ഏറെ പരിചിതമായ തല്‍സമയ കച്ചവടത്തില്‍ നിന്നും വ്യത്യസ്ഥമായ വ്യാപാര രീതിയാണ് അവധി വ്യാപാരം (ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ്, futures trading). ഭാവിയെ മുന്നില്‍...
ഏറെ പരിചിതമായ തല്‍സമയ കച്ചവടത്തില്‍ നിന്നും വ്യത്യസ്ഥമായ വ്യാപാര രീതിയാണ് അവധി വ്യാപാരം (ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ്, futures trading). ഭാവിയെ മുന്നില്‍ കണ്ട് ഉല്‍പ്പന്നങ്ങളുടെ വില മുന്‍കൂട്ടി നിശ്ചയിച്ച്് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കരാറുകളാണ് അവധി വ്യാപാരം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് .
ഭാവിയില്‍ സംഭവിച്ചേക്കാവുന്ന നഷ്ടം ഒഴിവാക്കുകയാണ് ലക്ഷ്യമെങ്കിലും ലാഭ നഷ്ടങ്ങള്‍ അവധി വ്യാപാരത്തിലും സ്വാഭാവികമാണ്. അവധി വ്യാപാര കരാര്‍ പ്രകാരം ഒരു നിശ്ചിത തുക അഡ്വാന്‍സ് നല്‍കി മൂന്നോ ആറോ മാസം കഴിയുമ്പോള്‍ കരാര്‍ പ്രകാരമുള്ള മുഴുവന്‍ ഉല്‍പ്പനവും ഉറപ്പിച്ച തുക പൂര്‍ണ്ണമായും നല്‍കി കൈപ്പറ്റുക എന്നതാണ് രീതി. കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ വില കൂടുതലാണെങ്കില്‍ ലാഭവും കുറവാണെങ്കില്‍ നഷ്ടവും സംഭവിക്കാം. ഒരു തരം ഊഹക്കച്ചവടമാണിതെങ്കിലും വിലയിലെ ഗതിവിഗതികള്‍ കൃത്യമായി കണക്ക് കൂട്ടാന്‍ കഴിയുന്ന ഒരു വ്യാപാരിക്ക് അവധി വ്യാപാരം ഏറെ ഗുണകരമാകാം.
ശ്രദ്ധേയമായ മറ്റൊരു കാര്യം , അവധി കരാരില്‍ ഏര്‍പ്പെടുന്ന ഒരു വ്യക്തിയ്ക്ക് അത് വാങ്ങുന്നത് പോലെ മറിച്ച് വില്‍ക്കുകയും ചെയ്യാം. വില കുറയുമെന്ന ശങ്ക വന്നാല്‍ മാത്രമാണ് അങ്ങനെ ചെയ്യുക. മുഴുവന്‍ തുക നല്‍കാതെ വ്യാപാരം ചെയ്യാമെന്ന സങ്കല്‍പ്പമാണ് അവധി വ്യാപാരത്തിനുള്ളത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അവധി വ്യാപാരമാണ് രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ഇന്ന് മുഖ്യമായി നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള റബ്ബര്‍, കുരുമുളക് , ഏലം എന്നിവയുടെ അവധി വ്യാപാരം ഇന്ന് ധാരാളമായി നടക്കുന്നുണ്ട്.
മള്‍ട്ടികമോഡിറ്റി എക്‌സ്‌ചേഞ്ച്, നാഷണല്‍ കമോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച് , നാഷണല്‍ മള്‍ട്ടി കമോഡിറ്റി എക്‌സേചേഞ്ച് എന്നീ പ്രമുഖ ഉല്‍പ്പന്ന എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് ഇന്ത്യയില്‍ ഇന്ന് അവധി വ്യാപാരം നടക്കുന്നത്. പ്രമുഖ കമോഡിറ്റി എക്‌സ്‌ചേഞ്ചുകളില്‍ അംഗത്വമുള്ള കമോഡിറ്റി ബ്രോക്കിംങ് സ്ഥാപനങ്ങള്‍ വഴി മാത്രമേ അവധി വ്യാപാരം നടത്താനാകൂ. ജിയോജിത്, ജെ ആര്‍ ജി ,അക്യുമെന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ കേരളത്തില്‍ അവധി വ്യാപാര രംഗത്തുണ്ട്.
ഇടനിലക്കാര്‍ ഏറെയുള്ള ഒരു മേഖലയാണ് അവധി വ്യാപാരം . ഊഹക്കച്ചവടക്കാര്‍ , ആര്‍ബിറ്ററേഴ്‌സ് ഹെഡ്‌ജേര്‍സ് എന്നീ വിഭാഗങ്ങളാണ് വില വ്യതിയാനം മുന്‍കൂട്ടികണ്ട് അവധി വ്യാപാര കരാര്‍ ക്രയവിക്രയം ചെയ്ത് ഭാഗ്യം പരീക്ഷിക്കുന്നവര്‍. ഗുണദോഷ സമ്മിശ്രമാണ് അവധി വ്യാപാരം എന്നിരിക്കിലും വന്‍ലാഭ സാധ്യതകളുള്ള ഈ കച്ചവട രീതി ഇന്ന് ഏറെ പ്രചാരം നേടിക്കഴിഞ്ഞു. സ്വര്‍ണ്ണം, വെള്ളി എന്നീ ലോഹങ്ങളുടെ അവധി വ്യാപാരവും ഇന്ന് ഏറെ പ്രചുരപ്രചാരമാണ്.