image

16 Jun 2022 4:20 AM GMT

Banking

എംഎസ്എംഇ ഇടപാടുകൾ വേഗത്തിലാക്കണം: കേന്ദ്രമന്ത്രി റാണെ

PTI

എംഎസ്എംഇ ഇടപാടുകൾ വേഗത്തിലാക്കണം: കേന്ദ്രമന്ത്രി റാണെ
X

Summary

ഡെല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) കാലതാമസം വരുത്തിയ കുടിശ്ശിക അടവുകളുടെ പ്രശ്നം പരിഹരിക്കാന്‍ എല്ലാ ഓഹരിപങ്കാളികളുടെയും യോജിച്ച ശ്രമം വേണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്ര എംഎസ്എംഇ മന്ത്രി നാരായണ്‍ റാണെ പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണത കണക്കിലെടുത്ത്, ശാശ്വതമായ ഒരു പരിഹാരത്തിന് എല്ലാ പങ്കാളികളും ഒത്തുചേരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എംഎസ്എംഇകളില്‍ വൈകുന്ന ഇടപാടുകളുടെ ആഘാതത്തെക്കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ട് സ്വീകരിച്ച മന്ത്രി, ഇത്തരത്തില്‍ വൈകിയുള്ള ഇടപാടുകള്‍ എംഎസ്എംഇ വിതരണക്കാരെ ദുര്‍ബലപ്പെടുത്തുകയും അവരുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി […]


ഡെല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) കാലതാമസം വരുത്തിയ കുടിശ്ശിക അടവുകളുടെ പ്രശ്നം പരിഹരിക്കാന്‍ എല്ലാ ഓഹരിപങ്കാളികളുടെയും യോജിച്ച ശ്രമം വേണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്ര എംഎസ്എംഇ മന്ത്രി നാരായണ്‍ റാണെ

പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണത കണക്കിലെടുത്ത്, ശാശ്വതമായ ഒരു പരിഹാരത്തിന് എല്ലാ പങ്കാളികളും ഒത്തുചേരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എംഎസ്എംഇകളില്‍ വൈകുന്ന ഇടപാടുകളുടെ ആഘാതത്തെക്കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ട് സ്വീകരിച്ച മന്ത്രി, ഇത്തരത്തില്‍ വൈകിയുള്ള ഇടപാടുകള്‍ എംഎസ്എംഇ വിതരണക്കാരെ ദുര്‍ബലപ്പെടുത്തുകയും അവരുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ നിരവധി ഇടപെടലുകള്‍ നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗ്ലോബല്‍ അലയന്‍സ് ഫോര്‍ മാസ്സ് എന്റര്‍പ്രണര്‍ഷിപ്പ് (ഗെയിം), ഡണ്‍ ആന്‍ഡ് ബ്രാഡ്സ്ട്രീറ്റ് (ഡി ആന്‍ഡ് ബി) ഇന്ത്യ എന്നിവ ചേര്‍ന്ന് എഴുതിയ 'അണ്‍ലോക്കിംഗ് ദി ഫുള്‍ പൊട്ടെല്‍ഷ്യല്‍ ഓഫ് ഇന്ത്യാസ് എംഎസ്എംഇ ത്രൂ പ്രോംറ്റ് പേയ്‌മെന്റ്‌സ്' എന്ന തലക്കെട്ടില്‍ ഒമിഡ്യാര്‍ നെറ്റ്വര്‍ക്കിന്റെ പിന്തുണയുള്ള റിപ്പോര്‍ട്ടില്‍ കാലതാമസം നേരിടുന്ന ഇടപാടുകളുടെ പ്രശ്നത്തെ സമഗ്രമായി ഉള്‍ക്കൊള്ളുന്നുണ്ട്.