മാറുന്ന പലിശ നിരക്കുള്ള (floating interest rate) ധനകാര്യ ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്ന ഫണ്ടാണ് ഫ്ളോടിംഗ് റേറ്റ് ഫണ്ട് (Floating rate funds). ബോണ്ടുകളിലും,...
മാറുന്ന പലിശ നിരക്കുള്ള (floating interest rate) ധനകാര്യ ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്ന ഫണ്ടാണ് ഫ്ളോടിംഗ് റേറ്റ് ഫണ്ട് (Floating rate funds). ബോണ്ടുകളിലും, കടപ്പത്രങ്ങളിലും നിക്ഷേപം നടത്തുന്ന ഒരു മ്യൂച്വല്‍ ഫണ്ടോ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടോ (ETF) ആണ് ഇവ. പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം ഫണ്ടുകള്‍ ന്യായമായ പലിശ വരുമാനം നല്‍കുന്നു. ഇവയില്‍ നിന്നുള്ള വരുമാനം അടിസ്ഥാന പലിശ നിരക്കിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടാം.
സാധാരണഗതിയില്‍, ഫിക്സഡ്-റേറ്റ് നിക്ഷേപത്തിന് സ്ഥിരവും, കൃത്യവുമായ വരുമാനം ഉണ്ടായിരിക്കും. ഇവയില്‍ നിന്നുള്ള വരുമാനം സ്ഥിരമായതിനാല്‍ പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ അവ താരതമ്യേന കുറഞ്ഞ ലാഭമേ നല്‍കുകയുള്ളു.
ഉയര്‍ന്ന പലിശനിരക്ക് നിലനില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് ന്യായമായ പലിശ വരുമാനം നല്‍കാനാണ് ഫ്ളോടിംഗ് റേറ്റ് ഫണ്ടുകള്‍ ലക്ഷ്യമിടുന്നത്. നിക്ഷേപകര്‍ അവരുടെ പോര്‍ട്ട്ഫോളിയോകളുടെ ലാഭം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഫ്ളോടിംഗ് റേറ്റ് ഫണ്ടുകള്‍ ജനപ്രീതി നേടിയിട്ടുണ്ട്.
കമ്പനികള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന വായ്പകളിലും, കോര്‍പ്പറേറ്റ് ബോണ്ടുകളിലും ഫ്ളോടിംഗ് റേറ്റ് ഫണ്ടുകള്‍ നിക്ഷേപിക്കുന്നു. ഫ്ളോടിംഗ് റേറ്റ് ഫണ്ടുകള്‍ കണക്കാക്കാന്‍ പ്രത്യേക നിയമങ്ങളില്ല. ഒരു മാസം മുതല്‍ അഞ്ച് വര്‍ഷം വരെ കാലവധിയുള്ള പ്രിഫേഡ് സ്‌റ്റോക്ക് (preferred stock), കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ബാങ്ക് വായ്പകള്‍ എന്നിവയില്‍ എല്ലാം ഫളോടിംഗ് റേറ്റ് ഫണ്ടുകള്‍ നിക്ഷേപിക്കാറുണ്ട്.