25 May 2022 7:08 AM GMT
Summary
എച് ഡി എഫ് സി ബാങ്ക് ബാങ്കിങ് ഫിനാൻഷ്യൽ സേവനങ്ങൾ നൽകുന്ന ഒരു ഇന്ത്യൻ സ്വകാര്യ മേഖല ധനകാര്യ സ്ഥാപനമാണ് എച് ഡി എഫ് സി ബാങ്ക്. മുംബൈ ആസ്ഥാനമായുള്ള കമ്പനി, ലോകത്തിലെ തന്നെ പത്താമത്തെ വലിയ വിപണി മൂലധനമുള്ള ബാങ്ക് ആണ്.
എച് ഡി എഫ് സി ബാങ്ക്
ബാങ്കിങ് ഫിനാൻഷ്യൽ സേവനങ്ങൾ നൽകുന്ന ഒരു ഇന്ത്യൻ സ്വകാര്യ മേഖല ധനകാര്യ സ്ഥാപനമാണ് എച് ഡി എഫ് സി ബാങ്ക്. മുംബൈ ആസ്ഥാനമായുള്ള കമ്പനി, ലോകത്തിലെ തന്നെ പത്താമത്തെ വലിയ വിപണി മൂലധനമുള്ള ബാങ്ക് ആണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ ഒരു ഉപസ്ഥാപനമായി 1994 ൽ രജിസ്റ്റർ ചെയ്തു. ആദ്യത്തെ കോർപറേറ്റ് ആസ്ഥാനവും സർവീസ് ബ്രാഞ്ചും മുംബയിൽ വർളിയിലെ സാൻഡോസ് ഹാവ്‌സിൽ ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി മൻമോഹൻ സിങാണ് ഉദ്‌ഘാടനം നിർവഹിച്ചത്.
2019 ജൂൺ 30 ലെ കണക്കു പ്രകാരം 2764 സിറ്റികളിലായി ബാങ്കിന് 5,500 ബ്രാഞ്ചുകളുണ്ട്. 2017 സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം 430,000 പി ഓ എസ് ടെർമിനലുകളും 2,35,70,000 ഡെബിറ്റ് കാർഡുകളും 12 ദശലക്ഷം ക്രെഡിറ്റ് കാർഡുകളും നൽകിയിട്ടുണ്ട്.
നിഫ്റ്റി 50 യിൽ എച് ഡി എഫ് സി ബാങ്കിന് 9 ശതമാനം വെയിറ്റേജ് ഉണ്ട്.
എച് ഡി എഫ് സി ബാങ്ക് ധാരാളം സേവനങ്ങളും ഉത്പന്നങ്ങളും നൽകുന്നു. ഹോൾ സെയിൽ ബാങ്കിങ്, റീടൈൽ ബാങ്കിങ്, ട്രഷറി,വാഹന വായ്പകൾ, ഇരുചക്ര വാഹന വായ്പകൾ, ഉപഭോക്തൃ ദീർഘകാല വായ്പ, ക്രെഡിറ്റ് കാർഡുകൾ എന്നിവയെല്ലാം ബാങ്ക് നൽകുന്ന സേവനങ്ങളാണ്. ഇത് കൂടാതെ സ്മാർട്ട് ബയ്, പെയ്സ് ആപ്പ് എന്നി ഡിജിറ്റൽ സംവിധാനങ്ങളും ഉണ്ട്.
കഴിഞ്ഞ 12 മാസത്തിനിടക്ക് മാത്രം 294 ബ്രാഞ്ചുകൾ തുറക്കാനും 16,852 ആളുകളെ ചേർക്കുവാനും ബാങ്കിന് കഴിഞ്ഞു. 2021 ഡിസംബർ 31 വരെ 2956 സിറ്റികളിലും മറ്റു ടൗണുകളിലുമായി 5,779 ബ്രാഞ്ചുകളും 17,238 എടിഎം മെഷീനുകളും ബാങ്കിന് ഉണ്ട്.
