image

26 April 2023 5:30 AM GMT

MSME

45 ദിവസം കൊണ്ട് മൂന്നര ലക്ഷം രൂപ വരുമാനം; പകരം വെക്കാനില്ലാത്ത ചെറിയൊരു ബിസിനസ്

MyFin Desk

45 ദിവസം കൊണ്ട് മൂന്നര ലക്ഷം രൂപ വരുമാനം; പകരം വെക്കാനില്ലാത്ത ചെറിയൊരു ബിസിനസ്
X

Summary

  • 3,65,500 രൂപ വരുമാനം
  • ഇറച്ചിക്കോഴികളില്‍ നല്ലത് ബ്രോയിലര്‍
  • സ്ഥലം ഉണ്ടെങ്കില്‍ ചെലവ് കുറയും


ചുരുങ്ങിയ സമയം കൊണ്ട് റിസള്‍ട്ട് തരുന്ന ഒരുപാട് ബിസിനസുകളൊന്നും നമുക്കില്ല. എന്നാല്‍ തുടങ്ങി വെറും 45 ദിവസത്തിനുള്ളില്‍ ഭാവി പ്രവചിക്കാന്‍ സാധിക്കുന്ന ഒരു കാര്‍ഷിക സംരംഭമുണ്ട്. അതും ഇക്കാലയളവിനുള്ളില്‍ മൂന്നര ലക്ഷം രൂപ വരുമാനം കുറഞ്ഞത് തരുന്ന ഒരു ബിസിനസ്. അതാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍ വലിയ ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും വലിയ വരുമാനവും എക്കാലവും വിപണിയും ഉറപ്പുള്ള ഒരു ബിസിനസാണിത്. അത്യാവശ്യം സ്ഥല സൗകര്യമുണ്ടെങ്കില്‍ വലിയ ചിലവില്ലാതെ തുടങ്ങാവുന്ന കോഴി വളര്‍ത്തല്‍ ബിസിനസ് വീടിനോട് ചേര്‍ന്ന് ചെറിയതോതിലും ആരംഭിക്കാവുന്നതാണ്. മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴി വളര്‍ത്തലിനേക്കാള്‍ സംരംഭകര്‍ക്ക് വലിയ ലാഭം പ്രതീക്ഷിക്കാനും കുറഞ്ഞ കാലയളവിനുള്ളില്‍ ബിസിനസിന്റെ ഭാവി നെഗറ്റീവായാലും പോസിറ്റീവ് ആയാലും അറിയാന്‍ സാധിക്കുന്നത് 45 ദിവസത്തെ ഇറച്ചിക്കോഴി ഫാം തന്നെയാണ്.

എന്താണ് 45 ദിവസങ്ങളിലെ പൗള്‍ട്രി ഫാം ബിസിനസ്?

നിരവധി ഇനം കോഴികളുടെ ബ്രീഡുകള്‍ നമുക്ക് നിലവില്‍ ലഭ്യമാണ്. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഒരു ഫാം ആരംഭിക്കുമ്പോള്‍ പരിഗണിക്കാന്‍ നല്ലത് എളുപ്പം വളരുന്ന ബ്രോയിലറാണ്. ഈ ഇനത്തിന്റെ ഇറച്ചിക്കാണ് വലിയ വിപണിയുള്ളത്. വളര്‍ന്ന് പാകമാകാന്‍ വെറും 45 ദിവസം മാത്രം മതിയെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷകത. ഉയരുന്ന പണപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ ഉടമകള്‍ക്ക് ലഭിക്കുന്ന ശരാശരി ലാഭ ശതമാനത്തിലും വലിയ വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. ഒരുപാട് കോഴികളെ പരിപാലിക്കാനും മറ്റും സൗകര്യമുള്ള ഒരു സ്ഥലമുണ്ടെങ്കില്‍ ആര്‍ക്കും ഈ ഫാം ബിസിനസ് ആരംഭിക്കാം.

എന്തൊക്കെ വേണം?

