image

22 Feb 2022 12:02 AM GMT

Market

അനുകൂല സാഹചര്യം, ഐപിഒ വിപണിയിലേക്ക് മൂന്ന് കമ്പനികൾ കൂടി

MyFin Desk

അനുകൂല സാഹചര്യം, ഐപിഒ വിപണിയിലേക്ക് മൂന്ന്  കമ്പനികൾ കൂടി
X

Summary

  വിപണി പ്രവേശത്തിനുളള അനുകൂല സാഹചര്യം മുതലാക്കാന്‍ മൂന്ന് കമ്പനികളും കുടി പ്രാഥമീക ഓഹരി വില്‍പനയിലേക്ക്. ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനി ഫാം ഈസിയുടെ മാതൃസ്ഥാപനമായ എ പി ഐ ഹോള്‍ഡിംഗസ് ലിമിറ്റഡ്, വെല്‍നസ് ഫോര്‍ എവര്‍ മെഡിക്കെയര്‍ ലിമിറ്റഡ്, സി എം ആര്‍ ഗ്രീന്‍ ടെക്‌നോളജീസ് എന്നീ കമ്പനികള്‍ക്കാണ് ഓഹരി വില്‍പ്പനയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. 2021 സെപ്റ്റംബറിനും നവംബറിനുമിടയിലാണ് ഈ സ്ഥാപനങ്ങള്‍ സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചത്. ഐപിഒ […]


വിപണി പ്രവേശത്തിനുളള അനുകൂല സാഹചര്യം മുതലാക്കാന്‍ മൂന്ന് കമ്പനികളും കുടി പ്രാഥമീക ഓഹരി വില്‍പനയിലേക്ക്. ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനി ഫാം ഈസിയുടെ മാതൃസ്ഥാപനമായ എ പി ഐ ഹോള്‍ഡിംഗസ് ലിമിറ്റഡ്, വെല്‍നസ് ഫോര്‍ എവര്‍ മെഡിക്കെയര്‍ ലിമിറ്റഡ്, സി എം ആര്‍ ഗ്രീന്‍ ടെക്‌നോളജീസ് എന്നീ കമ്പനികള്‍ക്കാണ് ഓഹരി വില്‍പ്പനയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. 2021 സെപ്റ്റംബറിനും നവംബറിനുമിടയിലാണ് ഈ സ്ഥാപനങ്ങള്‍ സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചത്.

ഐപിഒ വഴി വിപണിയില്‍ നിന്നും 6,250 കോടി രൂപ സമാഹരിക്കാനാണ് എപിഐ ഹോള്‍ഡിംഗ്സ് ശ്രമിക്കുന്നത്. ഒമ്നി-ചാനല്‍ റീട്ടെയില്‍ ഫാര്‍മസിയായ വെല്‍നസ് ഫോര്‍എവര്‍ മെഡികെയര്‍ ലിമിറ്റഡ് ഐപിഒയിലൂടെ 1,500-1,600 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സിറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയുടെ സി ഇ ഒ അദാര്‍ പൂനാവാല പിന്തുണയ്ക്കുന്ന കമ്പനിയാണ് ഇത്.

സിഎംആര്‍ ഗ്രീന്‍ ടെക്നോളജീസ് ഐപിഒയിലൂടെ 300 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളും, നിക്ഷേപകരുടെയും പ്രമോട്ടര്‍മാരുടെയും കൂടി 33,414,138 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലും നടത്താനാണ് പദ്ധതിയിടുന്നത്.