ഫെബ്രുവരി 2000-ൽ എച് ഡി എഫ് സി ബാങ്ക് ടൈംസ് ബാങ്കുമായി ലയിച്ചു. 2008 ൽ സെഞ്ചുറിയോൺ ബാങ്ക് ഓഫ് പഞ്ചാബിനെ (CBoP) ഏറ്റെടുത്തു. 2021 ൽ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യക്കു സമാനമായ ചില്ലറ ഇടപാടുകൾ നടത്താനുതകുന്ന രീതിയിൽ ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ ഫെർബിണിന്റെ (Ferbine) 9.99 ശതമാനം ഓഹരികൾ ഏറ്റെടുത്തു. 2021 സെപ്റ്റംബറിൽ ആഗോള കാർഡ് നെറ്റ്‌വർക്ക് ആയ വിസയുടെ വിവിധയിനം ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കാനായി പേടിഎമ്മുമായി കൈകോർത്തു.
അനുബന്ധ സ്ഥാപനങ്ങൾ
ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ
എച് ഡി എഫ് സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനി
എച് ഡി എഫ് സി ലൈഫ്
എച് ഡി എഫ് സി സെക്യൂരിറ്റീസ്
എച് ഡി ബി ഫിനാൻഷ്യൽ സെർവിസ്സ്
ഓഹരി നില
എച് ഡി എഫ് സി ബാങ്കിന്റെ ഷെയർ ഹോൾഡിങ് ക്രമം ചുവടെ നൽകിയിരിക്കുന്നു. പ്രൊമോട്ടർ ഹോൾഡിങ്, എഫ് ഐ ഐ ഹോൾഡിങ്, ഡി ഐ ഐ ഹോൾഡിങ് , പൊതു ജനങ്ങളുടെ ഹോൾഡിങ് എന്നിവ ഇങ്ങനെയാണ്.
മൂന്നാം പാദ ഫലം
2021 ഡിസംബർ അവസാനിച്ച പാദത്തിൽ എച് ഡി എഫ് സിയുടെ വരുമാനം വർഷാടിസ്ഥാനത്തിൽ 12.1 ശതമാനം വർധിച്ച് 26 ,627 കോടി രൂപയായി; കഴിഞ്ഞ വർഷത്തിൽ ഇത് 23,760.8 കോടി രൂപയായിരുന്നു.
ഏകീകൃത അറ്റാദായം 20.8 വർധിച്ച് 10,591 കോടി രൂപയായി. കമ്പനിയുടെ മൊത്തം അഡ്വാൻസ് 15 .8 ശതമാനം വർധിച്ച് 13,12,142 കോടി രൂപയായി.
ത്രൈമാസ വരുമാന റിപ്പോർട്ടിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം (എൻ ഐ ഐ; NII) 13 ശതമാനം വർധിച്ച് 18,443.5 കോടി രൂപയായി. 2020 ഡിസംബർ പാദത്തിൽ ഇത് 16,317 രൂപയായിരുന്നു.
ബാങ്കിന്റെ നികുതി കിഴിച്ചുള്ള വരുമാനം 10,342 കോടി രൂപയായി. പലിശ രഹിത വരുമാനം 9.9 ശതമാനം വർധിച്ച് 8133 .6 കോടി രൂപയായി. കമ്മിഷൻ-ഫീസ് 5075.1കോടി രൂപ, നിക്ഷേപങ്ങളുടെ വിൽപന /പുനർമൂല്യനിർണ്ണയത്തിൽ നിന്നുള്ള നേട്ടം 1046.5 കോടി രൂപ , ഫോറിൻ എക്സ്ചേഞ്ച് - ഡെറിവേറ്റീവിൽ നിന്നുമുള്ള വരുമാനം 949.5 കോടി രൂപ, ലാഭവിഹിതത്തിൽ നിന്നുള്ള വരുമാനം 1112.5 കോടി രൂപ എന്നിങ്ങനെയാണ് മറ്റു വരുമാന കണക്കുകൾ.
സമഗ്രമായ വളർച്ചക്ക് പല നിക്ഷേപങ്ങളും ബാങ്ക് നടത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ത്രൈമാസ ഫലത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കിന്റെ പ്രവർത്തന ചിലവുകൾ 9851.1 കോടി രൂപയായി ഉയർന്നു. 2021 ഇതേ കാലയളവിൽ ഇത് 8574.8 കോടി രൂപയായിരുന്നു. വർഷാടിസ്ഥാനത്തിൽ 14.9 ശതമാനം വർധനവാണ് ഉണ്ടായത്. 37 ശതമാനം വരുമാന അനുപാതമാണ് ബാങ്ക് റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തെ ബാലൻസ് ഷീറ്റ് 16,54,228 കോടി രൂപയിൽ നിന്നും 17 ശതമാനം വർധിച്ച് 19,38,286 കോടി രൂപയായി.
