image

11 July 2023 11:20 AM GMT

Mutual Fund

മികച്ച പ്രകടനവുമായി 5 സ്‌മോൾ ക്യാപ് ഫണ്ടുകൾ

MyFin Desk

5 small cap funds with best performance
X

Summary

  • സ്‌മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നു
  • ഇരട്ട അക്ക നേട്ടം നൽകിയ ഫണ്ടുകൾ
  • റിസ്ക് കൂടുതലാണെങ്കിലും ദീർഘ കാല നേട്ടം കൈവരിക്കാം


സ്‌മോൾ ക്യാപ് മൂച്വൽ ഫണ്ടുകൾ റിസ്ക് കൂടുതലാണെങ്കിലും നിക്ഷേപകർക്ക് ഉയർന്ന വരുമാനം നൽകുന്നു. സ്‌മോൾ ക്യാപ് ഫണ്ടുകൾ പലപ്പോഴും ചാഞ്ചാട്ട സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ദീർഘാകാലാടിസ്ഥാനത്തിൽ നേട്ടം കൈവരിക്കാൻ സ്മാൾ ക്യാപ് ഫണ്ടുകൾക്ക് കഴിയും. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് പുറത്തു വിട്ട റിപ്പോർട്ട് അനുസരിച്ച് കുറച്ച് മാസങ്ങളായി സ്‌മോൾ ക്യാപ് ഫണ്ടുകളിലേക്ക് ഏറ്റവും കൂടുതൽ നിക്ഷേപം ഒഴുകി. കഴിഞ്ഞ ആറു മാസങ്ങളായി മികച്ച പ്രകടനം കാഴ്ച വെച്ച സ്‌മോൾ ക്യാപ് ഫണ്ടുകളെ അറിയാം.

എച്ച്ഡിഎഫ്സി സ്മോൾ ക്യാപ് ഫണ്ട്- ഡയറക്ട് പ്ലാൻ

എച്ച്‌ഡിഎഫ്‌സി സ്‌മോൾ ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 21.13% റിട്ടേൺ നൽകി. S&P BSE സ്‌മോൾ ക്യാപ് ഇൻഡക്സ് ട്രാക്ക് ചെയ്യുന്ന ഫണ്ടാണ് ഇത്

ഫ്രാങ്ക്ലിൻ ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ടുകൾ - ഡയറക്ട് പ്ലാൻ

ഫ്രാങ്ക്ലിൻ ഇന്ത്യ ചെറുകിട കമ്പനികളുടെ ഫണ്ടിന്റെ ഡയറക്റ്റ് പ്ലാൻ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 20.36% വാർഷിക റിട്ടേണുകൾ നൽകിയിട്ടുണ്ട്. ഈ ഫണ്ടുകൾ നിഫ്റ്റി സ്മാൾ ക്യാപ് 250 ഇൻഡക്സ് ട്രാക്ക് ചെയ്യുന്നു.

നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട് - ഡയറക്ട് പ്ലാൻ

നിപ്പോൺ ഇന്ത്യ സ്മാൾ ക്യാപ് ഫണ്ട് ഡയറക്റ്റ് പ്ലാൻ 19.79 ശതമാനം നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. നിഫ്റ്റി സ്മാൾ ക്യാപ് 250 ഇൻഡക്സ് ട്രാക്ക് ചെയ്യുന്നു.

ടാറ്റാ സ്മാൾ ക്യാപ് ഫണ്ട് - ഡയറക്റ്റ് പ്ലാൻ

ടാറ്റാ സ്മാൾ ക്യാപ് ഫണ്ടിന്റെ ഡയറക്റ്റ് പ്ലാൻ കഴിഞ്ഞ ആറുമാസത്തിൽ 15.48 ശതമാനം വാർഷിക റിട്ടേണുകൾ നൽകി. വർഷത്തിൽ 32.79 ശതമാനം വാർഷിക റിട്ടേൺ നൽകിയ നിഫ്റ്റി സ്‌മോൾ ക്യാപ് 250 ഇൻഡക്സ് ട്രാക്ക് ചെയ്യുന്നു.

ക്വാണ്ട് സ്‌മോൾ ക്യാപ് ഫണ്ട് -ഡയറക്റ്റ് പ്ലാൻ

ക്വാണ്ട് സ്‌മോൾ ക്യാപ് ഫണ്ടിന്റെ ഡയറക്റ്റ് പ്ലാൻ കഴിഞ്ഞ ആറ് മാസത്തിൽ 13.05 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. ക്വാണ്ട് സ്മാൾ ക്യാപ് മ്യൂച്വൽ ഫണ്ടുകൾ -ഡയറക്റ്റ് പ്ലാൻ നിഫ്റ്റി സ്മാൾ ക്യാപ് 250 ഇൻഡക്സ് ട്രാക്ക് ചെയ്യുന്നു.