മുതലാളിത്ത വ്യവസ്ഥിതിക്കൊപ്പം സാമൂഹ്യ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുന്ന സിദ്ധാന്തമാണ് സോഷ്യല്‍ ക്യാപിറ്റലിസം എന്ന്...
മുതലാളിത്ത വ്യവസ്ഥിതിക്കൊപ്പം സാമൂഹ്യ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുന്ന സിദ്ധാന്തമാണ് സോഷ്യല്‍ ക്യാപിറ്റലിസം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. വിപണയില്‍ നീതിയുക്തമായ മത്സരം ഉറപ്പാക്കുകയും ഒരു ക്ഷേമരാഷ്ട്രത്തിന്റെ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുകയും ചെയുന്ന മാതൃകയാണിത്. ഇതാദ്യമായി നിലവില്‍ വന്നത് പശ്ചിമ ജര്‍മനിയിലാണ്, 1949 ല്‍. ഉദാരവല്‍ക്കരണ സോഷ്യലിസ്റ്റ് നയങ്ങളുടെ ഇടയ്ക്ക് വരുന്ന മാതൃകയാണിത്.
സ്വതന്ത്ര വിപണിയുടെ ലക്ഷണങ്ങളായ സ്വകാര്യ ഉടമസ്ഥാവകാശം, സ്വതന്ത്ര വിദേശ വ്യാപാരം, വില നിയന്ത്രണത്തിലെ സ്വാതന്ത്ര്യം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. പക്ഷെ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ക്കും ഇത് വിധേയമാണ്. പെന്‍ഷന്‍ ഇന്‍ഷുറന്‍സ്, സാര്‍വത്രികമായ ആരോഗ്യ പരിപാലനം, തൊഴിലില്ലായ്മയ്ക്കുള്ള ഇന്‍ഷുറന്‍സ് തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുകയും ചെയുന്നു.