24 Jun 2022 4:21 AM GMT
Summary
ഭക്ഷ്യ വ്യവസത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ കമ്പനി ആണ്. ഇത് നുസ്ലി വാഡിയ മേധാവിയായിരിക്കുന്ന വാഡിയ ഗ്രൂപ്പിന്റെ ഭാഗമാണ്.
ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഭക്ഷ്യ വ്യവസത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ കമ്പനി ആണ്. ഇത് നുസ്ലി വാഡിയ മേധാവിയായിരിക്കുന്ന വാഡിയ ഗ്രൂപ്പിന്റെ ഭാഗമാണ്. കൊൽക്കത്ത ആസ്ഥാനമായ കമ്പനി 1892 ലാണ് സ്ഥാപിതമായത്. ബിസ്ക്കറ്റ് ഉത്പന്നങ്ങൾക്ക് പ്രസിദ്ധമായ ബ്രിട്ടാനിയ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കമ്പനികളിൽ ഒന്നാണ്. ഇന്ത്യയിലും വിദേശത്തുമായി ബ്രിട്ടാനിയ, ടൈഗർ ബിസ്കറ്റുകൾ, ബ്രഡ്, പാൽ ഉത്പന്നങ്ങൾ എന്നിവ വിൽക്കുന്നു.
1892 ൽ വ്യാപാരികളായ ബ്രിട്ടീഷുകാർ 295 രൂപ നിക്ഷേപത്തിൽ ആരംഭിച്ച കമ്പനിയാണ് ബ്രിട്ടാനിയ. പ്രാരംഭ കാലത്തു കൊൽക്കത്തയിൽ ചെറുകിട വ്യാപാരമായി ബിസ്കറ്റുകൾ ഉത്പാദിപ്പിച്ചു. പിന്നീട്, ഈ വ്യവസായം ഗുപ്ത സഹോദരന്മാർ, പ്രധാനമായും അഭിഭാഷകനായിരുന്ന നളിൻ ചന്ദ്ര, ഏറ്റെടുത്തു, വി.എസ് ബ്രദേഴ്‌സ് എന്ന പേരിൽ പ്രവർത്തനമാരംഭിചു. 1918 ൽ സി എച് ഹോംസ് എന്ന ഇംഗ്ലീഷ് വ്യവസായി കമ്പനിയുടെ പങ്കാളിയാവുകയും ബ്രിട്ടനിയ ബിസ്കറ്റ് കമ്പനി ലിമിറ്റഡ് (ബിബിസിഓ) ആരംഭിക്കുകയും ചെയ്തു.
ബ്രിട്ടാനിയക്ക് നിഫ്റ്റി 50 യിൽ 0 .57 ശതമാനം വെയിറ്റേജ് ഉണ്ട്.
ബിസ്കറ്റ്, ബ്രഡ്, റസ്‌ക്, കേക്ക് , പാൽ ഉത്പന്നങ്ങൾ എന്നിവയുടെ ഉല്പാദനവും വിൽപ്പനയുമാണ് കമ്പനിയുടെ പ്രധാന പ്രവർത്തനം.
ബിസ്ക്കറ്റ്
നിലവിൽ കമ്പനിയുടെ ബിസ്ക്കറ്റ് നിർമാണ ശാലയ്ക്ക് 433 ,000 ടൺ വാർഷിക ശേഷിയാണ് ഉള്ളത്. വിറ്റ, മേരി ഗോൾഡ്, ടൈഗർ, ന്യൂട്രി ചോയ്സ് , ഗുഡ് ഡേ, 50-50, ട്രീറ്റ്, പ്യുർ മാജിക്, മിൽക്ക് ബിക്കിസ്, ബെൺബൺ, നൈസ് ടൈം, ലിറ്റിൽ ഹേർട് എന്നിവയെല്ലാം ബ്രിട്ടാനിയയുടെ ഉത്പന്നങ്ങളാണ്. 2006 ൽ, ടൈഗർ ബിസ്‌ക്കറ്റിനു ഓസ്‌ട്രേലിയ, അമേരിക്ക രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് ഉൾപ്പടെ 150.75 മില്യൺ ഡോളറിന്റെ വിൽപ്പനയാണ് നടന്നത്. ആ വർഷത്തിലെ ബ്രിട്ടാനിയയുടെ വരുമാനത്തിന്റെ 20 ശതമാനവും ഇതിൽ നിന്നായിരുന്നു.
