image

29 May 2023 3:30 PM GMT

MSME

വരുമാനം നല്‍കും ബലൂണുകള്‍; ദിവസവും 4200 രൂപ സമ്പാദിക്കാം

MyFin Desk

വരുമാനം നല്‍കും ബലൂണുകള്‍; ദിവസവും 4200 രൂപ സമ്പാദിക്കാം
X

Summary

  • ലാഭം 2600 രൂപ
  • 1500 എണ്ണം പ്രതിദിനം ഉല്‍പ്പാദിപ്പിക്കാം
  • മുതല്‍മുടക്ക് സീറോ


വിനോദത്തിനും അലങ്കാരത്തിനും വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് എക്കാലവും വിപണിയുണ്ട്. എന്നാല്‍ ഇത്തരം വസ്തുക്കളുടെ പ്രാധാന്യം പലപ്പോഴും നമ്മള്‍ തിരിച്ചറിയാറില്ല. ബലൂണുകള്‍ അതിലൊന്നാണ്. ബീച്ചുകളിലും പാര്‍ക്കുകളിലും ആഘോഷ പരിപാടികളുടെ വേദികളിലുമൊക്കെ എപ്പോഴും സ്ഥാനമുള്ള ബലൂണുകള്‍ വരുമാനം നല്‍കും. മുതല്‍ മുടക്ക് തീരെ വേണ്ടാത്ത ബിസിനസാണിത്. കേള്‍ക്കുമ്പോള്‍ ഇതൊരു ബിസിനസ് സാധ്യതയാണോ എന്നൊക്കെ തോന്നാമെങ്കിലും എല്ലാ ദിവസവും നാലായിരം രൂപയോളം വരുമാനം നല്‍കുന്ന ബിസിനസാണിതെന്ന് എത്ര പേര്‍ക്ക് അറിയാം.

ബലൂണ്‍ പ്രിന്റിങ് ബിസിനസ്

എല്ലാവിധ പ്രിന്റിങ് ബിസിനസുകളെ കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോള്‍ ആദ്യം വേണ്ടത് ഡൈ ചെയ്യുന്നതിനെ കുറിച്ചുള്ള വിശദമായ പഠനമാണ്. ഡൈ ചെയ്യുന്നതിലുള്ള വൈദഗ്ധ്യമാണ് ഈ ബിസിനസിനെ കൂടുതല്‍ ലാഭകരമാക്കുന്നത്. ബലൂണ്‍ പ്രിന്റിങ് വഴിയുള്ള പരസ്യത്തിന് ബിസിനസ് കമ്മ്യൂണിറ്റികള്‍ക്കിടയില്‍ വലിയ ഡിമാന്റാണ്. ചുരുങ്ങിയ ചെലവില്‍ ചെയ്യാവുന്ന വലിയ പരസ്യസാധ്യതയാണ് ബലൂണ്‍ പ്രിന്റിങ്ങ് മുന്നോട്ട് വെക്കുന്നത്.

അതുകൊണ്ട്തന്നെ വിനോദത്തിന് വേണ്ടി ഏതാനും ബലൂണുകള്‍ വില്‍ക്കുന്നതിനേക്കാള്‍ എത്രയോ വലിയ മാര്‍ജിനില്‍ ലാഭം നേടാന്‍ പ്രിന്റിങ് ബിസിനസിലൂടെ സാധിക്കും. ടെക്‌സൈറ്റൈല്‍സ് ,ജ്വല്ലറികളില്‍ പോലും ഉപഭോക്താക്കള്‍ക്ക് സമ്മാനമായി ബ്രാന്റ് നെയിം പ്രിന്റ് ചെയ്ത ബലൂണുകള്‍ നല്‍കുന്ന പതിവുണ്ട്. ജന്മദിനം,വിവാഹം,വാര്‍ഷികങ്ങള്‍ തുടങ്ങിയവയ്ക്കും സ്ഥാപനങ്ങളുടെ പരിപാടികള്‍ക്കും പ്രിന്റഡ് ബലൂണുകള്‍ നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ വിപണിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വരില്ല. ബിസിനസ് തുടങ്ങും മുമ്പ് വിപണിയും ഉപഭോക്താക്കളെയും കുറിച്ച് പഠിക്കാന്‍ കൂടി കുറച്ച് സമയം ചെലവിടണം.

