18 May 2022 6:09 AM GMT
Summary
ആക്‌സിസ് ബാങ്ക് ലിമിറ്റഡ് മുമ്പ് യുടിഐ ബാങ്ക് (1993-2007) എന്നറിയപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ബാങ്കിംഗ്, ധനകാര്യ സേവന കമ്പനിയാണിത്
ആക്‌സിസ് ബാങ്ക് ലിമിറ്റഡ് മുമ്പ് യുടിഐ ബാങ്ക് (1993-2007) എന്നറിയപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ബാങ്കിംഗ്, ധനകാര്യ സേവന കമ്പനിയാണിത്. കമ്പനികള്‍, എസ്എംഇ-കള്‍, റീട്ടെയില്‍ ബിസിനസുകള്‍ എന്നിവയ്ക്ക് ആക്‌സിസ് ബാങ്ക് വലിയതും ഇടത്തരവുമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നു.
1993 ഡിസംബര്‍ 3 ന് യുടിഐ ബാങ്ക് എന്ന പേരില്‍ ബാങ്ക് സ്ഥാപിതമായി. അഹമ്മദാബാദില്‍ രജിസ്റ്റര്‍ ചെയ്ത ഓഫീസും മുംബൈയില്‍ ഒരു കോര്‍പ്പറേറ്റ് ഓഫീസുമായാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (യുടിഐ), ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ദ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് ബാങ്കിനെ പ്രമോട്ട് ചെയ്തത്.
2001 ല്‍ യുടിഐ ബാങ്ക് ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കുമായി ലയിക്കാന്‍ സമ്മതിച്ചുവെങ്കിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി തടഞ്ഞു. 2007 ജൂലൈ 30 ന് യുടിഐ ബാങ്ക് അതിന്റെ പേര് ആക്‌സിസ് ബാങ്ക് എന്നാക്കി മാറ്റി. 2013 ല്‍ ആക്സിസ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ആക്സിസ് ബാങ്ക് യുകെ, ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
അനുബന്ധ കമ്പനികൾ
ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്
2005 ഡിസംബര്‍ 6 ന് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഇന്ത്യയില്‍ ഒരു പൂര്‍ണ്ണ ബാങ്കായി പ്രവര്‍ത്തനമാരംഭിച്ചു. ഇതിനു മൂന്ന് ശാഖകൾ ഉണ്ട്:
1.ആക്‌സിസ് ഫിനാന്‍സ് ലിമിറ്റഡ് (മുമ്പ് ഇനാം ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്)
2.ആക്‌സിസ് സെക്യൂരിറ്റീസ് യൂറോപ്പ് ലിമിറ്റഡ് (മുമ്പ് ഇനാം സെക്യൂരിറ്റീസ് യൂറോപ്പ് ലിമിറ്റഡ്)
3.ഇനാം ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, യു.എ.ഇ (2014 ഓഗസ്റ്റ് 24 മുതല്‍ പ്രവർത്തനം നിർത്തി).
ആക്‌സിസ് സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്‌സിസ് ഫിനാന്‍സ് ലിമിറ്റഡ്, ആക്‌സിസ് സെക്യൂരിറ്റീസ് യൂറോപ്പ് ലിമിറ്റഡ് എന്നിവ പിന്നീട് ആര്‍ബിഐക്ക് അനുസൃതമായി ബാങ്കിന്റെ നേരിട്ടുള്ള അനുബന്ധ സ്ഥാപനങ്ങളായി മാറി.
ആക്‌സിസ് പ്രൈവറ്റ് ഇക്വിറ്റി ലിമിറ്റഡ്
ആക്സിസ് പ്രൈവറ്റ് ഇക്വിറ്റി ലിറ്റഡിന് 2006 ഒക്ടോബര്‍ 3 ന് ഇന്ത്യയില്‍ ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇത് നിക്ഷേപങ്ങളും വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളും ഓഫ്ഷോര്‍ ഫണ്ടുകളും കൈകാര്യം ചെയ്യുന്നു.
ആക്‌സിസ് മ്യൂച്വല്‍ ഫണ്ട്
2009-ല്‍ സ്ഥാപിതമായ ആക്സിസ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്റെ ആസ്ഥാനം മുംബൈയിലാണ്.
ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ - ആക്‌സിസ് ബാങ്ക് ലിമിറ്റഡ്
3067661758 ഓഹരികളാണ് ആക്‌സിസ് ബാങ്ക് ലിമിറ്റഡിനുള്ളത്. അതിന്റെ 9.5 ശതമാനം പ്രൊമോട്ടര്‍മാരുടെ കൈവശമാണ്. വിദേശ സ്ഥാപനങ്ങള്‍ 46.4 ശതമാനവും ബാങ്ക് മ്യൂച്വല്‍ ഫണ്ടുകള്‍ 22.1 ശതമാനവും മറ്റുള്ളവര്‍ 6.67 ശതമാനവും പബ്ലിക്കിന്റെ കൈവശം 5.69 ശതമാനവും സാമ്പത്തിക സ്ഥാപനങ്ങള്‍ 7.45 ശതമാനവും ഗ്ലോബല്‍ ഡെപോസിറ്ററി റെസീപ്റ്റ് 2.19 ശതമാനവും ഓഹരികള്‍ കയ്യാളുന്നു.