ബാങ്കിന്റെ മൊത്ത നിക്ഷേപം വർഷാടിസ്ഥാനത്തിൽ 13.8 ശതമാനം വർധിച്ച് 14,45,918 കോടി രൂപയായി. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (CASA) നിക്ഷേപം 24.6 ശതമാനം വർധിച്ചു. സേവിങ്സ് അക്കൗണ്ട് നിക്ഷേപം മാത്രം 4,71,029 കോടി രൂപയായി. കറന്റ് അക്കൗണ്ട് നിക്ഷേപം 5.6 ശതമാനം വർധിച്ചു 7,64,693 കോടി രൂപയായി.
റീടൈൽ വായ്പ രംഗത്തു ബാങ്കിന്റെ വളർച്ച 13.3 ശതമാനമായി. കൂടാതെ വാണിജ്യ, ഗ്രാമീണ ബാങ്കിംഗ് വായ്പകളിൽ 29.4 ശതമാനവും, കോർപ്പറേറ്റ് മറ്റ് മൊത്തവ്യാപാര വായ്പകളിൽ 7.5 ശതമാനവും വർദ്ധനവ് ഉണ്ടായി.
ബാങ്കിന്റെ മൊത്ത വായ്പയുടെ 1.26 ശതമാനമാണ് മൊത്ത നിഷ്ക്രിയ ആസ്തി (എൻപിഎ). ഇത് പാദാടിസ്ഥാനത്തിൽ 1.35 ശതമാനവും വർഷാടിസ്ഥാനത്തിൽ 1.38 ശതമാനവും കുറവാണ്. അറ്റ വായ്പയുടെ 0.37 ശതമാനമാണ് നിഷ്ക്രിയ ആസ്തി.
മൂന്നാം പാദത്തിൽ 1,451 കോടി രൂപ ഫ്ലോട്ടിംഗ് പ്രൊവിഷനായും 8,636 കോടി രൂപ അടിയന്തിര പ്രൊവിഷനായും നീക്കിവെച്ചിട്ടുണ്ടെന്നു ബാങ്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൊത്തം നീക്കിയിരുപ്പ് എൻപിഎ-യുടെ ശതമാനമാണ്.
ബ്രോക്കറേജിന്റെ വീക്ഷണം
അരിഹന്റ് ക്യാപിറ്റൽ ബ്രോക്കറേജിന്റെ കണക്കുകൾ പ്രകാരം 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ബിസിനസ് വളർച്ചയിലും ആസ്തി നിലവാരത്തിലും നല്ലൊരു പ്രകടനം കാഴ്ച വയ്ക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും പ്രവർത്തന മേഖലയിൽ ഒരു മന്ദത കാണാം. കുറഞ്ഞ ഫീ വരുമാനമാണ് ഇതിന്റെ പ്രധാന കാരണം. ബാങ്ക് അതിന്റെ വളർച്ചക്കാവശ്യമായ ഡിജിറ്റൽ സംവിധാനം നിരന്തരം മെച്ചപ്പെടുത്തുന്നുണ്ട്. അതനുസരിച്ച് എച് ഡി എഫ് സി-യുടെ ഓഹരികൾ 'കൂട്ടിവെയ്ക്കുക' എന്നതിൽ നിന്നും 'വാങ്ങുക' എന്നാണ് അരിഹാന്റിന്റെ അഭിപ്രായം. ലക്ഷ്യ വില ഒരോഹരിക്ക് 1910 രൂപയാണ് (നേരത്തെ ഇത് 1935 രൂപയായിരുന്നു). ഇത് സാമ്പത്തികവർഷം 24E യുടെ പ്രൈസ് ടു അഡ്‌ജസ്റ്റഡ് ബുക്ക് വാല്യൂവിന്റെ (P/ABV) 3.6x ആണ്.
പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവെർണൻസ് (ഇ എസ് ജി)
ബാങ്ക് മൂന്നു പ്രധാന മേഖലകൾക്ക് ഊന്നൽ നൽകുന്നുണ്ട്:
താങ്ങാനാവുന്ന ഭവന വായ്പ
സാമൂഹിക ഉത്തരവാദിത്തം
ഉത്തരവാദിത്വത്തോടെയുള്ള വായ്‌പാ സേവനങ്ങൾ