image

25 May 2022 6:05 AM GMT

Product Review

എച് സിഎൽ ടെക്നോളോജിസ്

MyFin Desk

എച് സിഎൽ ടെക്നോളോജിസ്
X

Summary

എച് സിഎൽ ടെക്നോളോജിസ് ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഐടി കമ്പനിയാണ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് ഇതിന്റെ ആസ്ഥാനം.


എച് സിഎൽ ടെക്നോളോജിസ് ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഐടി കമ്പനിയാണ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് ഇതിന്റെ ആസ്ഥാനം. എച് സിഎൽ എന്റർപ്രൈസിന്റെ ഉപസ്ഥാപനമാണ് എച് സിഎൽ ടെക്നോളോജിസ്.

എച് സിഎല്ലിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡിവിഷൻ ആണ് പിന്നീട് 1991 ൽ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് മേഖലയിലേക്ക് കടന്നു വന്ന് ഒരു സ്വതന്ത്ര സ്ഥാപമാനമായി മാറിയത്. യുകെ, അമേരിക്ക , ഫ്രാൻസ്, ജർമ്മനി മുതലായ 50 ഓളം രാജ്യങ്ങളിലായി 2000 ത്തോളം ശാഖകളും 1,87,000 തൊഴിലാളികളും കമ്പനിക്ക് ഉണ്ട്.

എയ്റോസ്പേസ്, പ്രതിരോധം, ഓട്ടോ മോട്ടീവ്, ബാങ്കിങ്, ക്യാപിറ്റൽ മാർക്കറ്റ്, കെമിക്കൽ ആൻഡ് പ്രോസസ്സ് ഇൻഡസ്ട്രീസ്, ആരോഗ്യ മേഖല, ഹൈ ടെക്, വ്യവസായിക ഉത്പാദനം,കൺസ്യൂമർ ഗുഡ്സ്, ഇൻഷുറൻസ്, ലൈഫ് സയൻസ്, മീഡിയ, ഓയിൽ - ഗ്യാസ് , റീറ്റെയ്ൽ, ടെലികോം , ട്രാവൽ ട്രാൻസ്പോർടാഷൻ, ലോജിസ്റ്റിക്& ഹോസ്പിറ്റാലിറ്റി, ഖനനം, നാച്ചുറൽ റിസോഴ്സ്സ് എന്നി മേഖലകളിലുടനീളം ഇവർ പ്രവർത്തിക്കുന്നു. എച് സിഎൽ ടെക്കിനു നിഫ്റ്റിയിൽ 1.57 ശതമാനം വെയ്റ്റേജ് ഉണ്ട്.

എച് സി എൽ എന്റർപ്രൈസ് 1976 ലാണ് നിലവിൽ വന്നത്.
ഇതിന്റെ മൂന്ന് ഉപസ്ഥാപങ്ങൾ എച് സി എൽ ടെക്നോളോജിസ് - എച് സി എല്ലിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡിവിഷൻ.
എച് സി എൽ ഇൻഫോ സിസ്റ്റം
എച് സി എൽ ഹെൽത്ത് കെയർ

നിലവിൽ എച് സിഎൽ ശിവ് നാടാർ കുടുംബത്തിന്റെ വാമസുന്ദരി എന്ന കമ്പനിയുടെ ഉപസ്ഥാപനമാണ്.

ചരിത്രം
പേർസണൽ കമ്പ്യൂട്ടർ നിർമിക്കുന്നതിനായി 1976-ൽ ഡൽഹിയിലെ ക്ലോത് & ജനറൽ മിൽസിൽ ജോലി ഉണ്ടായിരുന്ന ആറ് എഞ്ചിനീർമാർ ശിവ നാടറിന്റെ നേതൃത്വത്തിൽ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. 1976 ഓഗസ്റ്റ് 11 നു കമ്പനി ഹിന്ദുസ്ഥാൻ കംപ്യൂട്ടേഴ്സ് ലിമിറ്റഡ് എന്ന് നാമകരണം ചെയ്തു.

