image

7 Jan 2022 1:54 AM GMT

Mutual Fund

ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നാൽ എന്ത്?

MyFin Desk

ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നാൽ എന്ത്?
X

Summary

സ്വകാര്യമായി സമാഹരിക്കുന്ന (private placement) പണമാണിത്. ഏഞ്ചല്‍ ഫണ്ടുകളും (angel funds), വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളും(venture capital funds) എ ഐ എഫുകളാണ്.


പ്രൈവറ്റ് ഇക്വിറ്റികളിലോ, റിയല്‍ എസ്‌റ്റേറ്റ് ഫണ്ടുകളിലോ, ഹെഡ്ജ് ഫണ്ടുകളിലോനിക്ഷേപിക്കാനായി പണം സ്വരൂപിക്കുന്ന ഫണ്ടുകളെയാണ്...

പ്രൈവറ്റ് ഇക്വിറ്റികളിലോ, റിയല്‍ എസ്‌റ്റേറ്റ് ഫണ്ടുകളിലോ, ഹെഡ്ജ് ഫണ്ടുകളിലോ
നിക്ഷേപിക്കാനായി പണം സ്വരൂപിക്കുന്ന ഫണ്ടുകളെയാണ് ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (AIF) എന്നു പറയുന്നത്. എ ഐ എഫുകള്‍ക്ക് പൊതുവിപണിയില്‍ നിന്ന് പണം സമാഹരിക്കാനാവില്ല.

ഇവ സ്വകാര്യമായി സമാഹരിക്കുന്ന (private placement) പണമാണ്. ഏഞ്ചല്‍ ഫണ്ടുകളും (angel funds), വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളും(venture capital funds) എ ഐ എഫുകളാണ്. ഇവയെ 3 വിഭാഗങ്ങളായി തരംതിരിക്കാം.

കാറ്റഗറി 1: എ ഐ എഫുകള്‍ സ്റ്റാര്‍ട്ടപ്പുകളിലും എസ് എം ഇ ഫണ്ടുകളിലും, ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടുകളിലും, പുതിയ സംരംഭങ്ങളിലും (new ventures) നിക്ഷേപിക്കുന്നു.
കാറ്റഗറി 2: പി ഇ ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍, റിയൽ എസ്റ്റേറ്റ് ഫണ്ടുകള്‍, വ്യവസായ
പുനരുദ്ധാരണ ഫണ്ടുകള്‍ (പ്രതിസന്ധിയിലായ വ്യവസായങ്ങളെ ഏറ്റെടുക്കുന്ന
ഫണ്ടുകള്‍) എന്നിവയില്‍ എ ഐ എഫുകള്‍ നിക്ഷേപിക്കുന്നു.
കാറ്റഗറി 3: റിസ്‌ക് കൂടിയ നിക്ഷേപങ്ങളില്‍ പണമിറക്കുന്ന ഫണ്ടുകളാണ് ഇവ.
ഉദാഹരണം: ഹെഡ്ജ് ഫണ്ടുകള്‍
മ്യൂച്ചല്‍ ഫണ്ടുകളെക്കാള്‍ റിസ്‌ക് കൂടുതലുള്ള നിക്ഷേപ സംവിധാനമാണ് എ ഐ എഫുകള്‍.