image

18 May 2022 5:58 AM GMT

Product Review

കൊട്ടക് മഹിന്ദ്ര ബാങ്ക്

MyFin Desk

കൊട്ടക് മഹിന്ദ്ര ബാങ്ക്
X

Summary

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബാങ്കിങ് കമ്പനിയാണ് കൊട്ടക് മഹിന്ദ്ര ബാങ്ക് ലിമിറ്റഡ് (കെഎംബിഎൽ)


മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബാങ്കിങ് കമ്പനിയാണ് കൊട്ടക് മഹിന്ദ്ര ബാങ്ക് ലിമിറ്റഡ് (കെഎംബിഎൽ). ഇവർ കോർപറേറ്റ്, റീട്ടെയ്ൽ ഉപഭോക്താക്കൾക്ക് പേർസണൽ ഫിനാൻസ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, ലൈഫ് ഇൻഷുറൻസ്, വെൽത് മാനേജ്മെന്റ് എന്നീ വിവിധ മേഖലകളിൽ സേവനങ്ങൾ നൽകുന്നു.

1985 ൽ ഉദയ് കൊട്ടക് സ്ഥാപിച്ച കൊട്ടക് മഹിന്ദ്ര ക്രമേണ ഇന്ത്യൻ ഫിനാൻഷ്യൽ സർവീസിലെ എല്ലാ മേഖലയിലും സ്വാധീനമുള്ള ഒരു വ്യവസായ ഭീമൻ ആയി മാറി.

ഫെബ്രുവരി 2003 ൽ ഗ്രൂപ്പിന്റെ മുൻനിര കമ്പനി ആയ കൊട്ടക് മഹിന്ദ്ര
ഫിനാൻസ് ലിമിറ്റഡിന് ആർബിഐ യുടെ ബാങ്കിങ് ലൈസൻസ് ലഭിച്ചു.
ഇതോടെ കെഎംഎഫ്എൽ ബാങ്ക് ആയി മാറിയ ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഇതര ഫിനാൻസ് കമ്പനിയായി. നിഫ്റ്റി 50 യിൽ കൊട്ടക് മഹിന്ദ്ര ബാങ്കിന് 3.60 ശതമാനം വെയ്റ്റേജ് ഉണ്ട്.

ലയനങ്ങളും ഏറ്റെടുക്കലുകളും

2015 ൽ, കൊട്ടക് ബാങ്ക് ഐഎൻജി വൈശ്യ ബാങ്കിനെ 15,000 കോടി രൂപക്ക് ഏറ്റെടുത്തു. ലയനത്തിന് ശേഷം ഐഎൻജി വൈശ്യ ബാങ്കിന്റെ മാതൃ കമ്പനിയായ ഐഎൻജി ഗ്രൂപ്പിന് കൊട്ടക് മഹീന്ദ്ര ബാങ്കിൽ 7 ശതമാനം ഓഹരികൾ ഉണ്ട്.

2021 ൽ പാൻ ഇന്ത്യ റീട്ടെയ്ൽ പേയ്‌മെന്റ് സംവിധാനങ്ങൾക്കു വേണ്ടി ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ച ഫെർബിൻ എന്ന സ്ഥാപനത്തിന്റെ 9.99 ശതമാനം ഓഹരികൾ കൊട്ടക് ബാങ്ക് സ്വന്തമാക്കി.

അനുബന്ധ സ്ഥാപനങ്ങൾ:

കൊട്ടക് മഹിന്ദ്ര പ്രൈം
∙കൊട്ടക് മഹിന്ദ്ര ഇന്വേസ്റ്മെന്റ്സ്
∙കൊട്ടക് സെക്യൂരിറ്റീസ്
∙കൊട്ടക് മഹിന്ദ്ര ക്യപിറ്റൽ
∙കൊട്ടക് മഹിന്ദ്ര ലൈഫ് ഇൻഷുറൻസ്
∙കൊട്ടക് മഹിന്ദ്ര ജനറൽ ഇൻഷുറൻസ്
∙കൊട്ടക് അസറ്റ് മാനേജ്മെന്റ് കമ്പനി
∙കൊട്ടക് ഇൻവെസ്റ്റ്മെന്റ് അഡ്‌വൈസേഴ്സ്
∙കൊട്ടക് ക്യാപിറ്റൽ കമ്പനി

Shareholding Pattern

2022-ലെ മൂന്നാം പാദഫലം

വർഷാടിസ്ഥാനത്തിൽ കൊട്ടക് മഹിന്ദ്ര ബാങ്ക് അറ്റാദായത്തിൽ 15 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തു. അനലിസ്റ്റുകളുടെ പ്രതീക്ഷ 2,073 കോടി രൂപയായിരുന്നുവെങ്കിലുംഡിസംബർ പാദം അവസാനിച്ചപ്പോഴേക്കും കമ്പനിയുടെ അറ്റാദായം 2,131 കോടി രൂപയായി.

