image

1 Jun 2022 11:37 PM GMT

Product Review

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

MyFin Desk

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
X

Summary

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫോര്‍മുലേഷനുകളും ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളും (എപിഐ) നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നു.


മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ മള്‍ട്ടി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (സണ്‍ഫാര്‍മ). കമ്പനി ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫോര്‍മുലേഷനുകളും ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളും (എപിഐ) നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മ കമ്പനിയാണിത്. ലോകത്തിലെ നാലാമത്തെ വലിയ സ്പെഷ്യാലിറ്റി ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയും. 2021 ജൂണിലെ കണക്കു പ്രകാരം കമ്പനിയുടെ മൊത്തം വരുമാനം 4.5 ബില്യണ്‍ യുഎസ് ഡോളറാണ്.

മാനസികരോഗങ്ങള്‍ ചികിത്സിക്കാനുള്ള അഞ്ച് ഉത്പന്നങ്ങളോടെ 1983ല്‍ ഗുജറാത്തിലെ വാപിയില്‍ ദിലീപ് ഷാങ്വിയാണ് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപിച്ചത്. ഇന്ത്യ, യുഎസ്, ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലായി 44 ആഗോള കേന്ദ്രങ്ങളിലാണ് ഇപ്പോൾ ഉത്പാദനം നടക്കുന്നത്.

2014-ല്‍, ലോകത്തിലെ അഞ്ചാമത്തെ വലിയ സ്പെഷ്യാലിറ്റി ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സൃഷ്ടിക്കാന്‍ 4 ബില്യണ്‍ യുഎസ് ഡോളറിന്റെ സുപ്രധാനമായ ഇടപാടില്‍ റാന്‍ബാക്സിയെ സണ്‍ ഫാര്‍മ ഏറ്റെടുത്തു.

നിഫ്റ്റി 50 ൽ 1.19 ശതമാനം വെയിറ്റേജുള്ള കമ്പനിയാണ് സണ്‍ ഫാര്‍മ.

ഓഹരി ഘടന

സ്ഥാപകർ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിങ്ങനെ വിവിധ തരത്തിലാണ് സണ്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ ഓഹരി ഘടന ഉള്ളത്.

2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദഫലങ്ങള്‍

ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലുടനീളം ശക്തമായ വില്‍പ്പനയെ തുടര്‍ന്ന് 2021 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ സണ്‍ ഫാര്‍മയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 11.14 ശതമാനം വര്‍ധിച്ച് 2,058.8 കോടി രൂപയായി.

2020-21 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഇത് 1,852.4 കോടി രൂപയായിരുന്നു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം 2021 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 8,836.7 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 9,863 കോടി രൂപയായി ഉയര്‍ന്നു.

"ബിസിനസ്സുകളിലുടനീളം ഞങ്ങള്‍ സുസ്ഥിരമായ മൂന്നേറ്റവും മികച്ച വളര്‍ച്ചയും കൈവരിച്ചു. കൂടാതെ ചെലവ് വര്‍ധിച്ചിട്ടും ഞങ്ങള്‍ ഉയര്‍ന്ന ലാഭം കൈവരിച്ചു," സണ്‍ ഫാര്‍മ മാനേജിംഗ് ഡയറക്ടര്‍ ദിലീപ് ഷാങ്‌വി ചൂണ്ടിക്കാട്ടി.

വിപണിയേക്കാള്‍ വേഗത്തിലാണ് കമ്പനിയുടെ ഇന്ത്യന്‍ വ്യവസായം വളരുന്നത്.ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021- ലെ ആദ്യത്തെ ഒന്‍പത് മാസങ്ങളിലെ ആഗോള ബിസിനസ് തൊട്ട് മുന്‍വര്‍ഷത്തെ മൊത്തം വരുമാനത്തേക്കാള്‍ ഉയര്‍ന്നതായിരുന്നു. സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്നത് തുടരുന്നതോടൊപ്പം തന്നെ മികച്ച വളര്‍ച്ച, പ്രവര്‍ത്തന കാര്യക്ഷമത, ബിസിനസ് തുടര്‍ച്ച എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു," ഷാങ്‌വി പ്രസ്താവിച്ചു.

