image

25 May 2022 7:16 AM GMT

Product Review

ടെക് മഹീന്ദ്ര ലിമിറ്റഡ്

MyFin Desk

ടെക് മഹീന്ദ്ര ലിമിറ്റഡ്
X

Summary

ടെക് മഹീന്ദ്ര ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര വിവരസാങ്കേതിക സേവനദാതാവും കണ്‍സള്‍ട്ടിംഗ് കമ്പനിയുമാണ്. മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ ടെക് മഹീന്ദ്രയുടെ ആസ്ഥാനം പൂനെയാണ്.


ടെക് മഹീന്ദ്ര ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര വിവരസാങ്കേതിക സേവനദാതാവും കണ്‍സള്‍ട്ടിംഗ് കമ്പനിയുമാണ്. മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ ടെക് മഹീന്ദ്രയുടെ ആസ്ഥാനം പൂനെയാണ്.

ഒരു ടെക്നോളജി ഔട്ട്സോഴ്സിംഗ് സ്ഥാപനമായി ടെക് മഹീന്ദ്ര 1986-ല്‍ ബ്രിട്ടീഷ് ടെലികോമുമായി ചേര്‍ന്ന് ഒരു സംയുക്ത സംരംഭം ആരംഭിച്ചു. 2010 ഡിസംബറില്‍ ബ്രിട്ടീഷ് ടെലികോം ടെക്ക് മഹീന്ദ്രയിലുണ്ടായിരുന്ന തങ്ങളുടെ 5.5 ശതമാനം ഓഹരികള്‍ 451 കോടി രൂപയ്ക്ക് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് വിറ്റു.

ഏറ്റെടുക്കലുകള്‍

മഹീന്ദ്ര സത്യവുമായുള്ള ലയനം
2012 മാര്‍ച്ച് 21-ന്ടെക് മഹീന്ദ്ര മഹീന്ദ്ര സത്യവുമായി ലയിച്ച് 2.5 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഒരു ഐടി കമ്പനിക്കു രൂപം നൽകി. 2014ല്‍ ടെക് മഹീന്ദ്ര 50-ലധികം രാജ്യങ്ങളില്‍ പ്രാദേശിക സാന്നിധ്യമുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ടെലികോം സേവന കമ്പനിയായ ലൈറ്റ് ബ്രിഡ്‌ജ് കമ്മ്യൂണിക്കെഷന്‍സ് കോര്‍പ്പറേഷനെ ഏറ്റെടുത്തു.

2015-ല്‍ ടെക് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ് ഇന്‍ഡസ്ട്രിയില്‍ സേവനം ചെയ്യുന്ന 450 ജീവനക്കാരുള്ള സ്വിസ് ഐടി സ്ഥാപനമായ സോഫ്ജെന്‍ ഹോള്‍ഡിംഗ്സിനെ ഏറ്റെടുത്തു.

2019-ല്‍ ടെക് മഹീന്ദ്ര ഡൈനകൊമേഴ്സ് ബിവിയെ ഏറ്റെടുത്തു; ആ വർഷം തന്നെ സെപ്റ്റംബറില്‍ ന്യൂയോര്‍ക്ക് അടിസ്ഥാനമായുള്ള ഡിജിറ്റല്‍ കണ്ടന്റ് നിര്‍മ്മാണ ഏജന്‍സിയായ ബോണ്‍ ഗ്രൂപ്പിനെ 95 മില്യണ്‍ ഡോളറിന് ഏറ്റെടുത്തു. തുടർന്ന്, 2021 മാര്‍ച്ചില്‍ യുഎസ് ആസ്ഥാനമായുള്ള ബിസിനസ് ഇന്റലിജന്‍സ് അനലിറ്റിക്സ് കമ്പനിയായ തോട്ട്‌സ്‌പ്പോട്ടുമായി പങ്കാളിത്തം ആരംഭിച്ചു. 2021 ഏപ്രിലില്‍ 120 മില്യണ്‍ ഡോളറിന് യുഎസ് ആസ്ഥാനമായുള്ള ഹൈബ്രിഡ് ക്ലൗഡും ഡെവലപ്പ് സേവന ദാതാക്കളുമായ ഡിജിറ്റല്‍ഓണ്‍അസിനെ ഏറ്റെടുത്തു.

ടെക് മഹീന്ദ്രയ്ക്ക് 60 ലധികം രാജ്യങ്ങളില്‍ ഓഫീസുകളുണ്ട്. ഇന്ത്യയില്‍ ബാംഗ്ലൂര്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഗാന്ധിനഗര്‍, ഗുഡ്‌ഗാവ്‌, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, മൈസൂര്‍, നോയിഡ, നാഗ്പൂര്‍, പൂനെ, വിശാഖപട്ടണം, വാറങ്കല്‍ എന്നിവിടങ്ങളില്‍ ടെക് മഹീന്ദ്രയ്ക്ക് ഓഫീസുകളുണ്ട്.

