image

16 Sep 2022 3:21 AM GMT

Personal Identification

ആധാര്‍: ഓരോ 10 വര്‍ഷത്തിലും പുതുക്കേണ്ടി വന്നേക്കാം

MyFin Desk

ആധാര്‍: ഓരോ 10 വര്‍ഷത്തിലും പുതുക്കേണ്ടി വന്നേക്കാം
X

Summary

  ഡെല്‍ഹി: ഓരോ 10 വര്‍ഷത്തിലും ആധാര്‍ ബയോമെട്രിക് ഡാറ്റ സ്വമേധയാ പുതുക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.   കാലക്രമേണ ആധാര്‍ പുതുക്കാന്‍ ഇത് ആളുകളെ പ്രേരിപ്പിക്കും. നിലവില്‍ 5 വയസ്സ് കഴിഞ്ഞതും 15 വയസ്സ് കഴിഞ്ഞതുമായ കുട്ടികള്‍ ആധാറിനായി ബയോമെട്രിക്സ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.   യുഐഡിഎഐക്ക് 50,000-ത്തിലധികം എന്റോള്‍മെന്റ് സെന്ററുകളുണ്ട്. കൂടാതെ ആധാര്‍ ഉടമകളുടെ മൊബൈല്‍ നമ്പറും വിലാസവും അപ്‌ഡേറ്റ് ചെയ്യുന്നതിനായി 1.5 ലക്ഷം […]


ഡെല്‍ഹി: ഓരോ 10 വര്‍ഷത്തിലും ആധാര്‍ ബയോമെട്രിക് ഡാറ്റ സ്വമേധയാ പുതുക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കാലക്രമേണ ആധാര്‍ പുതുക്കാന്‍ ഇത് ആളുകളെ പ്രേരിപ്പിക്കും. നിലവില്‍ 5 വയസ്സ് കഴിഞ്ഞതും 15 വയസ്സ് കഴിഞ്ഞതുമായ കുട്ടികള്‍ ആധാറിനായി ബയോമെട്രിക്സ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

യുഐഡിഎഐക്ക് 50,000-ത്തിലധികം എന്റോള്‍മെന്റ് സെന്ററുകളുണ്ട്. കൂടാതെ ആധാര്‍ ഉടമകളുടെ മൊബൈല്‍ നമ്പറും വിലാസവും അപ്‌ഡേറ്റ് ചെയ്യുന്നതിനായി 1.5 ലക്ഷം പോസ്റ്റ്മാന്‍മാരെ ഉള്‍പ്പെടുത്താനുള്ള പ്രക്രിയയിലാണ് യുഐഡിഎഐ. ഗുണഭോക്താക്കളുടെ ഡ്യൂപ്ലിക്കേഷന്‍ ഇല്ലാതാക്കാനും ഫണ്ട് ചോര്‍ച്ച തടയാനും സഹായിക്കുമെന്നതിനാല്‍ ഗ്രൂപ്പ് അധിഷ്ഠിത ക്ഷേമ പദ്ധതികള്‍ ഈ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി വരികയാണ്.