എച് സി എൽ കോർപറേഷന്റെ കീഴിലുണ്ടായിരുന്ന നാലു കമ്പനികളിൽ ഒന്നായിരുന്നു എച് സി എൽ ടെക്നോളോജിസ്. എച് സി എൽ ഇൻഫോ സിസ്റ്റം ആയിരുന്നു രണ്ടാമത്തെ കമ്പനി. 2014 ഫെബ്രുവരിയിൽ എച് സി എൽ ഹെൽത്ത് കെയർ സ്ഥാപിച്ചു.

എച് സി എൽ ടാലെന്റ്റ് കെയർ ആണ് എച് സി എൽ കോർപറേഷന്റെ നാലാമത്തെയും ഏറ്റവും പുതിയതുമായ സംരംഭം. എച് സി എൽ ടെക്നോളോജിസ്, എച് സി എൽ എന്റർപ്രൈസിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡിവിഷനായിരുന്നു. കമ്പ്യൂട്ടർ ഐ ടി മേഖലയിൽ വികസനവും വളർച്ചയും കൊണ്ടുവന്നതിൽ എച് സി എല്ലിന്റെ പങ്ക് വളരെ വലുതാണ്.

ജൂലൈ 2018-ൽ യുഎസ് ആസ്ഥാനമായുള്ള ആക്റ്റിൻ എച് സി എൽ ടെക്നോളജിസ്‌നെയും സുമേരു ഇക്വിറ്റി പാർട്ടിനേഴ്സിനെയും 330 മില്യൺ ഡോളറിനു ഏറ്റെടുത്തു.

എച് സി എൽ ടെക്നോളോജിസ് ഇന്ത്യയിലെ നോയിഡയിലടക്കം 50 രാജ്യങ്ങളിലായി പ്രവർത്തിക്കുന്നു. ഓസ്ട്രേലിയ, ചൈന, ഹോംഗ് കോങ്ങ് , ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേൽ, ജപ്പാൻ, മലേഷ്യ, ന്യൂ സിലൻഡ്, സൗദി അറേബ്യ, സിങ്കപ്പൂർ, സൗത്ത് ആഫ്രിക്ക, യുണൈറ്റഡ് അറബ് എമിരേറ്റ്സ്, ഖത്തർ എന്നി രാജ്യങ്ങളിലെല്ലാം ഇതിനു ശാഖകളുണ്ട്.

യൂറോപ്പിൽ ബെൽജിയം, ബൾഗേറിയ ,ചെക്ക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്‌, എസ്റ്റോണിയ ആൻഡ് റൊമാനിയ ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ലിത്അനിയ, നെതർലൻഡ്‌സ്‌,നോർവേ, പോളണ്ട്, സ്വീഡൻ, സ്വിറ്റ്സർലൻഡ്, പോർട്ടുഗൽ, യുണൈറ്റഡ് കിങ്‌ഡം എന്നിവിടങ്ങളിലും അമേരിക്കയിൽ ബ്രസീൽ, കാനഡ, മെക്സിക്കോ, പ്യൂർട്ടോ റിക്കോ, ഗ്വാട്ടിമല, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലും കമ്പനിക്ക് ഓഫീസ്‌ ഉണ്ട്.

ഓഹരി ഘടന
കമ്പനി സ്ഥാപകർ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ ഓഹരി വിവരം താഴെ കൊടുത്തിരിക്കുന്നു.

മൂന്നാം പാദ ഫലം
2021 ഡിസംബർ പാദത്തിൽ എച് സി എൽ ടെക് ലിമിറ്റഡ് മൊത്തം അറ്റാദായത്തിൽ 13 ശതമാനം വീഴ്ച റിപ്പോർട്ട് ചെയ്തു. 3,442 കോടി രൂപയാണ് ഈ വർഷത്തെ കണ്സോളിഡേറ്റഡ് അറ്റാദായം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 3,969 കോടി രൂപയായിരുന്നു.