മൂന്നാം പാദത്തിൽ 131 കോടി രൂപ അടിയന്തിര കാര്യങ്ങൾക്കായി നീക്കിവെച്ചിരുന്നത് തിരിച്ചു വകയിരുത്തിയത് സാമ്പത്തികസ്ഥിതി മെച്ചപ്പെടാൻ കാരണമായി. ഇതിൽ 100 ​​കോടി രൂപ കൊവിഡ്-19 പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചതായിരുന്നു.

സ്വകാര്യ മേഖലയിലെ അറ്റ പലിശ വരുമാനം, അതായത് ബാങ്ക് കൊടുത്ത വായ്പാകളിൽ നിന്നും ലഭിച്ച പലിശ വരുമാനവും നിക്ഷേപകർക് ബാങ്ക് നൽകിയ പലിശയുടെ വരുമാനവും തമ്മിലുള്ള അന്തരം, ഈ പാദത്തിൽ 12 ശതമാനമായി വർധിച്ചു 4,334 കോടി രൂപയായി; എന്നാൽ അത് പ്രതീക്ഷിച്ച 4,474 കോടി രൂപയിൽ നിന്നും കുറവായിരുന്നു.

ഈ പാദത്തിൽ ബാങ്കിന്റെ മാർജിൻ വിപണിയെതന്നെ അമ്പരപ്പിച്ചു; പ്രതീക്ഷിച്ചിരുന്ന 4.45-4.50 ശതമാനത്തിൽ നിന്നും മാർജിൻ 4.62 ശതമാനമായി ഉയർന്നു.

എന്നാൽ, ഇക്കാലയളവിൽ വായ്പാദാതാവിന്റെ പ്രവർത്തന ലാഭം വാർഷികാടിസ്ഥാനത്തിൽ 7.1 ശതമാനം കുത്തനെ ഇടിഞ്ഞു 2,701 കോടി രൂപയായി; വിപണിയുടെ പ്രതീക്ഷ 3,249 കോടി രൂപയായിരുന്നു. ഡിസംബർ പാദത്തിൽ വികസന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് പ്രവർത്തന ലാഭം കുറയാൻ കാരണമായത്.

ആസ്തി ഗുണനിലവാരം

മറ്റു വായ്പാദാതാക്കളെ അപേക്ഷിച്ചു ആസ്തിയുടെ ഗുണനിലവാരത്തിൽ കൊട്ടക് മഹിന്ദ്ര വളരെ വലിയ പുരോഗതി കൈവരിച്ചു. ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി അനുപാതം ഡിസംബർ അവസാനിച്ച പാദത്തിൽ 2.71 ശതമാനമായി കുറഞ്ഞു. മുൻ പാദത്തിൽ ഇത് 3.19
ശതമാനമായിരുന്നു. അറ്റ നിഷ്ക്രിയ ആസ്തി അനുപാതമാകട്ടെ മുൻ പാദത്തിലെ 1.06 ശതമാനത്തിൽ നിന്നും 0.79 ശതമാനമായി കുറഞ്ഞു. കൂടാതെ പ്രൊവിഷൻ കവറേജ് അനുപാതം 63 ശതമാനത്തിൽ നിന്നും 71 ശതമാനമായി മെച്ചപ്പെട്ടു.

മൂന്നാം പാദത്തിൽ ബാങ്ക് 1,086 കോടി രൂപ വായ്പക്കാരുടെ കയ്യിൽ നിന്നും വസൂലാക്കിയെങ്കിലും സ്ലിപ്പേജ് 750 കോടി രൂപ ഉണ്ടായിരുന്നു. കോവിഡ്-19 സംബന്ധമായ കാര്യങ്ങൾക്കായി 1000 കോടി രൂപ ബാങ്ക് കൈവശം വച്ചിട്ടുണ്ട്; മൊത്തം നീക്കിയിരിപ്പ് 7,269 കോടി രൂപ ഉണ്ട്.



വളർച്ചയുടെ പാത

വരും പാദങ്ങളിൽ കൂടുതൽ ഉപഭോക്താക്കളെ നേടുമെന്നും വായ്പ വളർച്ച ഉറപ്പു വരുത്തുമെന്നും മുൻ പാദത്തിൽ കൊട്ടക് ബാങ്ക് സൂചിപ്പിച്ചിരുന്നു. ഡിസംബർ പാദത്തിൽ വായ്‌പ 18 ശതമാനം വർധിച്ചു; ഭവന വായ്പയിൽ 38 ശതമാനവും, ചെറുകിട ബിസിനസ് വായ്പയിൽ 21 ശതമാനവും കോർപ്പറേറ്റ് വായ്പകളിൽ 8 ശതമാനവുമാണ് പുരോഗതി കൈവരിച്ചത്.

