ഒരു മണി മാർക്കറ്റ് ഫണ്ട് (money market fund/liquid fund) എന്നത് മികച്ച പണലഭ്യതയുള്ളതും (liquidity), ഹ്രസ്വകാല ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നതുമായ മ്യൂച്വൽ ഫണ്ടുകളാണ്....
ഒരു മണി മാർക്കറ്റ് ഫണ്ട് (money market fund/liquid fund) എന്നത് മികച്ച പണലഭ്യതയുള്ളതും (liquidity), ഹ്രസ്വകാല ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നതുമായ മ്യൂച്വൽ ഫണ്ടുകളാണ്. പണം, പണത്തിന് തുല്യമായ സെക്യൂരിറ്റികൾ, കടപ്പത്രങ്ങൾ എന്നിവ നിക്ഷേപങ്ങളിൽ പെടുന്നു. നിക്ഷേപകർക്ക് വളരെ കുറഞ്ഞ അപകട സാധ്യതയേ ഉള്ളു. പണത്തിന്റെ ഒഴുക്ക് മണി മാർക്കറ്റ് ഫണ്ടുകളിൽ കൂടുതലാണ്. അതിനാൽ ഇവ ലിക്വിഡ് ഫണ്ടുകൾ എന്നും അറിയപ്പെടുന്നു. ഏത് സമയത്തും ഇവയെ പണമാക്കി മാറ്റാം.മണി മാർക്കറ്റ് മ്യൂച്വൽ ഫണ്ടുകൾ എന്നും ഇവയെ വിളിക്കാറുണ്ട്.
പോർട്ട്‌ഫോളിയോയെ ആശ്രയിച്ച് നികുതി നൽകുന്നതോ, നികുതി രഹിതമോ ആയ വരുമാനം മണി മാർക്കറ്റ് ഫണ്ട് ഉണ്ടാക്കുന്നു. എന്നാൽ ഇവിടെ മൂലധന വളർച്ച സൃഷ്ടിക്കപ്പെടുന്നില്ല. പണം പോലെ സുരക്ഷിതമല്ലെങ്കിലും മണി മാർക്കറ്റ് ഫണ്ടുകൾക്ക് വളരെ കുറഞ്ഞ അപകട സാധ്യതയേയുള്ളു. ദീർഘകാല നിക്ഷേപമെന്ന രീതിയിൽ മണി മാർക്കറ്റ് ഫണ്ട് അനുയോജ്യമല്ല.
പ്രൈം മണി ഫണ്ട് (prime money fund), ഗവൺമെന്റ് മണി ഫണ്ട്, ട്രഷറി ഫണ്ട്, ടാക്‌സ്-എക്‌സെംപ്റ്റ് മണി ഫണ്ട് (tax-exempt money fund) എന്നിവ വിവിധ തരം മണി മാർക്കറ്റ് ഫണ്ടുകളാണ്. പല നിക്ഷേപകരും ഹ്രസ്വകാലത്തേക്കുള്ള സുരക്ഷിത നിക്ഷേപമായാണ് ഇതിനെ കണക്കാക്കുന്നത്.