നികുതി ഇളവ് കണക്കാക്കുന്ന രീതി മാറ്റണമെന്ന ചട്ടത്തെ തുടർന്ന് മുൻപുണ്ടായിരുന്ന സമ്പ്രദായത്തിൽ മാറ്റം വരുത്തിയാൽ 2021 മൂന്നാം പാദത്തിലെ അറ്റാദായംഈ വർഷത്തെ അപേക്ഷിച് 438 കോടി രൂപ അധികമാണ്. ഇത് മാറ്റി നിർത്തിയാൽ നികുതിക്ക് ശേഷമുള്ള ലാഭം മൂന്നാം പാദത്തിൽ വർഷാടിസ്ഥാനത്തിൽ 2 .9 ശതമാനം കുറഞ്ഞു.

പാദാനുപാദം നോക്കിയാൽ നികുതിക്ക് ശേഷമുള്ള ലാഭം കഴിഞ്ഞ സെപ്റ്റംബർ പാദത്തിലെ 3259 കോടി രൂപയിൽ നിന്നും 5 ശതമാനം ഉയർന്നു.

കമ്പനിയുടെ പ്രവർത്തന വരുമാനം 15 ശതമാനം ഉയർന്ന് 22,331 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 19,302 കോടി രൂപയായിരുന്നു.

കമ്പനിയുടെ ബോർഡ് ഓഹരി ഉടമകൾക്കായി ഒരു ഓഹരിക് 10 രൂപ നിരക്കിൽ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡോളർ കണക്കിൽ പറയുകയാണെങ്കിൽ എച് സി എൽ ടെക്കിന്റെ വരുമാനം 2977 മില്യൺ ഡോളറായി ഉയർന്നു; പാദാടിസ്ഥാനത്തിൽ ഇത് 7 ശതമാനവും വർഷാടിസ്ഥാനത്തിൽ 14 ശതമാനവും വർധനവാണ്.

കോൺസ്റ്റന്റ് കറൻസിയിൽ മൂന്നാം പാദത്തിലെ വരുമാന വളർച്ച 15 ശതമാനം വർഷാടിസ്ഥാനത്തിലും 7.6 ശതമാനം പാദാടിസ്ഥാനത്തിലും വർധിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവാണ്.

കമ്പനിയുടെ ഇബിറ്റഡ (EBITDA ) മൂന്നാം പാദത്തിൽ 3 .7 ശതമാനം കുറഞ്ഞു വർഷാടിസ്ഥാനത്തിൽ 5,242 കോടി രൂപയായി.

കോൺസ്റ്റന്റ് കറൻസിയിൽ 2022 സാമ്പത്തിക വർഷത്തിൽ ഇബിറ്റഡ മാർജിൻ 19 ശതമാനത്തിനും 21 ശതമാനത്തിനും ഇടയിൽ ഉയർന്നു എച് സി എൽ ടെക്കിന്റെ വരുമാനം ഇരട്ട അക്കം ആയി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എച്ച്സിഎൽ ടെക് ശക്തമായ ബുക്കിംഗ് പ്രകടനമാണ് ഈ കാലയളവിൽ കാഴ്ചവെച്ചത്. മൊത്തം കരാർ മൂല്യം (ടി സി വി) 2,135 മില്യൺ ഡോളറായിരുന്നു; ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച് 64 ശതമാനം വർധനവാണ് സൂചിപ്പിക്കുന്നത്.

ഈ പാദത്തിൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 19.8 ശതമാനമായിരുന്നു. എന്നാൽ, കമ്പനി ദ്രുതഗതിയിലുള്ള നിയമനവും തുടർന്നു; മൊത്തം 10,143 എണ്ണം തൊഴിലാളികളെ നിയമിച്ചു. ഇതോടെ കമ്പനിയുടെ അകെ തൊഴിലാളികളുടെ എണ്ണം 197,777 ആയി.

