25 April 2023 1:02 PM GMT
അറിയാം, മൂന്ന് വർഷത്തിനിടെ 24.46% റിട്ടേണുമായി പണം ഇരട്ടിയാക്കിയ ലാർജ് കാപ് ഫണ്ടിനെ
MyFin Desk
Summary
- മൂന്ന് വർഷത്തെ പ്രകടനത്തിൽ മുന്നിൽ നിൽക്കുന്ന ലാർജ് കാപ് ഫണ്ടാണ് നിപ്പോൺ ഇന്ത്യ ലാർജ്കാപ് ഫണ്ട്.
- പോർട്ട്ഫോളിയോയിൽ 60 ഓഹരികളുണ്ട്
- 1 ലക്ഷം നിക്ഷേപിച്ച വ്യക്തിക്ക് 3 വർഷം 2 ലക്ഷം നേടാനായി
ദീർഘകാലത്തിൽ സമ്പത്ത് കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ലാർജ് കാപ് ഫണ്ടുകൾ മികച്ച ഓപ്ഷനാണ്. ശരിയായ നിക്ഷേപം വേഗത്തിലുള്ള സമ്പത്ത് വർധനക്ക് സഹായകരമാകും.
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ തുടക്കക്കാർക്കും കുറഞ്ഞ റിസ്‌കിൽ നിക്ഷേപിക്കുന്നവർക്കും മികച്ച ലാർജ് ഫണ്ടുകൾ കണ്ടെത്തി നിക്ഷേപിക്കാം. നിക്ഷേപകർക്ക് വർഷങ്ങളായി മികച്ച റിട്ടേൺ നൽകിയ മൂന്ന് വർഷത്തെ പ്രകടനത്തിൽ മുന്നിൽ നിൽക്കുന്ന ലാർജ് കാപ് ഫണ്ടാണ് നിപ്പോൺ ഇന്ത്യലാർജ് കാപ് ഫണ്ട് .
2013ലാണ് നിപ്പോൺ ഇന്ത്യ ലാർജ് കാപ് ഫണ്ട് ആരംഭിക്കുന്നത്. 12,736 കോടി രൂപയാണ് ഫണ്ട് മൊത്തം കൈകാര്യം ചെയ്യുന്ന തുക. 59.98 രൂപയാണ് നെറ്റ് അസറ്റ് വാല്യു. 1.02ശതമാനമാണ് എക്സ്പെൻസ് റേഷ്യോ. ഇതേ വിഭാഗത്തിലെ മറ്റു ഫണ്ടുകളുടെ ശരാശരി ചെലവിനോട് അടുത്ത് നിൽക്കുന്നതാണ് എക്‌സ്‌പെൻസ് റേഷ്യോ. റേറ്റിംഗ് ഏജൻസിയായ ക്രിസിൽ 5 സ്റ്റാർ റേറ്റിംഗ് ഈ ഫണ്ടിന് നൽകിയിട്ടുണ്ട്.
മികച്ച പ്രകടനം നടത്തിയൊരു ലാർജ് കാപ് ഫണ്ടാണ് നിപ്പോൺ ഇന്ത്യ ലാർജ്കാപ് ഫണ്ട്. 28.46 ശതമാനമാണ് നിക്ഷേപത്തിന്റെ വാർഷിക റിട്ടേൺ.
1 ലക്ഷം നിക്ഷേപിച്ച വ്യക്തിക്ക് 3 വർഷം 2 ലക്ഷം നേടാനായി. മൂന്ന് വർഷത്തിന് ശേഷമുള്ള മൂല്യം 2,12,271 രൂപയാണ്. എസ്ഐപി നിക്ഷേപകർക്ക് 19.9% ആണ് നൽകുന്ന റിട്ടേൺ. 10,000രൂപയുടെ എസ്ഐപി നൽകിയ റിട്ടേൺ 4,81,888 രൂപയാണ്.
പോർട്ട്ഫോളിയോയിൽ 60 ഓഹരികളുണ്ട്. 73.65% ലാർജ് കാപ് ഓഹരികളാണ്. മിഡ് കാപിൽ 9.84%വും സ്മോൾ കാപിൽ 1.24%വും നിക്ഷേപമുണ്ട്.
റിലയൻസ് ഇൻസസട്രീസ് ലിമിറ്റഡ്. ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്. എച്ച്ഡിഎഫ്സി ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐടിസി ലിമിറ്റഡ്, ലാർസൺ ആൻഡ് ടെർബോ ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക ലിമിറ്റഡ്, ഇൻഫോസിസ് ലിമിറ്റഡ്, എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡ് എന്നിവയാണ് പ്രധാന ഹോൾഡിംഗ്സ്
മ്യൂച്വൽ ഫണ്ട് വാങ്ങിയ തീയതി മുതൽ 1 വർഷത്തിന് ശേഷം വിൽക്കുകയാണെങ്കിൽ, ദീർഘകാല മൂലധന നേട്ട നികുതി ബാധകമാകും. മൊത്തം ദീർഘകാല മൂലധന നേട്ടം 1 ലക്ഷം രൂപ കവിഞ്ഞാൽ നികുതി നൽകണം.
നിലവിലെ നികുതി നിരക്ക് 10% ആണ്. 1 വർഷത്തിന് മുമ്പ് വിൽക്കുകയാണെങ്കിൽ ഹ്രസ്വകാല മൂലധന നേട്ട നികുതി നൽകണം. 15% ആണ് നിലവിലെ നികുതി നിരക്ക്.