പാൽ ഉൽപ്പന്നങ്ങൾ
ബ്രിട്ടാനിയയുടെ വരുമാനത്തിന്റെ പത്തു ശതമാനവും പാൽ ഉൽപ്പന്നങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത്. പാൽ ഉൽപ്പന്നങ്ങൾ വിപണികളിൽ വിൽക്കുന്നതോടൊപ്പം മറ്റു കമ്പനികൾക്ക് നൽകുന്നുമുണ്ട്.
ബ്രിട്ടാനിയക്ക് ഡൈനാമിക്സ് ഡെയറിയിൽ ഓഹരികളുള്ളതുകൊണ്ട് പാലുൽപ്പന്നങ്ങളുടെ ഭൂരിഭാഗവും കമ്പനി അവിടെ നിന്ന് സംഭരിക്കുന്നു.
ന്യൂസിലാന്റിലെ ഫൊൺഡേറ കോപ്പറേറ്റീവ് ഗ്രൂപ്പ് കമ്പനിയുമായി 2001 ഒക്റ്റോബർ 27 നു ഒരു സംയുക്ത സംരംഭം ആരംഭിക്കുന്നതായി ബ്രിട്ടാനിയ പ്രഖ്യാപിച്ചു. പാൽ സംഭരണം മുതൽ ചീസ്, മോര് എന്നിവയുടെ ഉൽപ്പാദനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഈ കമ്പനി കൈകാര്യം ചെയ്യുന്നു.
ഓഹരി ഘടന
കമ്പനി സ്ഥാപകർ, എഫ്ഐഐ, ഡിഐഐ, മ്യൂച്വൽ ഫൻഡ്സ്, കേന്ദ്ര സർക്കാർ, പൊതുജനങ്ങൾ എന്നിങ്ങനെയാണ് ടൈറ്റാൻ -ന്റെ ഓഹരി ഘടന.
മൂന്നാം പാദ ഫലം
2021 സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദം അവസാനിച്ചപ്പോൾ ബ്രിട്ടാനിയ ഇൻഡസ്ട്രീസ്ന്റെ മൊത്തം വിൽപ്പന 14 ശതമാനം ഉയർന്ന് 3,531 കോടി രൂപയായി.
ശക്തമായ മുൻനിര വളർച്ചയും, വിപണി വിഹിതത്തിൽ ഉണ്ടായ സ്ഥിരമായ നേട്ടവുമാണ് ഇതിലേക്ക് നയിച്ചത്. വോളിയത്തിലുണ്ടായ വളർച്ച 5 ശതമാനമാണെന്നും കമ്പനി റിപ്പോർട്ട് ചെയ്തു.
കമ്പനിയുടെ മൊത്തം അറ്റാദായം 371 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദം അവസാനിക്കുമ്പോൾ കഴിഞ്ഞ ഒൻപതു മാസത്തിൽ മൊത്തം വിൽപ്പനയിൽ 21 ശതമാനവും അറ്റാദായത്തിൽ 11 ശതമാനവും വർദ്ധനവാണ് ഉണ്ടായത്. പണപ്പെരുപ്പം വർധിക്കുന്നതും ചരക്കുകളുടെയും ഇന്ധനത്തിന്റെയും വില ഉയരുന്നതും ഉപഭോക്താക്കളെയും സാരമായി ബാധിച്ചു, കമ്പനി പറഞ്ഞു.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം, 13 ശതമാനം ഉയർന്ന് 3,574.98 കോടി രൂപയായി. കഴിഞ്ഞ വർഷത്തിലെ മൂന്നാം പാദത്തിൽ ഇത് 3,165.61 രൂപയായിരുന്നു.
"ഞങ്ങൾ, വിപണിയെക്കാൾ മുന്നിൽ, അളവിൽ ഗണ്യമായ സിംഗിൾ-ഡിജിറ്റ് വളർച്ച നേടി. എല്ലാ വിഭാഗങ്ങളിലും ചാനലുകളിലും ഉടനീളം മികച്ച പ്രകടനത്താൽ 14 ശതമാനത്തോളം ഇരട്ട അക്ക മുൻനിര വളർച്ചയും സാധ്യമായി," ബ്രിട്ടാനിയയുടെ മാനേജിംഗ് ഡയറക്ടർ വരുൺ ബെറി അറിയിച്ചു.
"ഗ്രാമീണ വിപണികളിൽ എഫ് എം സി ജി ക്ക് സാവധാനത്തിലുള്ള വളർച്ചയായിരുന്നുവെങ്കിലും, ഉത്സാഹത്തോടെയുള്ള വിപണി സമ്പ്രദായങ്ങളും ഗ്രാമീണ മേഖലയിലെ സാന്നിധ്യവും ഉറപ്പു വരുത്തിയത് വഴി മത്സരാധിഷ്ഠിത നേട്ടം നിലനിർത്താൻ കഴിഞ്ഞു. ഇത് ശക്തമായ മുൻനിര വളർച്ചയിലും വിപണി വിഹിതത്തിലെ സ്ഥിരമായ നേട്ടത്തിലും പ്രതിഫലിച്ചു."
നാലാം പാദഫലം
മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 4.96 ശതമാനം ഉയര്‍ന്ന് 377.95 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 360.07 കോടി രൂപയാണ് അറ്റാദായം നേടിയതെന്ന് റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി. നാലാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള ആകെ വരുമാനം 13.40 ശതമാനം ഉയര്‍ന്ന് 3,550.45 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 3,130.75 കോടി രൂപയായിരുന്നു.
മാത്രമല്ല നാലം പാദത്തിലെ ആകെ ചെലവ് 3,085.45 കോടി രൂപയായെന്നും മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,701.87 കോടി രൂപയായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി. ചെലവില്‍ 14.19 ശതമാനം വര്‍ധനയാണുണ്ടായത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ അറ്റലാഭം 18.08 ശതമാനം ഇടിഞ്ഞ് 1,515.98 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷം ഇത് 1,850.59 കോടി രൂപയായിരുന്നു.
പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ് ജി)
വളർച്ച, ഭരണം, വിഭവങ്ങൾ, ആളുകൾ എന്നിവയാണ് സുസ്ഥിരതയിലേക്കുള്ള കമ്പനിയുടെ സമീപനത്തെ നയിക്കുന്ന നാല് പ്രധാന ഘടകങ്ങൾ. ഞങ്ങളുടെ പങ്കാളികളുമായി തുടർച്ചയായി ഇടപഴകുന്നത് വഴി ഞങ്ങളുടെ പ്രവർത്തനങ്ങളിലും മറ്റും ഇ എസ്ജിയുടെ നയങ്ങൾ കൊണ്ടുവരുന്നതിന് പ്രതിഞഞാബദ്ധരാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ഞങ്ങൾ ഉറപ്പാക്കുന്നു. സുസ്ഥിര വിതരണ ശൃംഖലയുടെ പ്രവർത്തനം നിലനിർത്താൻ പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കുന്നത് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ബ്രിട്ടാനിയയിൽ ഉത്തരവാദിത്തമുള്ള ജല പരിപാലനവും ശുചിത്വ രീതികളും ആണ് സ്വീകരിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
സുസ്ഥിരമായ കൃഷി ലക്ഷ്യമിട്ടുള്ള പരിശീലനങ്ങൾ ഉൾക്കൊള്ളിച്ച കർഷക പങ്കാളിത്ത പരിപാടികൾക്ക് കമ്പനി പ്രോത്സാഹനം നൽകുന്നു. പ്രവർത്തനങ്ങളിലും ചുറ്റുപാടുമുള്ള ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും, രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട നിയമങ്ങൾ അനുസരിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ബ്രിട്ടാനിയ ന്യൂട്രിഷൻ ഫൗണ്ടേഷൻ പോഷകാഹാരത്തിലൂടെ പോഷകാഹാരക്കുറവ് സമഗ്രമായി പരിഹരിക്കുന്നതിൽ കമ്പനി കാര്യമായ സംഭാവന ചെയുന്നുണ്ട്.