image

6 April 2022 5:48 AM GMT

Market

566 പോയിന്റ് ഇടിഞ്ഞ് സെൻസെക്‌സ്, നിഫ്റ്റിയും താഴോട്ട്

MyFin Desk

Stock Market Bear
X

Summary

മുംബൈ: ആഗോള വിപണി ദുർബലമായതിനെ തുടർന്ന് ഇന്ത്യൻ വിപണിയിൽ ബാങ്കിംഗ്, ഐടി ഓഹരികളിൽ കനത്ത വിൽപ്പന നടന്നു. ഇതിനെത്തുടർന്ന് ബുധനാഴ്ച ബിഎസ്‌ഇ സെൻസെക്‌സ് 566 പോയിന്റ് ഇടിഞ്ഞ് 60,000 ത്തിനും താഴെയെത്തി. ബിഎസ്ഇ 566.09 പോയിന്റ് (0.94%) ഇടിഞ്ഞ് 59,610.41ൽ അവസാനിച്ചു. ആദ്യ ഘട്ട വ്യാപാരത്തിൽ ഇത് 666.66 പോയിന്റ് (1.10%) ഇടിഞ്ഞ് 59,509.84 ലെത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 149.75 പോയിന്റ് (0.83%) ഇടിഞ്ഞ് 17,807.65 ൽ എത്തി. സെൻസെക്സിൽ എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്നോളജീസ്, […]


മുംബൈ: ആഗോള വിപണി ദുർബലമായതിനെ തുടർന്ന് ഇന്ത്യൻ വിപണിയിൽ ബാങ്കിംഗ്, ഐടി ഓഹരികളിൽ കനത്ത വിൽപ്പന നടന്നു. ഇതിനെത്തുടർന്ന് ബുധനാഴ്ച ബിഎസ്‌ഇ സെൻസെക്‌സ് 566 പോയിന്റ് ഇടിഞ്ഞ് 60,000 ത്തിനും താഴെയെത്തി.

ബിഎസ്ഇ 566.09 പോയിന്റ് (0.94%) ഇടിഞ്ഞ് 59,610.41ൽ അവസാനിച്ചു. ആദ്യ ഘട്ട വ്യാപാരത്തിൽ ഇത് 666.66 പോയിന്റ് (1.10%) ഇടിഞ്ഞ് 59,509.84 ലെത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 149.75 പോയിന്റ് (0.83%) ഇടിഞ്ഞ് 17,807.65 ൽ എത്തി.

സെൻസെക്സിൽ എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ്, എം ആൻഡ് എം, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തിലാണ്. അതേസമയം, എൻടിപിസി, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, ഭാരതി എയർടെൽ, നെസ്‌ലെ, ലാർസൺ ആൻഡ് ടൂബ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

"ഫെഡ് കർശനമായ പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി, അമേരിക്കൻ വിപണികളുമായി ചേർന്ന് ആഭ്യന്തര ഇക്വിറ്റികൾ താഴ്ന്ന നിലയിലേക്ക് നീങ്ങി ". റിലയൻസ് സെക്യൂരിറ്റീസ് റിസർച്ച് മേധാവി മിതുൽ ഷാ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം വിപണിയിൽ ബിഎസ്ഇ സെൻസെക്‌സ് 435.24 പോയിന്റ് (0.72%) ഇടിഞ്ഞ് 60,176.50 ലാണ് ക്ലോസ് ചെയ്തത്. എന്നാൽ എൻഎസ്ഇ നിഫ്റ്റി 96 പോയിന്റ് (0.53%) ഇടിഞ്ഞ് 17,957.40 ലും എത്തി.

ബ്രെന്റ് ക്രൂഡ് 0.93 ശതമാനം ഉയർന്ന് ബാരലിന് 107.6 യുഎസ് ഡോളറിലെത്തി.

ഏഷ്യൻ വിപണികളിൽ ഹോങ്കോംഗ്, ടോക്കിയോ, സിയോൾ എന്നിവിടങ്ങളിലെ ഓഹരികൾ താഴ്ന്ന നിലയിലായപ്പോൾ ഷാങ്ഹായ് നേട്ടത്തിലായിരുന്നു. യുഎസിലെ സൂചികകളും ചൊവ്വാഴ്ച താഴ്ന്ന നിലയിലാണ് അവസാനിച്ചത്.

സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 374.89 കോടി രൂപയുടെ ഓഹരികൾ വാങ്ങി.