6 Jun 2022 2:59 AM
Summary
ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രെഡിയൻസ് നിർമിക്കുന്ന ഒരു ഇന്ത്യൻ ഔഷധനിർമാണ കമ്പനിയാണ് തെലങ്കാനയിൽ ഹൈദ്രബാദിലുള്ള ഡിവിസ് ലബോറട്ടറീസ്.
ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രെഡിയൻസ് (എപിഐ; API) നിർമിക്കുന്ന ഒരു ഇന്ത്യൻ ഔഷധനിർമാണ കമ്പനിയാണ് തെലങ്കാനയിൽ ഹൈദ്രബാദിലുള്ള ഡിവിസ് ലബോറട്ടറീസ്.
ഓഹരി വിപണി മൂല്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഔഷധ കമ്പനിയായ ഡിവിസ് ജനറിക്ക് എ പി ഐ, ഇൻറർമീഡിയറ്റ്സ് എന്നിവ നിർമിക്കുന്നു. നിഫ്റ്റി 50-ൽ ഉൾപ്പെടുന്ന ഈ കമ്പനിക്ക് അതിൽ 0.85% വെയ്റ്റേജ് ഉണ്ട്.
1990-ൽ ഡിവിസ് റിസർച്ച് സെന്റർ എന്ന പേരിൽ സ്ഥാപിതമായ ഈ കമ്പനി 1994 ൽ ഡിവിസ് ലബോറട്ടറീസ് ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. 1995-ൽ തെലങ്കാനയിൽ ചൗട്ടുപ്പാലിൽ കമ്പനി ആദ്യത്തെ നിർമാണശാല ആരംഭിച്ചു. തുടർന്ന് 2002ൽ വിശാഖപട്ടണത്തിനടുത്ത് ചിപ്പഡയിൽ രണ്ടാമത്തെ നിർമാണ ശാല പ്രവർത്തനമാരംഭിച്ചു. 2003 ഫെബ്രുവരി 17ന് ഡിവിസ് പ്രാരംഭ ഓഹരി ഇറക്കി. 2010-ൽ ഹൈദരബാദിൽ തങ്ങളുടെ റിസർച്ച് സെന്ററും കമ്പനി സ്ഥാപിച്ചു. ഇപ്പോൾ ഡിവിസിന് തെലങ്കാനയിലും ആന്ഡ്ര പ്രദേശിലുമായി ആറ് ഔഷധ നിർമാണ ശാലകളും മൂന്ന് ആർ ആന്റ് ഡി സെൻററുകളുമുണ്ട്.
നിർമാണ ശാലകൾ
1 ചൗട്ടുപ്പിൽ , യദാരിദുവനഗരി ജില്ല , തെലങ്കാന,
2. ഡി സി എസ് ഇ ഇസഡ് യൂണിറ്റ്, ചൗട്ടുപ്പിൽ , തെലങ്കാന
3, എക്സ്പോർട്ട് ഓറിയൻറ് യൂണിറ്റ് ചിപ്പഡ, വിശാഖപട്ടണം .
4. ഡിവിസ് ഫാർമ എസ് ഇ ഇസഡ് , ചിപ്പഡ, വിശാഖപട്ടണം .
5, ഡി എസ് എൻ എസ് ഇ ഇസഡ് , ചിപ്പഡ, വിശാഖപട്ടണം .
ഓഹരി ഘടന
മൂന്നാം പാദ ഫലം
വ്യവസായത്തിലെ അസന്നിങ്‌ദ്ധതകൾക്കും ശക്തമായ കിടമത്സരങ്ങൾക്കുമിടയിലും മൂന്നാം പാദത്തിൽ ഡിവിസ് ശംഭീരമായ ഫലമാണ് കൈവരിച്ചത്. കമ്പനിയുടെ ഉത്പന്നങ്ങളോടുള്ള ഉയർന്നുവരുന്ന ആവശ്യവും വികസന പദ്ധതികളും ടോപ് ലൈൻ വളർച്ചയിലേക്ക് നയിച്ചു.