ഓരോ വിഭാഗമായിട്ടു നോക്കിയാൽ സർവീസ് ബിസിനസ് പാദാടിസ്ഥാനത്തിൽ 5 ശതമാനം വർധിച്ചു; രണ്ടാം പാദത്തിൽ ഇത് 5.2 ശതമാനമായിരുന്നു. എഞ്ചിനീയറിംഗ് - റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പാദാടിസ്ഥാനത്തിൽ 8 .3 ശതമാനം വർധിച്ചു (20 ശതമാനം വർഷാടിസ്ഥാനത്തിൽ); ഐ ടി ബിസിനസ് സേവനങ്ങൾ, കോൺസ്റ്റന്റ് കറൻസിയിൽ,വർഷാടിസ്ഥാനത്തിൽ 15 .3 ശതമാനം വർധിച്ചു. ക്ലൗഡ് പരിവർത്തനവും ആപ്ലിക്കേഷൻ നവീകരണ ഡയലുകളുമാണ് ഈ ഒരു വര്ധനവിലേക്ക് കമ്പനിയെ നയിച്ചത്. ഡിസംബർ പാദത്തിന്റെ അവസാനം കമ്പനിയുടെ കൈവശമുള്ള മൊത്ത പണം 2666 മില്യൺ ഡോളറായി; അറ്റ പണം 2140 മില്യൺ ഡോളറും.

ബ്രോക്കറേജ് വീക്ഷണം
യെസ് സെക്യൂരിറ്റീസിന്റെ അഭിപ്രായത്തിൽ എച് സി എല്ലിന്റെ ഓഹരി FY24E EPS-ഇന്റെ 19.3x-ൽ വ്യാപാരം നടക്കാം. ശക്തമായ ഓർഡർ ബുക്ക് വരുമാനം വർധിപ്പിക്കും. ഇബിറ്റഡ മാർജിൻ 19-21 ശതമാനം എത്താൻ സാധ്യതയുണ്ട്. ഓഹരിക്ക്‌ 1,556 രൂപ എന്ന ലക്ഷ്യ വില FY24 ഫലത്തിന്റെ 22.5x ഉണ്ടായിരിക്കും.

എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ മൂന്നാം പാദ വരുമാന വളർച്ച പ്രതീക്ഷിച്ചതിലും അധികമായിരുന്നു. എന്നാൽ വിതരണ ചെലവിലെ വർദ്ധനവും നികുതിയും അറ്റാദായത്തിൽ കുറവ് വരുത്തി.
കമ്പനിയുടെ അറ്റാദായം വർഷാടിസ്ഥാനത്തിൽ 13.6 ശതമാനം കുറഞ്ഞു 3,442 കോടി രൂപയായി. എങ്കിലും പാദാടിസ്ഥാനത്തിൽ 5.4 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. വരുമാനം 15.7 ശതമാനം വർധിച്ച് 22,331 കോടി രൂപയായി; ഇത് കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 8.1 ശതമാനം വർധനവാണ്.

മൊത്തം കരാർ തുക ഈ പാദത്തിൽ 2.13 ബില്യൺ ഡോളറായിരുന്നു. ഇത് രണ്ടാം പാദത്തിൽ 2.24 ബില്യൺ ഡോളറായിരുന്നു. എന്നാൽ വർഷാടിസ്ഥാനത്തിൽ 64 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. 2022 സാമ്പത്തിക വർഷത്തിൽ കോൺസ്റ്റന്റ് കറൻസിയിൽ എച് സി എൽ ന്റെ പ്രവർത്തന മാർജിൻ 19 -21 ശതമാനമാണ് പ്രതീക്ഷിക്കുന്നത്.

പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവെർണൻസ് (ഇ എസ്‌ ജി)
ഹരിത ഭൂമികയ്ക്കായി പ്രവർത്തിക്കാൻ എച് സി എൽ പ്രതിഞ്ജാബദ്ധരാണ്. 2020 സാമ്പത്തിക വർഷത്തോടെ പ്രവർത്തനങ്ങളിൽ കാർബൺ കുറയ്ക്കുക, റിന്യൂവബിൾ എനർജിയിൽ നിക്ഷേപം വർധിപ്പിക്കുക, ജലക്ഷമത മെച്ചപ്പെടുത്തുക എന്നീ നടപടികൾ ഏറ്റെടുത്തു. 2011 സാമ്പത്തിക വർഷത്തേക്കാൾ 41% കാർബൺ ഉപയോഗ നിരക്ക് 2020 സാമ്പത്തിക വർഷത്തോടെ കുറച്ചു.