19 April 2023 9:00 AM GMT
Summary
- 4326 കോടി രൂപ സമാഹരിക്കും
- കമ്പനിയുടെ ഓഹരികൾ മെയ് 9 ന് ലിസ്റ്റ് ചെയ്യും.
ഇന്ത്യയിലെപ്രമുഖ ഫാർമ കമ്പനിയായ മാൻ കൈൻഡ് ഫാർമ പ്രാരംഭ ഓഹരി വില്പനക്കൊരുങ്ങുന്നു. ഐപിഒയിലുടെ 4326 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന് 1026 -1080 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് ദിവസത്തെ ഐപിഒ ഏപ്രിൽ 25 നു ആരംഭിച്ച 27 നു അവസാനിക്കും. ആങ്കർ നിക്ഷേകർക്കായുള്ള വില്പന ഏപ്രിൽ 24 ന് ആരംഭിക്കും.
കമ്പനിയുടെ ഐപിഒ പൂർണമായും ഓഫർ ഫോർ സെയിലിലൂടെയാണ് നടത്തുക. നിലവിലെ പ്രൊമോട്ടർമാരും, ഓഹരി ഉടമകളും കൈവടസം വച്ചിരിക്കുന്ന 4,00,58,844 ഓഹരികളാണ് പ്രാരംഭ ഓഹരി വില്പനയ്ക്കായി നൽകുക. രമേശ് ജുനേജ, രാജീവ് ജുനേജ, ശീത അരോര എന്നിവരാണ് ഓഹരികൾ വിറ്റഴിക്കുന്ന പ്രൊമോട്ടർമാർ. കൂടാതെ കെയർൺഹിൽ സിഐപിഇഎഫ്, കെയർൺഹിൽ സിജിപിഇ, ബീജ് ലിമിറ്റഡ്, ലിങ്ക് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്നിവരും ഇതിൽ പങ്കെടുക്കും.
ഇഷ്യൂ ചെയ്യുന്നതിൽ 50 ശതമാനവും ക്വാളിഫൈഡ് ഇൻസ്ടിടുഷണൽ നിക്ഷേപകർക്കായി മാറ്റി വക്കും. 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും, 15 ശതമാനം ഇൻസ്റ്റിറ്റ്യുഷണൽ ഇതര നിക്ഷേപകർക്കും മാറ്റി വക്കും.
ചികിത്സാ മേഖലകളിലുടനീളം വൈവിധ്യമാർന്ന ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകൾ വികസിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും വിപണനം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് മാൻകൈൻഡ് ഫാർമ. ഇന്ത്യയിലുടനീളം 25 നിർമാണ പ്ലാന്റുകൾ കമ്പനിക്കുണ്ട്. കൊടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി, ആക്സിസ് ക്യാപിറ്റൽ, ഐ ഐ എഫ് എൽ സെക്യുരിറ്റീസ്, ജെഫേറിസ് ഇന്ത്യ, ജെ പി മോർഗൻ എന്നിവരാണ് ബുക്ക് റണ്ണിങ് മാനേജർ. കമ്പനിയുടെ ഓഹരികൾ മെയ് 9 ന് ലിസ്റ്റ് ചെയ്യും.