മെഷീന്‍ ഇല്ലാത്ത ബലൂണ്‍ ബ്രിന്റിങ് (സ്‌ക്രീന്‍ പ്രിന്റിങ്)

ബലൂണ്‍ പ്രിന്റിങ് സ്‌ക്രീന്‍ പ്രിന്റിങ് രീതി ഉപയോഗിച്ചും ചെയ്യാം. ചെറിയ തോതില്‍ ആരംഭിക്കുന്നവര്‍ക്ക് ഈ രീതിയായിരിക്കും നല്ലത്. ഒരു ഡിസൈന്‍ സ്‌ക്രീന്‍പ്രിന്റിങ് വഴി ചെയ്യുന്നതിന് വെറും 150 രൂപയുടെ ചെലവ് മാത്രമേ വരുന്നുള്ളൂ. ഡൈ ആണ് പ്രധാന അസംസ്‌കൃത വസ്തു. തടി കൊണ്ടുണ്ടാക്കിയ ഫ്രെയിമോ സ്‌ക്വയര്‍ പൈപ്പോ വേണം. മെഷ് ഫാബ്രിക് ക്ലോത്ത് സെറ്റ് ചെയ്യാനാണിത്. ഇതിന് ശേഷം നന്നായി മിക്‌സ് ചെയ്ത സാനിറ്റൈസറും ഗിഗി കോട്ടും മെഷ് ക്ലോത്തില്‍ തേയ്ക്കണം. രണ്ടാംഘട്ടത്തില്‍ ബട്ടര്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത ഡിസൈന്‍ ക്ലോത്തില്‍ പതിപ്പിക്കണം. ശേഷം കെമിക്കല്‍ ഉണങ്ങാന്‍ വെക്കാം.

ബട്ടര്‍ പേപ്പര്‍ എളുപ്പത്തില്‍ ഒട്ടിക്കാന്‍ മെഷില്‍ എണ്ണ പുരട്ടണം. സൂര്യപ്രകാശം കടത്തിവിട്ട് ആ ഡിസൈന്‍ സ്‌ക്രീനിലേക്ക് പകര്‍ത്തുക എന്നതാണ് രീതി. ഈ പ്രക്രിയ നടത്താന്‍ ഏകദേശം 30 മുതല്‍ 50 സെക്കന്‍ഡ് വരെ വെയില്‍ കൊള്ളിച്ചാല്‍ മതിയാകും.

അതിനുശേഷം സ്‌ക്രീന്‍ തയ്യാറാക്കുന്നത് പൂര്‍ത്തിയാക്കാന്‍ അത് വെള്ളത്തില്‍ ശുദ്ധീകരിക്കണം.

ഈ ബിസിനസിന് വേണ്ട പ്രധാന അസംസ്‌കൃത വസ്തു ബലൂണ്‍ തന്നെയാണ്. വിവിധ കമ്പനികളുടെ വ്യത്യസ്ത ഗുണനിലവാരത്തിലുള്ള ബലൂണുകള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. റുബെക് ഉണ്ടാക്കുന്ന ബലൂണുകളാണ് പൊതുവേ വിപണിയില്‍ കാണുന്നത്. ബലൂണ്‍ പ്രിന്റ് ചെയ്യാനുള്ള മഷിയും വേണ്ടി വരും. പ്രത്യേക തരം മഷിയാണ് ഇതിനായി വാങ്ങേണ്ടത്.

മെഷീന്‍ ഉപയോഗിച്ചുള്ള പ്രിന്റിങ് യൂനിറ്റ് തുടങ്ങുകയാണെങ്കില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ മികച്ച ആദായം കൊയ്യാന്‍ സാധിക്കും. രണ്ട് തൊഴിലാളികളെ ഉപയോഗിച്ച് പ്രതിദിനം 1500 മുതല്‍ 2500 ബലൂണുകള്‍ വരെ എളുപ്പത്തില്‍ അച്ചടിക്കാന്‍ സാധിക്കും. വിദഗ്ധരായ തൊഴിലാളികളെ നിയമിക്കാന്‍ ശ്രദ്ധിക്കണം.

ലാഭം

പ്രിന്റ് ചെയ്ത ബലൂണിന് ഒന്നിന് 2.80 രൂപ വില ലഭിക്കും. ബലൂണ്‍ വാങ്ങാന്‍ 1.05 രൂപയാണ് ചെലവ്. പ്രിന്റിങ് യൂണിറ്റ് ഉപയോഗിച്ച് ബലൂണ്‍ സ്റ്റിക്കുകളും ലോക്കും വില്‍ക്കുന്നതിലൂടെ അധികലാഭം നേടാം. 1500 ബലൂണുകള്‍ പ്രിന്റ് ചെയ്താല്‍ മിനിമം 4200 രൂപയെങ്കിലും വരുമാനമുണ്ടാക്കാം.

ഉല്‍പ്പാദന ചെലവ്

ഒരു ബലൂണിന് 1.05 രൂപയാണ് നല്‍കേണ്ടി വരുന്നത്. 1500 ബലൂണുകള്‍ വാങ്ങാന്‍ 1575 രൂപ ചെലവ്. 4200 രൂപ വിറ്റുവരവ് നേടിയാല്‍ 2625 രൂപയായിരിക്കും ലാഭമായി ലഭിക്കുക.