അതിന്റെ സ്ഥാപിത കഴിവുകൾ കണക്കിലെടുക്കുമ്പോൾ, അസംസ്കൃത വസ്തുക്കൾ ഉല്പാദിപ്പിക്കുന്ന കമ്പനികളെ ലയിപ്പിച്ചും, ഗുണ നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചും ലോകോത്തര ഫർമാ കമ്പനികളിൽ നിന്നുള്ള ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കമ്പനിക്കു കഴിയുന്നുണ്ട്.
വരുമാനവും, നികുതിക്ക് ശേഷമുള്ള ലാഭവും ഇരട്ട അക്കത്തിൽ വർധിച്ചപ്പോൾ ഓപ്പറേറ്റിംഗ് പ്രോഫിറ്റ് മാർജിൻ 44 ശതമാനമായി. പാദാടിസ്ഥാനത്തിൽ ഇത് ഏറ്റവും മികച്ച നേട്ടമാണ്. വരുമാനം വർഷാടിസ്ഥാനത്തിൽ 46.5 ശതമാനം വർധിച്ചപ്പോൾ നികുതിക്ക് ശേഷമുള്ള ലാഭം 91.7 ശതമാനം വർധിച്ചു 902.2 കോടി രൂപയായി. എങ്കിലും മുന്നോട്ട് പോവുമ്പോൾ അസംസ്കൃത വസ്തുക്കളുടെ ചെലവിലുള്ള വർധനവും, ചരക്ക് കൂലിയും മാർജിനിൽ സമ്മർദ്ദം ചെലുത്തും. എന്നാൽ കമ്പനി അസംസ്കൃത വസ്തുക്കൾ ഉല്പാദിപ്പിക്കുന്ന കമ്പനികളെ ഏറ്റെടുത്തും നിലവിലുള്ള അസൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ചെലവിലുള്ള സമ്മർദം പരമാവധി ചുരുക്കുവാൻ ശ്രമിക്കുന്നുണ്ട്.
പ്രധാന നേട്ടങ്ങൾ
• വരുമാനം, വർഷാടിസ്ഥാനത്തിൽ 46 ശതമാനം വർദ്ധിച്ചു. മോൾനുപിറവിർ (Molnupiravir) എന്ന മരുന്നിനു ലഭിച്ച വർദ്ധിച്ച വിൽപ്പനയാണ് ഇതിലേക്ക് നയിച്ചത്.
• ഓപ്പറേറ്റിംഗ് പ്രോഫിറ് മാർജിൻ (OPM) വർഷാടിസ്ഥാനത്തിൽ 350 ബേസിസ് പോയിന്റായി വർദ്ധിച്ചു.
• ഡിവിസിന്റെ ദീർഘകാല പ്രകടനം കോട്ടമില്ലാത്തതാണ്. കമ്പനി അവസരങ്ങളെ ഉപയോഗപ്പെടുത്തി, മികച്ച രീതിയിൽ മുന്നോട്ടു പൊയ്കൊണ്ടിരിക്കുകയാണ്.
പ്രധാന ദൗർബല്യങ്ങൾ
• ചൈനയിലെ ഊർജ്ജ പ്രതിസന്ധി മൂലം അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിച്ചത് കമ്പനിയുടെ മൊത്ത മാർജിൻ 240 ബേസിസ് പോയിന്റായി കുറയാനിടയാക്കി.
• സങ്കീർണമായ സാഹചര്യത്തിലും മികച്ച പ്രകടനമാണ് റിപ്പോർട്ട് ചെയ്തത്, പക്ഷെ ഇതിനെ നയിച്ചത് വർദ്ധിച്ചുവന്ന വിൽപ്പനയും കോവിഡ്-19 മരുന്നുകളുടെ കണ്ടു പിടിത്തവുമാണ്. COVID-19 മരുന്നുകളുടെ ആവശ്യം അസ്ഥിരമായേക്കാം.