ഒരു ബ്രോയിലര്‍ ചിക്കന്‍ ഫാം ആരംഭിക്കണമെങ്കില്‍ കുറഞ്ഞത് ആയിരം സ്‌ക്വയര്‍ഫീറ്റ് സ്ഥല സൗകര്യം വേണം. ഇതിലാണ് ഷെഡും മറ്റും നിര്‍മിക്കുന്നത്. 20*35 ചതുരശ്ര മീറ്റര്‍ കൂപ്പിന് (കോഴികളുടെ തൊഴുത്ത്) ആയിരം സ്‌ക്വയര്‍മീറ്റര്‍ സ്ഥലം ധാരാളമാണ്. ബാക്കിയുള്ള സ്ഥലം ഡ്രൈനേജും ഗ്യാലറികളുമൊക്കെ നിര്‍മിക്കാം. സ്ലോപ്പിങ് റൂഫായിരിക്കണം ഫാമുകള്‍ക്ക് വേണ്ടത്. ഇത് ചൂടുകുറയ്ക്കാന്‍ ഉദ്ദേശിച്ചാണ് ചെയ്യുന്നത്. തൊഴുത്തിന് അകത്ത് ചൂട് നിയന്ത്രിക്കാനുള്ള എക്‌സ്‌ഹോസ്റ്റ് ഉണ്ടാക്കണം.

മള്‍ട്ടി ലെയര്‍ കേജ് സിസ്റ്റം

ബ്രോയിലര്‍ കോഴി ഫാമില്‍ കൂടുകള്‍ വളരെ ശ്രദ്ധിച്ചുവേണം തിരഞ്ഞെടുക്കാന്‍. മള്‍ട്ടി ലെയര്‍ കേജ് ആയിരിക്കും കുറച്ചുകൂടി ഈ ഇനങ്ങളെ നന്നായി പരിചരിച്ച് വളര്‍ത്താന്‍ നല്ലത്. മൂന്നോ നാലോ കോഴികളെ ഒരേ സമയം നീക്കാനും എടുക്കാനുമൊക്കെ സാധിക്കുന്ന മള്‍ട്ടി കേജ് തന്നെ വാങ്ങുക. ഒരു കോഴിക്ക് മെറ്റല്‍ കൂടില്‍ ആവശ്യമായ സ്ഥല സൗകര്യം ഉണ്ടായിരിക്കണം. ഒരേ വരിയില്‍ തന്നെ നിരവധി കൂടുകളൊരുക്കാം. ഞെങ്ങി ഞെരുങ്ങി കഴിയേണ്ടി വന്നാല്‍ കോഴികള്‍ക്ക് എളുപ്പം അസുഖം പിടിപെടും. അതുകൊണ്ട് കൂടുകള്‍ കോഴികള്‍ക്ക് മതിയായ സ്ഥല സൗകര്യമുള്ളതായിരിക്കണം.

ബ്രോയിലര്‍ ഇനങ്ങളെ വാങ്ങാം

ഇറച്ചിക്കോഴി ഫാമിലേക്ക് ഏറ്റവും പറ്റിയ ഇനം ഇവ തന്നെയാണ്. രണ്ട് മുതല്‍ അഞ്ച് ദിവസം വരെ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വേണം വാങ്ങിക്കാന്‍. വലുപ്പമുള്ള കോഴികളെ വാങ്ങിയാല്‍ രണ്ടോ മൂന്നോ ഇരട്ടി തുക ചെലവിടേണ്ടി വരും. പ്രാദേശികമായുള്ള കോഴിക്കുഞ്ഞുങ്ങളുടെ ഫാമില്‍ നിന്ന് തന്നെ നേരിട്ട് വാങ്ങാം. ബ്രോയിലര്‍ ചിക്കന്റെ മുട്ട വിരിയിക്കാന്‍ പാകത്തിലുള്ളതും വിപണിയില്‍ ലഭിക്കും. ഇത് വാങ്ങി സ്വന്തം ഫാമിലേക്ക് വേണ്ടവ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യാം. 5000 ബ്രോയിലര്‍ കോഴികള്‍ക്ക് 20*35 മീറ്റര്‍ സ്ഥലം വേണം. ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ മൂന്ന് കോളമുണ്ടാക്കാം. ഒരു കോളത്തില്‍ നൂറെണ്ണം വീതം മൂന്ന് കോളത്തിലായി 300 കോഴികളെ പാര്‍പ്പിക്കാം. ബാക്കിയുള്ള സ്ഥലത്ത് കോഴികള്‍ക്കുള്ള ഗ്യാലറിയായി കാണാം.

അനുമതികള്‍

ചിക്കന്‍ ഫാം തുടങ്ങാന്‍ ചില ലൈസന്‍സുകളും അനുമതികളും നേടണം. മലിനീകരണം,കോഴികള്‍ക്കുള്ള അസുഖങ്ങള്‍, പൊതുജനാരോഗ്യം തുടങ്ങി പല കാര്യങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള അനുമതികളാണ് ഈ സംരംഭത്തിന് വേണ്ടി വാങ്ങേണ്ടി വരിക.

