image

14 Jan 2022 4:54 AM GMT

Market

ഓഹരി വിറ്റുവരവ് അനുപാതം എന്നാൽ എന്ത്?

MyFin Desk

ഓഹരി വിറ്റുവരവ് അനുപാതം എന്നാൽ എന്ത്?
X

Summary

ആരോഗ്യകരമായ ഓഹരി വിറ്റുവരവ് അനുപാതം എന്താണെന്നതിന് കൃത്യമായ ഒരു വ്യവസ്ഥയും നിലവിലില്ല.


ഒരു പ്രത്യേക കാലയളവില്‍ വിപണിയില്‍ വ്യാപാരം ചെയ്യപ്പെട്ട ഓഹരികളെ (shares traded), ലഭ്യമായ മൊത്തം ഓഹരികള്‍ (outstanding shares) കൊണ്ട് ഹരിക്കുമ്പോള്‍...

ഒരു പ്രത്യേക കാലയളവില്‍ വിപണിയില്‍ വ്യാപാരം ചെയ്യപ്പെട്ട ഓഹരികളെ (shares traded), ലഭ്യമായ മൊത്തം ഓഹരികള്‍ (outstanding shares) കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്നതാണ് ഓഹരി വിറ്റുവരവ് അനുപാതം (share turnover ratio) . ഇത് ഓഹരികളുടെ ലിക്വിഡിറ്റിയെയാണ് സൂചിപ്പിക്കുന്നത്. ഒരു ഓഹരി പണമാക്കി മാറ്റാനുള്ള എളുപ്പത്തെയാണ് ലിക്വിഡിറ്റി (liquidity) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

കുറഞ്ഞ വിറ്റുവരവ് അനുപാതമുള്ള കമ്പനികളുടെ ഓഹരികള്‍ ഏറ്റെടുക്കുന്നതിലൂടെ നിക്ഷേപകര്‍ തങ്ങളുടെ പണത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നു. അതിനാല്‍ യാഥാസമയം കമ്പനിയുടെ ഓഹരി വിറ്റുവരവ് അനുപാതം കണക്കാക്കേണ്ടത് പ്രധാനമാണ്. പലപ്പോഴും വലിയ കമ്പനികളെ അപേക്ഷിച്ച്, ചെറിയ കമ്പനികളുടെ ഓഹരികള്‍ക്ക് വിറ്റുവരവ് കുറവായിരിക്കുമെന്ന് കരുതാം. ഇക്കാരണത്താല്‍ ചെറിയ കമ്പനികള്‍ ഇടയ്ക്കിടെ തങ്ങളുടെ ഓഹരി വിറ്റുവരവ് കണക്കുകള്‍ പുറത്ത് വിടുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഓഹരി വിറ്റുവരവ് അനുപാതം എല്ലായ്പ്പോഴും ഓഹരികളുടെ അളവിനെയാണ് പ്രതിപാദിക്കുന്നത്, ഓഹരിയുടെ ഗുണമേന്മയെ അല്ല. കൂടാതെ ഇതിനെ ഒരു പ്രാഥമിക നിക്ഷേപ മാനദണ്ഡമായി ഉപയോഗിക്കാനുമാകില്ല.

ആരോഗ്യകരമായ ഓഹരി വിറ്റുവരവ് അനുപാതം എന്താണെന്നതിന് കൃത്യമായ ഒരു വ്യവസ്ഥയും നിലവിലില്ല. കമ്പനിയേയും അതിന്റെ മേഖലകളേയും ആശ്രയിച്ചിരിക്കും. എത്ര എളുപ്പത്തില്‍ ഓഹരികള്‍ പണമാക്കി മാറ്റാം എന്നതാണ് വിറ്റുവരവ് അനുപാതം മുന്നോട്ട് വയ്ക്കുന്നത്. അത് കമ്പനിയുടെ പ്രകടനത്തെ കുറിച്ച് യാതൊരു കാര്യങ്ങളും നിക്ഷേപകനോട് പറയുന്നില്ല.