കാക്കിനാഡ ഗ്രീൻഫീൽഡ് പ്രൊജക്ടിന്റെ നിയപപരമായ കുരുക്കുകൾ പരിഹരിച്ചതിനാൽ അടുത്തകാലത്തു തന്നെ ഭൂമി കൈമാറ്റം ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. വരുന്ന 2-3 വർഷത്തിനുള്ളിൽ കമ്പനി 1000-2000 കോടി രൂപ മൂലധന ചെലവ് നടത്താൻ പദ്ധതിയുണ്ട്.
ബ്രോക്കറേജ് വീക്ഷണം
ലക്ഷ്യവില 5,620 രൂപക്ക് ഈ ഓഹരി വാങ്ങാം എന്ന നിലപാട് ഷേർഖാൻ ബ്രോക്കറേജ് തുടരുന്നു. ഡിവിസ്ന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള വളർച്ച കമ്പനിയുടെ മുന്നോട്ടുള്ള പോക്കിനെ ഊര്ജിതമാക്കുന്നുണ്ട്. അസംസ്കൃത വസ്തുക്കൾ നിർമിക്കുന്ന കമ്പനികളിലുള്ള നിക്ഷേപങ്ങൾ, ഈ മേഖലയിലെ ശക്തമായ സാന്നിധ്യം, വലിയ രീതിയിലുള്ള മൂലധന നിക്ഷേപങ്ങൾ എന്നിവയെല്ലാം വ്യക്തമാക്കുന്നത് ലോകത്തെ പ്രമുഖ ഔഷധ നിർമാണ കമ്പനികളിൽ നിന്നെല്ലാമുള്ള ഓർഡറുകൾ ഏറ്റെടുക്കാൻ ഡിവിസ് സന്നദ്ധമാണെന്നാണ്.
കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില അതിന്റെ FY22E/FY23E/FY24E EPS നു 44.4x/35.3x/29.4x വീതമാണ്. ശക്തമായ വളർച്ചയുടെ പിൻബലത്തിൽ ഈ വിലനിലവാരം തുടരുമെന്നാണ് ഷേർഖാൻ പ്രതീക്ഷിക്കുന്നത്. എങ്കിലും രണ്ടു പ്രശ്നങ്ങൾ കമ്പനിയെ അഭിമുഖീകരിക്കുന്നുണ്ട്.
ഒന്ന് മാർക്കറ്റ് നിരീക്ഷകരിൽ (റെഗുലേറ്ററി അതോറിറ്റീസ്) നിന്നും ഉണ്ടാകാവുന്ന എതിർ നിയമ നിർമാണങ്ങൾ.
രണ്ട്, വിദേശ നാണയ മൂല്യത്തിലുണ്ടാകാവുന്ന പ്രതികൂല മാറ്റങ്ങൾ.
പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ് ജി)
ഓരോ വർഷവും പ്രകൃതിയെ സംരക്ഷിക്കുന്നതിനായ് കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് കമ്പനി കൈക്കൊള്ളുന്നത്. ഈ വർഷം ഡിവിസ് തങ്ങളുടെ പ്രവർത്തന മേഖലക്ക് ചുറ്റുമായി 2 ലക്ഷം വൃക്ഷ തൈകൾ വച്ചു പിടിപ്പിക്കുകയുണ്ടായി. കൂടാതെ സ്ട്രീറ്റ് ലൈറ്റുകൾ, സ്കൂളുകൾ, ഗ്രാമ പഞ്ചായത്ത്, ഓഫീസുകൾ, മറ്റ് ഗവൺമെൻറ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം, സോളാർ വൈദ്യുതി നൽകി. ഡിവിസ് അവരുടെ ടീമിനും പരിസരത്തുള്ളവർക്കും ശുദ്ധമായ ഹരിതോർജം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ നടത്തി. കാര്യക്ഷമമായ മാലിന്യ നിർമാർജനവും കമ്പനി ഉറപ്പു വരുത്തിയിട്ടുണ്ട്.