2021-22 ലെ മൂന്നാം പാദ ഫലങ്ങള്‍
ടെക് മഹീന്ദ്രയുടെ ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ മൊത്ത അറ്റാദായം 4.5 ശതമാനം വര്‍ധിച്ച് 1,369 കോടി രൂപയായി. പാദാനുപാദ (QoQ) അടിസ്ഥാനത്തില്‍ ലാഭം 2.2 ശതമാനം ഉയര്‍ന്നു.

കമ്പനിയുടെ വരുമാനം വാര്‍ഷിക അടിസ്ഥാനത്തില്‍ 18.7 ശതമാനവും പാദാനുപാദ അടിസ്ഥാനത്തില്‍ 5.2 ശതമാനവും ഉയര്‍ന്ന് 11,451 കോടി രൂപയിലെത്തി. അതേസമയം പലിശയ്ക്ക് മുമ്പുള്ള വരുമാനം, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ (EBITDA) വാര്‍ഷിക അടിസ്ഥാനത്തില്‍ 8.7 ശതമാനവും പാദ അടിസ്ഥാനത്തില്‍ 2.2 ശതമാനവും ഉയര്‍ന്ന് 2,060 കോടി രൂപയായി.

എബിറ്റ്ഡ മാര്‍ജിന്‍ മുന്‍ വര്‍ഷത്തെ പാദത്തിലെ 19.6 ശതമാനത്തില്‍ നിന്നും അവലോകനത്തിന് വിധേയമായ പാദത്തില്‍ 18 ശതമാനമായി ചുരുങ്ങി. മുന്‍ പാദത്തില്‍ ഇത് 18.3 ശതമാനമായിരുന്നു.

ഡിസംബര്‍ പാദത്തിന്റെ അവസാനത്തില്‍ ടെക് മഹീന്ദ്രയുടെ ജീവനക്കാരുടെ എണ്ണം 3,874 ഉയര്‍ന്ന് 1,45,067 ആയി. മുന്‍ പാദത്തിലെ 21 ശതമാനത്തില്‍ നിന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് 24 ശതമാനമായി. മുന്‍ വര്‍ഷം സമാന പാദത്തില്‍ ഇത് 12 ശതമാനമായിരുന്നു.

2021 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് അടിയന്തര ആവശ്യത്തിന് 134.58 കോടി രൂപ കൈവശമുണ്ടെന്ന് കമ്പനി അറിയിച്ചു.

ബ്രോക്കറേജിന്റെ വീക്ഷണം
ഐഐഎഫ്എൽ സെക്യൂരിറ്റീസിന്റെ അഭിപ്രായത്തിൽ ടെക് മഹിന്ദ്രയുടെ വരുമാനവും ഇ പി എസ്സും (revenue/EPS) 2022-24 കാലയളവിൽ 14%/15% വീതം കോമ്പൗണ്ട് ആനുവൽ ഗ്രോത് റേറ്റിൽ (CAGR) വർധിക്കാൻ സാധ്യതയുണ്ട്.

പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവെർണൻസ് (ഇ എസ്‌ ജി)
അടിസ്ഥാന വര്‍ഷം 2016 കണക്കാക്കി 2030-ഓടെ 22 ശതമാനവും 2050-ഓടെ 50 ശതമാനവും 1, 2 ഹരിതഗൃഹ വാതകം എമിഷന്‍ കുറയ്ക്കുന്നതിന് എസ്ബിടിഐ (സയന്‍സ് അധിഷ്ഠിത ടാര്‍ഗറ്റ്സ് ഇനിഷ്യേറ്റീവ്) അംഗീകരിച്ച എമിഷന്‍ ലക്ഷ്യങ്ങള്‍ ടെക് മഹീന്ദ്ര സ്വീകരിച്ചിട്ടുണ്ട്. 2025-ഓടെ പുനരുപയോഗിക്കാവുന്ന ഊര്‍ജം 50 ശതമാനമായി ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നു.

സഹകരിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സുസ്ഥിരമായ സമ്പ്രദായങ്ങളുടെ ആവശ്യകതയെ അഭിസംബോധന ചെയ്യുന്ന പരിതസ്ഥിതികള്‍ സൃഷ്ടിക്കുന്നതിനും ഊര്‍ജ ലാഭം വർധിപ്പിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനും ഓട്ടമേറ്റ് ആക്കാനും അതുവഴി പ്രവര്‍ത്തനങ്ങളെ സഹായിക്കാനും പങ്കാളികളുമായും ഉപഭോക്താക്കളുമായും ചേര്‍ന്ന് ടെക് മഹീന്ദ്ര പ്രവര്‍ത്തിക്കുന്നു.