2.1 ദശലക്ഷം പുതിയ ഉപഭോക്താക്കൾ ഈ പാദത്തിൽ മാത്രം കൂടിയിട്ടുണ്ടെന്നും കഴിഞ്ഞ പാദത്തിൽ ഇത് 8 ലക്ഷം ആയിരുന്നുവെന്നും ബാങ്ക് റിപ്പോർട്ട് ചെയ്തു. ഇപ്പോൾ ബാങ്കിന് 30.7 ദശ ലക്ഷത്തോളം ഉപഭോക്താക്കൾ ഉണ്ട്.

ഡിസംബർ പാദത്തിൽ കൊട്ടക് ബാങ്കിന്റെ നിക്ഷേപം വാർഷികാടിസ്ഥാനത്തിൽ 15 .1 ശതമാനം വർധിച്ചു 3 .05 ലക്ഷം കോടി രൂപയായിട്ടുണ്ട്. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് അനുപാതം 59.9 ശതമാനം ആയി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 58.9 ശതമാനമായിരുന്നു.

ബ്രോക്കറേജ് ഔട്ട് ലുക്ക്
സാമ്പത്തിക വർഷം 2021 മുതൽ 2023 അവസാനിക്കുമ്പോഴേക്കും
കെഎംബിഎൽ-ന്റെ ലോൺ ബുക്ക് വർധിച്ചു സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) ഏകദേശം 22 ശതമാനമാകുമെന്ന് എച്ച്എസ്ബിസി ഗ്ലോബൽ റിസർച്ച് പ്രതീക്ഷിക്കുന്നു. ഓഹരിയുടെ ഇപ്പോഴത്തെ വിലയായ 1898 രൂപ സ്റ്റാൻഡ് എലോൺ FY23E അഡ്ജസ്റ്റഡ് ബുക്ക് വാല്യൂ പെർ ഷെയർ ആയ 404 രൂപയുടെ 4.7 മടങ്ങ് അധികമാണ്. ഇതിന്റെ സ്റ്റാൻഡ് എലോൺ FY23E വാല്യൂ 5.8 മടങ്ങ് ആയി
വർധിപ്പിച്ചും സബ്‌സിഡിയറി വാല്യൂവേഷൻ 75 രൂപ ആക്കിയും 2419 ലക്ഷ്യ വിലയിൽ ഞങ്ങൾ എത്തിച്ചേരുന്നു. 27 ശതമാനം വരെ വർധിക്കാൻ സാധ്യതയുള്ളതിനാൽ ഈ ഓഹരി വാങ്ങാനാണ് കമ്പനി ശുപാർശ ചെയ്യുന്നത്.

കെ എം ബി എൽ-ന്റെ ഇപ്പോഴത്തെ വില: 1898.30 ലക്ഷ്യ വില: 2000, അപ്പ് / ഡൌൺസൈഡ്: +5.4 ശതമാനം.

എച്എസ്‌ബിസി റിസേർച് പ്രധാന ബിസിനസ് ആയ ബാങ്കിങ്ങിനെ സം ഓഫ് ദി പാർട് രീതിയിൽ ഗോർഡൻ ഗ്രോത് (Gordon growth) മോഡലിലും മറ്റ്‌ ബിസിനസ്സുകളെ അതെ ബിസിനസ് ചെയ്യുന്ന മറ്റ്‌ കമ്പനികളോട് താരതമ്യം ചെയ്തുമാണ് ഈ കണക്കുകളിലെത്തിയത്.

പരിസ്ഥിതി കാഴ്ചപ്പാട്; എൻവിറോണ്മെന്റ്‌, സോഷ്യൽ ആൻഡ് ഗവർണൻസ് (ഇഎസ്‌ജി)
പാരിസ്ഥിതിക സൗഹൃദ രീതിയിൽ പ്രവർത്തനങ്ങൾ നടത്തുവാനാണ് കമ്പനി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരാഗത ബാങ്കിങ് രീതികളിൽ നിന്ന് മാറി കാർബൺ ഉപയോഗം കുറക്കുന്ന പുതിയ രീതികളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. അതിനായി പല തരത്തിലുള്ള ഇ-സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

ബാങ്കിന്റെ 'തിങ്ക്-ഗ്രീൻ' സംരംഭം ഉപഭോക്താക്കളെ പേപ്പർ സ്റ്റേറ്റ്മെന്റിൽ നിന്നും നിന്നും ഇ-സ്റ്റേറ്റ്മെന്റിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നു. ഗ്രോ-ട്രീസ്.കോം എന്ന ഒരു ക്രമീകരണത്തിന് കീഴിൽ ഉപഭോക്താക്കൾക്കു വേണ്ടി ഓരോ ഇ-ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിനും വേണ്ടി ഒരു മരം നടുന്നു.

പേപ്പർ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി അക്കൗണ്ട് തുറക്കാനും ഇ-സ്റ്റെമെന്റുകൾ നൽകാനും കോർപ്പറേറ്റ് ഉപഭോക്താക്കൾക് വേണ്ടി എസ്എംഎസിലൂടെ ഇടപാട് വിശദംശങ്ങൾ നൽകാനും ബാങ്ക് ശ്രമിക്കുന്നു.