പഞ്ചായത്ത് ,മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അധികൃതരുടെ എന്‍ഓസി, ട്രേഡ് ലൈസന്‍സ്, പൊലൂഷന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പ്രാദേശിക മൃഗാശുപത്രിയില്‍ നിന്നുള്ള എന്‍ഓസി എന്നിവയ്ക്കായി അപേക്ഷിക്കണം.

മുതല്‍മുടക്ക്

ഈ ബിസിനസ് ആരംഭിക്കാന്‍ ആദ്യഘട്ടത്തില്‍ ഒരൊറ്റ തവണ പണം നിക്ഷേപിച്ചാല്‍ മതി. 45 ദിവസം മുതല്‍ പരമാവധി 50 ദിവസം വരെയുള്ള കാലയളവിലേക്കാണ് പണം നീക്കി വെക്കേണ്ടത്. സ്ഥിര നിക്ഷേപങ്ങള്‍ക്കും പ്രവര്‍ത്തന മൂലധനത്തിനും വേണ്ടി ഒരു തവണ ചിലവിട്ട് കഴിഞ്ഞാല്‍ ഇത്രയും കാലയളവിന് ശേഷം വരുമാനം തിരിച്ചു നല്‍കുന്ന ബിസിനസാണിത്. ഇതില്‍ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് തന്നെ ഫാം ലാഭകരമായി മുമ്പോട്ട് കൊണ്ടുപോകാം. സ്വന്തമായി സ്ഥല സൗകര്യമുള്ളവര്‍ക്ക് എളുപ്പം ആരംഭിക്കാവുന്ന ബിസിനസാണിത്.

സ്ഥിര നിക്ഷേപം

സ്ഥല ചെലവ്: 20,00,000 രൂപ (ഭൂമിയുണ്ടെങ്കിലും വാടകക്ക് എടുക്കുന്നവര്‍ക്കും ഈ തുക വേണ്ടി വരില്ല)

ഫാം നിര്‍മാണം: അഞ്ച് ലക്ഷം രൂപ

കേജ് സിസ്റ്റം : 1,50,000 രൂപ

കുടിവെള്ളം: 60,000 രൂപ

കോഴിക്കുഞ്ഞുങ്ങള്‍ക്കുള്ള ചെലവ്: 10,000 രൂപ

ആകെ : 274,20,000 രൂപ

മറ്റ് ചെലവുകള്‍

ബ്രോയിലര്‍ ചിക്കന്‍ തീറ്റയ്ക്കുള്ള ചെലവ്: 2,25,000 രൂപ (45 ദിവസത്തേക്ക്)

ജലം : 2000 രൂപ

വൈദ്യുതി : 2000 രൂപ

വാക്‌സിനേഷന്‍ ചെലവ്: 20,000 രൂപ

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ : 10,000 രൂപ

മാര്‍ക്കറ്റിങ് ചെലവ്: 3000 രൂപ

ലേബര്‍ കോസ്റ്റ്: 10000 രൂപ

ആകെ : 2,72,000


സ്ഥലം ഉണ്ടെങ്കില്‍ ചെലവ് കുറയും

അയ്യായിരം കോഴിക്കുഞ്ഞുങ്ങളുള്ള ബ്രോയിലര്‍ ഫാമില്‍ നിന്ന് ലഭിക്കാവുന്ന വരുമാനം ആകെ 3,65,500 രൂപയായി കണക്കാക്കാന്‍ സാധിക്കും. ഒരു കിലോ ബ്രോയിലര്‍ ചിക്കന്റെ മൊത്തവില 170 രൂപയാണ്. ഒരു കോഴിക്ക് ശരാശരി 750 ഗ്രാം തൂക്കമുണ്ടാകും. ഈ കോഴികളെ വിറ്റാല്‍ ശരാശരി 6,37,500 രൂപ ലഭിക്കും. അയ്യായിരം കോഴികളെ വളര്‍ത്തി വില്‍ക്കുമ്പോഴുള്ള ചെലവ് 272000 രൂപയാണ്. ഇത് കിഴിച്ചാല്‍ ലഭിക്കുന്ന ലാഭം : 3,65,500 രൂപയാണ്.