1 Aug 2023 12:02 PM GMT
Summary
- 10 എണ്ണം നിലവിലെ എല്‍ഐസി എംഎഫ് സ്‌കീമുകളില്‍ ലയിപ്പിക്കും
ഐഡിബിഐ മ്യുച്വല്‍ ഫണ്ട് സ്‌കീമുകളെ ഏറ്റെടുക്കുമെന്ന് എല്‍ഐസി മ്യുച്വല്‍ ഫണ പ്രഖ്യാപിച്ചു. എല്‍ഐസി മ്യുച്വല്‍ ഫണ്ട് ശക്തിപ്പെടുത്താനും വിപുലീകരിക്കാനും അസറ്റ് അണ്ടര്‍ മനേജ്‌മെന്റ് (എയുഎം) വളര്‍ത്താനുമാണ് ഈ നീക്കം. ഐഡിബിഐ എംഫ് ഏറ്റെടുക്കലോടു കൂടി രാജ്യത്തിന്റെ മുന്‍ നിര മ്യുച്വല്‍ ഫണ്ട് ഹൗസായി മാറാന്‍ കഴിയും എന്നാണ് എല്‍ഐസി എംഫ് പ്രതീക്ഷിക്കുന്നത്.
ജൂണ്‍ 30-2023 ലെ കണക്ക് പ്രകാരം 18400 കോടിയാണ് എല്‍ഐസി എംഎഫ് കൈകാര്യം ചെയ്യുന്ന ആസ്തി അഥവാ എയുഎം. ഐഡിബിഐ എംഎഫ്-ന്‍റേത് 3650 കോടിയാണ്. 20 സ്‌കീമുകളാണ് എല്‍ഐസി എംഎഫ് ഏറ്റെടുത്തത്, അതിലെ 10 എണ്ണം നിലവിലെ എല്‍ഐസി എംഎഫിന്‍റെ സമാനമായ സ്‌കീമുകളില്‍ ലയിപ്പിക്കും. ബാക്കി വരുന്ന മറ്റു 10 സ്‌കീമുകള്‍ സ്റ്റന്‍ഡലോണ്‍ അടിസ്ഥാനത്തില്‍ ഏറ്റെടുക്കും. ഇതോടുകൂടി എല്‍ഐസി എംഎഫ് സ്‌കീമുകളുടെ എണ്ണം 38 അയി മാറുകയാണ്.
താഴെ കെടുത്തിരിക്കുന്ന സ്‌കീമുകള്‍ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഏറ്റെടുക്കും.
ഈ ലയനതോട് കൂടി IDBI MF നിക്ഷേപക്കര്‍ക് LIC MF ന്റെ ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ്, ഇ.ടി.എഫ്, ഇന്‍ഡക്‌സ് ഫണ്ട് എന്നിവയിലേക്ക് പ്രവേശനം നല്‍കും.ഐഡിബിഐ അസറ്റ് മാനേജ്മെന്റില്‍ നിന്ന് ഐഡിബിഐ എംഎഫിന്റെ സ്‌കീമുകളുടെ മാനേജ്മെന്റ് അവകാശങ്ങള്‍ സ്വന്തമാക്കാനുള്ള എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്മെന്റിന്റെ നിര്‍ദ്ദേശം മാര്‍ച്ചില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അംഗീകരിച്ചിരുന്നു.
2019-ല്‍ ഐഡിബിഐ ബാങ്കിന്റെ ഏറ്റെടുക്കല്‍ എല്‍ഐസി പൂര്‍ത്തിയാക്കിയിരുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിയമങ്ങള്‍ക്ക് കീഴില്‍ എല്‍ഐസിക്ക് സ്വന്തം അസറ്റ് മാനേജ്മെന്റ് കമ്പനിയായ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഉണ്ട്. എല്‍ഐസി മ്യൂച്വല്‍ ഫണ്ട് 1989 ഏപ്രില്‍ 20 ന് എല്‍ഐസി ഓഫ് ഇന്ത്യ സ്ഥാപിച്ചു. LIC ഓഫ് ഇന്ത്യയുടെ ഒരു അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് LIC MF,എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, ജിഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഇതിന്റെ സ്‌പോണ്‍സറും മറ്റ് പങ്കാളികളും.