്നു. ലക്ഷ്യ വില 1,135 രൂപക്ക് വാങ്ങാമെന്നാണ് നിർദ്ദേശം. ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളിലും കമ്പനി നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്. റിസേർച് ആൻഡ് ഡെവലപ്മെന്റ്ൽ കൂടുതൽ നിക്ഷേപം നടത്തുന്നത് കാരണം എലാറ ക്യാപിറ്റൽ 2022-ലെ EPS എസ്റ്റിമേറ്റ് അതേപടി നിലനിർത്തുകയും FY23E EPS 4% കുറയ്ക്കുകയും ചെയ്യുന്നു. FY21-24E-ൽ വരുമാനം 13% CAGR ഉം EBITDA 18% ഉം അട്ട ലാഭം 24% ഉയരുമെന്നാണ് എലാറ ക്യാപിറ്റൽ പ്രതീക്ഷിക്കുന്നത്.
വരുമാനത്തിന്റെ സുസ്ഥിരത, യുഎസിലെ മികച്ച വിപണി, ശക്തമായ പണമൊഴുക്ക് എന്നിവ കണക്കിലെടുത്ത് 1,135 രൂപയുടെ ലക്ഷ്യ വില കണക്കാക്കി ഈ ഓഹരി വാങ്ങാവുന്നതാണ്. ഇത് FY24E P/E യുടെ 20x ആണ്.
പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ് ജി)
സിപ്ലയുടെ കരുത്തുറ്റ ഡിജിറ്റൽ ഡാറ്റാ മാനേജ്‌മെന്റ് സിസ്റ്റം പാരിസ്ഥിതിക നിരീക്ഷണവും വിശകലനവും ശക്തിപ്പെടുത്തുന്നു. വിഭവ ഉപഭോഗവും മാലിന്യ ഉൽപാദന ഡാറ്റയും പ്ലാറ്റ്‌ഫോമിൽ തന്നെ കമ്പനി രേഖപ്പെടുത്തുന്നുണ്ട്.
സിപ്ലയുടെ നാച്ചുറൽ ക്യാപിറ്റൽ അജണ്ടയിൽ ഊർജ മാനേജ്മെന്റ് വളരെ പ്രധാനമാണ്. ഊർജ്ജ ഉപഭോഗം ഗ്രീൻ ഹവ്സ് ഗ്യാസ് ഉദ്വമനത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുകളിലൊന്നാണ്. അതേസമയം ഊർജ്ജ ചെലവ് പ്രവർത്തനച്ചെലവിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു.
ലൊക്കേഷനുകളിലുടനീളമുള്ള ക്രോസ്-ഫംഗ്ഷണൽ ടീമുകളുടെ സജീവ പങ്കാളിത്തത്തോടെ ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന് നിരവധി സംരംഭങ്ങൾ കമ്പനി ഏറ്റെടുത്തു നടത്തുന്നു. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുക, നിലവിലുള്ള അസറ്റുകൾ (ഡ്രൈവുകളിലെ വി എഫ് ഡി, എ എച് യുവിലെ ഇസി, തുടങ്ങിയവ), പ്രോസസ് ഏരിയ ഉപകരണങ്ങൾ ഒപ്റ്റിമൈസ് ചെയ്യുക എന്നിങ്ങനെയുള്ള ഊർജ സംരക്ഷണ സംരംഭങ്ങളിൽ ധാരാളം മൂലധന നിക്ഷേപവും നടത്തിയിട്ടുണ്ട്. ഈ നിക്ഷേപങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും സാങ്കേതിക വർദ്ധനകളിലൂടെയും ഊർജ്ജ ഉപഭോഗം മുൻ വർഷത്തേക്കാൾ 2% കുറഞ്ഞു.