മൂന്നാം പാദത്തില്‍ ഇന്ത്യയിലെ ഫോര്‍മുലേഷനുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തേക്കാള്‍ 15 ശതമാനം വര്‍ധിച്ച് 3,167.6 കോടി രൂപയായി. ഇത് മൊത്തം വില്‍പ്പനയുടെ 32 ശതമാനം വരും. പോയ സാമ്പത്തിക വര്‍ഷത്തിലെ സമാനമായി മൂന്നാം പാദത്തില്‍ യുഎസിലെ ഫോര്‍മുലേഷന്‍ വില്‍പ്പന 397 മില്യണ്‍ ഡോളറായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തേക്കാള്‍ ആറ് ശതമാനം വളര്‍ച്ചയും മൊത്തം വില്‍പ്പനയുടെ ഏകദേശം 30 ശതമാനവും ആണിത്. 2022 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 1 രൂപ വീതമുള്ള ഓരോ ഓഹരിക്കും 7 രൂപ ഇടക്കാല ലാഭവിഹിതം ബോര്‍ഡ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രോക്കറേജ് വീക്ഷണം

സണ്‍ ഫാര്‍മയുടെ മൂന്നാംപാദത്തിലെ വരുമാനം നേരത്തെ കണക്കാക്കിയതിനേക്കാള്‍ 3% മികച്ചതാണ്. യുഎസിലെയും ഇന്ത്യയിലെയും പ്രധാന വിപണികളിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണം. സണ്‍ഫാര്‍മയുടെ മൂല്യ വളര്‍ച്ച കൂടുതൽ വേഗതയാർജിക്കുമെന്നു ബ്രോക്കറേജ് കമ്പനിയായ ഫിലിപ്പ് ക്യാപിറ്റല്‍ പ്രതീക്ഷിക്കുന്നു. ഇതിനു കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് നാലു കാരണങ്ങളാണ്.

എ) സ്‌പെഷ്യാലിറ്റി പോര്‍ട്ട്‌ഫോളിയോയില്‍ ദൃശ്യമായ ലാഭകരമായ വളര്‍ച്ച (നാലാംപാദം മുതല്‍ വിന്‍ലെവി ക്രീമിന്റെ വിൽപനയിൽ വര്‍ധനവുണ്ടാകാം)

ബി) ഈ സാമ്പത്തിക വര്‍ഷം മുതല്‍ gRevlimid-ല്‍ നിന്നുള്ള ശക്തമായ വരുമാനം

സി) Taro-യിൽ നിന്നും വരും മാസങ്ങളിലെ ഉയര്‍ച്ച

ഡി) ആഭ്യന്തരമായി ഫോർമുലേഷൻ വിഭാഗത്തിലെ ശക്തമായ പ്രകടനം

അമേരിക്കയിലേയും ഇന്ത്യയിലേയും പ്രധാന വിപണികളിലെ മികച്ച പ്രകടനവും കഴിഞ്ഞ വര്‍ഷത്തെ കുറഞ്ഞ നികുതിയും നടപ്പ് സാമ്പത്തിക വര്‍ഷവും പോയ സാമ്പത്തിക വര്‍ഷവും വരുമാനം യഥാക്രമം +9%/+2% ഉയര്‍ത്തി.

ഫിലിപ് ക്യാപിറ്റലിന്റെ മൂല്യനിര്‍ണ്ണയ പ്രകാരം വരുന്ന സാമ്പത്തിക വര്‍ഷമാകുമ്പോള്‍ സണ്‍ഫാര്‍മയ്ക്ക് 1,050 രൂപ വിലമതിക്കുന്നുണ്ട്. അതായത് FY24E EPS ന്റെ 25 ഇരട്ടി (നേരത്തെ Sep'23 EPS ന്റെ 26 ഇരട്ടി; 1,000 രൂപ) കൂടാതെ വാങ്ങുക എന്ന ശുപാർശ നിലനിര്‍ത്തുകയും ചെയ്യുന്നു.

പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ്‌ ജി)

പരിസ്ഥിതി, ആരോഗ്യ സുരക്ഷ (ഇഎച്ച്എസ്) എന്നിവയില്‍ മികവ് കൈവരിക്കാന്‍ സണ്‍ ഫാര്‍മ പൂര്‍ണ പ്രതിജ്ഞാബദ്ധമാണ്. മാലിന്യം റീസൈക്കിള്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ സ്ഥാപിച്ചത് സീറോ ലിക്വിഡ് ഡിസ്ചാര്‍ജ് (ZLD) എന്ന നില കൈവരിക്കാനും കമ്പനിയെ സഹായിച്ചു. കൂടാതെ ശുചിത്വവും ആരോഗ്യ നിലവാരവും മെച്ചപ്പെടുത്തുന്നതിനായി കമ്പനിയുടെ പ്ലാന്റും പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായി നവീകരിക്കപ്പെടുന്നുണ്ട്.