2021-22 -ലെ മൂന്നാംപാദ ഫലങ്ങള്‍
ആക്സിസ് ബാങ്ക് എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ ലാഭം 3,133 കോടി രൂപയായി രേഖപ്പെടുത്തി. രണ്ടാം പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍
86 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
2021-22-ന്റെ മൂന്നാം പാദത്തിൽ ആക്സിസ് ബാങ്ക് എക്കാലത്തെയും ഉയർന്ന ലാഭമായ 3133 കോടി രൂപ നേടി. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കലയളവിനെ അപേക്ഷിച് 86 ശതമാനം കൂടുതലാണ്.
ശക്തമായ കറന്റ് ആൻഡ് സേവിങ് അക്കൗണ്ട് (CASA), കൂടിയ ഫീസ് വരുമാനം, ഉയർന്നു വരുന്ന ലോൺ, മെച്ചപ്പെടുന്ന മൂലധനം, എന്നിവയെല്ലാം ഇതിനു കാരണമായി.
മൂന്നാം പാദത്തിൽ സേവിങ്സ് അക്കൗണ്ട് വാർഷിക തലത്തിൽ 23 ശതമാനവും ത്രൈമാസ തലത്തിൽ 5 ശതമാനവും ഉയർന്നപ്പോൾ കറന്റ് അക്കൗണ്ട് 18 ശതമാനവും 3 ശതമാനവും കൂടി. മൊത്തത്തിൽ കാസ 21 ശതമാനവും 5 ശതമാനവും വർധിച്ചു.
ഫീസ് വരുമാനം ഈ കാലയളവിൽ 17 ശതമാനവും 21 ശതമാനവും ഉയർന്നപ്പോൾ ചില്ലറ ലോണിൽ നിന്നുള്ള വരുമാനം 16 ശതമാനവും 4 ശതമാനവുമാണ് ഉയർന്നത്. എസ്എംഇ ലോണുകൾ 18 ശതമാനവും 7 ശതമാനവും, ഇടത്തരം കമ്പനികൾക്കുള്ള ലോണുകൾ 32 ശതമാനവും 10 ശതമാനവും വർധിച്ചു.
യുപിഐ മൊബൈൽ ബാങ്കിങ് പങ്ക് യഥാക്രമം 15 ശതമാനവും 14 ശതമാനവും ഉയർന്നപ്പോൾ ക്രെഡിറ്റ് കാർഡിന്റെ പങ്ക് വാർഷിക തലത്തിൽ 64 ശതമാനവും ത്രൈമാസികമായി 34 ശതമാനവുമാണ് വർധിച്ചത്.
ബ്രോക്കറേജിന്റെ വീക്ഷണം
ക്രെഡിറ്റിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തിൽ മുൻ പാദത്തേക്കാൾ ശക്തമായ നേട്ടം കമ്പനി കൈവരിച്ചിട്ടുണ്ട്. മൂലധനത്തിന്റെ ഗുണമേന്മ നകുഴപ്പമില്ലാത്ത നിലയിലാണുള്ളത്. കോവിഡ് സംബന്ധമായ കാര്യങ്ങൾ നേരിടാനും പുനർനിർമിതിക്കുമുള്ള ആവശ്യമായ കരുതൽ ധനവും കമ്പനിയുടെ ഓഹരികൾ വാങ്ങുന്നതിനു ഞങ്ങൾ ശുപാർശ ചെയ്യുന്നു.
ആക്സിസ് ബാങ്കിന്റെ പ്രൈസ് റ്റു ബുക്ക് വാല്യൂ (PBV) of 2.1xFY23E ഉം അഡ്ജെസ്റ്റഡ് ബുക്ക് വാല്യൂ പെർ ഷെയർ (BVPS) 421 ഉം രൂപയുമുള്ള ആ ഓഹരിക്ക് 884 രൂപയുടെ ലക്ഷ്യമാണ് എൽകെപി റിസേർച് (LKP Research) നൽകുന്നത്. 25 ശതമാനം വർദ്ധനവ് ഈ ഓഹരിയിൽ പ്രതീക്ഷിക്കാം.
പരിസ്ഥിതി കാഴ്ചപ്പാട്; എൻവിറോണ്മെന്റ്, സോഷ്യൽ ആൻഡ് ഗവർണൻസ് (ഇഎസ്‌ജി)
അടിസ്ഥാന സൗകര്യ വികസനം, ലോഹം, ഖനനം, വൈദ്യുതി ഉത്പാദനം, ഭവന നിർമാണം എന്നീ പ്രമുഖ മേഖലകളിൽ വായ്പ നൽകി വരുന്ന ഒരു വലിയ ബാങ്ക് എന്ന നിലയിൽ ദേശത്തിന്റെ നിയമങ്ങൾക്കും അന്താരാഷ്ട്ര പരിസ്ഥിതി സാമൂഹ്യ നിയമങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ആക്സിസ് ബാങ്ക്.
രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിക്ക് ഉപോദ്ബലകമായി ഉത്തരവാദിത്വത്തോടെ പെരുമാറാൻ ബാങ്ക് ബാദ്ധ്യസ്ഥരാണ്. ഇ എസ് ജി നയപരിപാടികൾക്ക് അനുസൃതമായി തങ്ങളുടെ ഇടപാടുകാരുമായി കൈകോര്ത്തു മറ്റു ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സസ്‌റ്റൈനബിൾ ഫിനാൻസിന്റെ തത്വങ്ങൾ ഏറ്റെടുക്കുന്നതിന് പ്രേരിപ്പിക്കാനും തങ്ങൾ പ്രയത്നിക്കുന്നതാണെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.