സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യു എം) വിവിധ...
സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യു എം) വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നിലവില്‍ വന്നത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആവാസവ്യവസ്ഥയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സൃഷ്ടിക്കുന്നു.
വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് അടിത്തറ ഒരുക്കുകയും അവരെ സ്വയം പര്യാപ്തരാക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നിര്‍വ്വഹിക്കുന്നത്. നിരവധി നൂതന ഉല്‍പ്പന്നങ്ങളും സേവന പദ്ധതികളും വികസിപ്പിക്കാന്‍ മിഷന് കഴിഞ്ഞിട്ടുണ്ട്. 2900 ത്തിലധികം രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍, 10 ലക്ഷം ചതുരശ്ര അടി ഇന്‍കുബേഷന്‍ സ്ഥലം, 40 ഇന്‍കുബേറ്ററുകള്‍, 300 ഇന്നൊവേഷന്‍ സെന്ററുകള്‍ എന്നിവ സംസ്ഥാനത്തുടനീളം മിഷന്റെ കീഴില്‍ ഉണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കേരളത്തില്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ സാംസ്‌കാരിക മാറ്റം കൊണ്ടുവന്നു.
നൂതനമായ ആശയങ്ങളുമായി വരുന്ന യുവമനസ്സുകള്‍ക്ക് ഇപ്പോള്‍ വിവിധ ഇന്‍കുബേറ്ററുകളുടെയും സര്‍ക്കാര്‍ പദ്ധതികളുടെയും പിന്തുണയുണ്ട്, ഇത് ഫണ്ടിംഗ് കൊണ്ടുവരാന്‍ മാത്രമല്ല, വിവിധ ഘട്ടങ്ങളില്‍ മെന്റര്‍ഷിപ്പും വിപുലീകരണ അവസരങ്ങളും പ്രദാനം ചെയ്യുന്നു.സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിലെ വിവിധ ഗവണ്‍മെന്റുകള്‍ കാലാകാലങ്ങളായി നടപ്പാക്കി വന്ന പരിശ്രമങ്ങളുടെ ഏകീകരണമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍.