image

31 Dec 2022 6:04 AM GMT

Personal Identification

ആധാര്‍ രേഖയായി സ്വീകരിക്കുന്നത് ഉപയോക്താവിന്റെ അനുമതിയോടെ മാത്രം: യുഐഡിഎഐ

MyFin Desk

aadhaar id uiadai
X

Summary

  • ആധാര്‍ നമ്പര്‍ അതേപടി പങ്കുവെക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് വെര്‍ച്വല്‍ ഐഡന്റിഫയര്‍ (വിഐഡി) എന്ന താല്‍ക്കാലിക നമ്പര്‍ ജനറേറ്റ് ചെയ്ത് സമര്‍പ്പിക്കാം.


ഡെല്‍ഹി: ആധാര്‍ രേഖയായി സ്വീകരിക്കുന്നവര്‍ ഉപയോക്താവിന്റെ അനുമതി നിര്‍ബന്ധമായും തേടിയിരിക്കണമെന്ന് ആധാര്‍ അതോറിറ്റിയുടെ (യുഐഡിഎഐ) നിര്‍ദ്ദേശം. പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ഉപയോഗിക്കുമ്പോഴുള്ള ജാഗ്രത തുടരണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പടെ പൊതു ഇടങ്ങളില്‍ ആധാര്‍ വിവരങ്ങള്‍ പങ്കുവെക്കരുത്. മാത്രമല്ല എം ആധാര്‍ ആപ്പുമായി ബന്ധപ്പെട്ടുള്ള പിന്‍, ഒടിപി തുടങ്ങിയ വിവരങ്ങളും ആരുമായും പങ്കുവെക്കാന്‍ പാടില്ലെന്നും യുഐഡിഎഐയുടെ മുന്നറിയിപ്പിലുണ്ട്.

ആധാര്‍ ഉപയോഗം: ഇവ സുപ്രധാനം

കഴിഞ്ഞ ആറ് മാസക്കാലയളവിനിടയില്‍ ഏതൊക്കെ ആവശ്യത്തിനാണ് ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചതെന്ന് ആധാര്‍ ആപ്പിലൂടെയൊ യുഐഡിഎഐയുടെ വെബ്‌സൈറ്റ് വഴിയോ അറിയാം. യുഐഡിഎഐ ഇ-മെയില്‍ വഴിയും ഇക്കാര്യം ഉപഭോക്താവുമായി പങ്കുവെക്കാറുണ്ട്.

ആധാര്‍ നമ്പര്‍ അതേപടി പങ്കുവെക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് വെര്‍ച്വല്‍ ഐഡന്റിഫയര്‍ (വിഐഡി) എന്ന താല്‍ക്കാലിക നമ്പര്‍ ജനറേറ്റ് ചെയ്ത് സമര്‍പ്പിക്കാം. ആധാറിലെ ബയോമെട്രിക്ക് ഫീച്ചര്‍ ഒരു നിശ്ചിത കാലയളവ് വരെ ലോക്ക് ചെയ്ത് വെക്കാനും സാധിക്കുമെന്ന് മറക്കണ്ട.

ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നുകയാണെങ്കില്‍ 1947 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുകയോ help@uidai.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ അയയ്ക്കുകയോ ആകാം.