image

16 Jan 2022 3:41 AM GMT

Mutual Fund

മ്യൂച്വല്‍ ഫണ്ടില്‍ തുടക്കക്കാരാണോ? ലക്ഷ്യങ്ങളറിയാം

MyFin Desk

മ്യൂച്വല്‍ ഫണ്ടില്‍ തുടക്കക്കാരാണോ? ലക്ഷ്യങ്ങളറിയാം
X

Summary

  ഒഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്ന സാധാരണക്കാരുടെ എണ്ണം വളരെ കുറവാണ്. പരിചയസമ്പത്തിന്റെ കുറവും അറിവില്ലായ്മയുമാണ് ഇതില്‍ നിന്നും അവരെ പിന്‍തിരിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് യോജിച്ചൊരു നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. മ്യൂച്വല്‍ ഫണ്ട്് നിക്ഷേപിത്തിന്റെ നേട്ടങ്ങളേറെയാണ്. സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയാണ് (സെബി) മ്യൂച്വല്‍ ഫണ്ടുകള്‍ നിയന്ത്രിക്കുന്നത്. അത്‌കൊണ്ട് തന്നെ തട്ടിപ്പിനിരയാകാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. കൂടുതല്‍ മ്യൂച്വല്‍ ഫണ്ടുകളും ഓപ്പണ്‍ എന്‍ഡഡ് ഫണ്ടുകളാണ് അതിനാല്‍ നിക്ഷേപകര്‍ക്ക് ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കാം. സിസ്റ്റമാറ്റിക് ഇന്‍വെസ്‌മെന്റ് പ്‌ളാനിലൂടെ […]


ഒഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്ന സാധാരണക്കാരുടെ എണ്ണം വളരെ കുറവാണ്. പരിചയസമ്പത്തിന്റെ കുറവും അറിവില്ലായ്മയുമാണ് ഇതില്‍ നിന്നും അവരെ...

 

ഒഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്ന സാധാരണക്കാരുടെ എണ്ണം വളരെ കുറവാണ്. പരിചയസമ്പത്തിന്റെ കുറവും അറിവില്ലായ്മയുമാണ് ഇതില്‍ നിന്നും അവരെ പിന്‍തിരിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് യോജിച്ചൊരു നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. മ്യൂച്വല്‍ ഫണ്ട്് നിക്ഷേപിത്തിന്റെ നേട്ടങ്ങളേറെയാണ്. സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയാണ് (സെബി) മ്യൂച്വല്‍ ഫണ്ടുകള്‍ നിയന്ത്രിക്കുന്നത്. അത്‌കൊണ്ട് തന്നെ തട്ടിപ്പിനിരയാകാനുള്ള സാധ്യതകള്‍ വളരെ കുറവാണ്.

കൂടുതല്‍ മ്യൂച്വല്‍ ഫണ്ടുകളും ഓപ്പണ്‍ എന്‍ഡഡ് ഫണ്ടുകളാണ് അതിനാല്‍ നിക്ഷേപകര്‍ക്ക് ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കാം. സിസ്റ്റമാറ്റിക് ഇന്‍വെസ്‌മെന്റ് പ്‌ളാനിലൂടെ മാസം നിശ്ചിത സംഖ്യ (എസ് ഐ പി) ഇത്തരം ഫണ്ടില്‍ നിക്ഷേപിച്ചാല്‍ നിക്ഷേപം ആയാസരഹിതമാകും. ഇക്വിറ്റി ഫണ്ട് ഡെറ്റ് ഫണ്ട്, ഗോള്‍ഡ് ഫണ്ട് തുടങ്ങി വിവിധതരം നിക്ഷേപങ്ങള്‍ ഇവിടെയുണ്ട്. നിക്ഷേപകര്‍ക്ക് ഉചിതമായവ തിരഞ്ഞെടുക്കാം. ആദ്യമായി മൂ്യച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ആദ്യമായി നിക്ഷേപിക്കുന്നവര്‍ അറിയാന്‍

ആദ്യമായി മൂ്യച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ എത് സാമ്പത്തിക ലക്ഷ്യത്തിനുവേണ്ടിയാണ് തങ്ങള്‍ നിക്ഷേപിക്കുന്നതെന്ന് തീരുമാനിച്ചിരിക്കണം. അങ്ങനെ എത്ര തുക നിക്ഷേപിക്കണമെന്നും എത്ര നാള്‍ നിക്ഷേപിക്കണമെന്നുള്ള ധാരണ ഉള്ളത് സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കും. അതോടൊപ്പം കൂടിയ ബാധ്യതകളില്ലാതെ എത്ര തുക വരെ നമ്മുക്ക് ഇതിലേക്ക്് നീക്കിവയ്ക്കാനാവുമെന്നും കണക്ക് കൂട്ടി
വേണം നിക്ഷേപത്തിനൊരുങ്ങാന്‍. അല്ലെങ്കില്‍ ഇത് നഷ്ട സാധ്യത കൂട്ടും.

നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളെ നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിനായി നിങ്ങളുടെ ഫണ്ട് മാനേജരില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാം. എസ് ഐ പി വഴിയുള്ള ദീര്‍ഘകാല നിക്ഷേപങ്ങളാണ് ഇവിടെ മികച്ച ലാഭസാധ്യത നല്‍കുക. ഇവിടെ നിക്ഷേപത്തിനിറങ്ങുന്നതിന് മുമ്പ് ദീര്‍ഘകാലത്തേയ്ക്ക് മനസിനെ പാകപ്പെടുത്തേണ്ടതും നല്ലതാണ്. ഒപ്പം നിക്ഷേപം നടത്തിയിരിക്കുന്ന ഫണ്ടുകളുടെ പ്രകടനം ദീര്‍ഘകാല അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതും ഒഴിവാക്കാനാവില്ല. ദീര്‍ഘമായ കാലയളവ് നിക്ഷേപം പരമാവധി വളരുന്നതിന് സഹായിക്കും. നിക്ഷേപത്തിനൊപ്പം നികുതിയും ശ്രദ്ധിക്കണം.

ആദ്യമായി നിക്ഷേപിക്കുമ്പോള്‍ അരുതാത്തത്

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ ഉടനടി സമ്പന്നനാകാം എന്ന മിഥ്യാധാരണ ആദ്യം ഒഴിവാക്കണം. ക്ഷമയും അച്ചടക്കവും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വേണ്ട ഒന്നാണിത്. മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയിലെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. കഴിയുന്നതും ക്ലോസ് എന്‍ഡഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കുക. കഴിഞ്ഞകാല റിട്ടേണുകളെ നോക്കി നിക്ഷേപിക്കാതിരിക്കുക. ഭാവി റിട്ടേണുകള്‍ക്ക് ഉറപ്പ് നല്‍കുന്ന ഒന്നല്ല കഴിഞ്ഞകാല റിട്ടേണുകള്‍.

മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നതെല്ലാം വിശ്വസിക്കാതിരിക്കുക. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്ത ശേഷം തീരുമാനിക്കുക. സാമൂഹിക മാധ്യമങ്ങളില്‍ മ്യൂച്വല്‍ ഫണ്ട് സംബന്ധമായി പ്രചരിക്കുന്നവയെല്ലാം അന്ധമായി വിശ്വസിക്കരുത്. കൃത്യമായി സംശയ നിവാരണം നടത്തിയ ശേഷം മാത്രം തീരുമാനങ്ങളെടുക്കുക. വിപണി പ്രതികൂല സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ പരിഭ്രാന്തരായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പിന്‍വലിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. മികച്ച മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എളുപ്പം കൈവരിക്കാന്‍ സഹായിക്കും.