image

12 Jan 2022 4:23 AM GMT

Market

കടപ്പത്ര വിപണിയിലെ പങ്കാളികള്‍ ആരൊക്കെയാണ്?

MyFin Desk

കടപ്പത്ര വിപണിയിലെ പങ്കാളികള്‍ ആരൊക്കെയാണ്?
X

Summary

ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍, സഹകരണ ബാങ്കുകള്‍, വന്‍കിട കോര്‍പ്പറേറ്റുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവയുടെ കടന്നു വരവോടെ കടപ്പത്ര വിപണികള്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ടു.


കടപ്പത്ര വിപണിക്ക് ദ്വിതീയ വിപണിയും (secondary market), പ്രാഥമിക വിപണിയും (debt issue) ഉണ്ട്. പ്രൈമറി ഡീലര്‍മാര്‍, ഗവണ്‍മെന്റ് സെക്യൂരിറ്റി വിപണിയില്‍...

കടപ്പത്ര വിപണിക്ക് ദ്വിതീയ വിപണിയും (secondary market), പ്രാഥമിക വിപണിയും (debt issue) ഉണ്ട്. പ്രൈമറി ഡീലര്‍മാര്‍, ഗവണ്‍മെന്റ് സെക്യൂരിറ്റി വിപണിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍, സഹകരണ ബാങ്കുകള്‍, വന്‍കിട കോര്‍പ്പറേറ്റുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവയുടെ കടന്നു വരവോടെ കടപ്പത്ര വിപണികള്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ടു.

പ്രധാന പങ്കാളികള്‍:

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍: ബജറ്റ് കമ്മി മറികടക്കാനും, മറ്റ് ഹ്രസ്വകാല-ദീര്‍ഘകാല സാമ്പത്തിക ആവശ്യങ്ങള്‍ക്കും വേണ്ടി സെക്യൂരിറ്റികളും, ട്രഷറി ബില്ലുകളും വിതരണം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ പണം സമാഹരിക്കുന്നു. കേന്ദ്ര ബാങ്കായ ആര്‍ബിഐ ആണ് സര്‍ക്കാരിന് വേണ്ടി പണം സമാഹരിക്കുന്നതും, ഗ്യാരന്റി നല്‍കുന്നതും. സംസ്ഥാന സര്‍ക്കാരുകള്‍, മുനിസിപ്പാലിറ്റികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയും അവയുടെ ബജറ്റ് കമ്മി മറികടക്കാനും, വികസന പദ്ധതികള്‍ക്കും പണം കണ്ടെത്താന്‍ സെക്യൂരിറ്റികള്‍ വില്‍ക്കുന്നു.

പ്രാഥമിക ഡീലര്‍മാര്‍: ആര്‍ബിഐ യാല്‍ നിയമിക്കപ്പെടുന്ന പ്രധാന മധ്യവര്‍ത്തികളാണ് ഇവര്‍. പണ വിപണിയിലും, ഗവണ്‍മെന്റ് സെക്യൂരിറ്റി വിപണിയിലും ഇവര്‍ പ്രവര്‍ത്തിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ (Public sector undertaking-PSUs): ദീര്‍ഘകാല പ്രവര്‍ത്തന, മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവര്‍ നികുതി നല്‍കേണ്ടാത്തതും, നികുതി ഉള്ളതുമായ ബോണ്ടുകള്‍ വിതരണം ചെയ്യുന്നു. അധിക പണം സൂക്ഷിച്ചവയ്ക്കുന്നതിനായി കടപ്പത്രങ്ങളിലും അവര്‍ നിക്ഷേപിക്കുന്നു.

കോര്‍പ്പറേറ്റ്സ്: ഇവര്‍ ഒരേ സമയം കടപ്പത്ര വിപണിയിലെ നിക്ഷേപകരും, കടമെടുക്കുന്നവരുമാണ്.

ബാങ്ക്: കടപ്പത്ര വിപണിയിലെ പ്രധാന നിക്ഷേപകരാണ് ബാങ്കുകള്‍. ഇവരുടെ ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക് പണം ലഭിക്കുവാന്‍ അവര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (CDs) വില്‍ക്കുന്നു. അതുപോലെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് ബോണ്ടുകളും പുറത്തിറക്കുന്നു.

മ്യൂച്വല്‍ ഫണ്ടുകള്‍: കടപ്പത്ര വിപണിയിലെ സുപ്രധാന പങ്കാളികളാണ്. അവര്‍ക്ക് പ്രത്യേകമായ ഡെറ്റ് ഫണ്ട് (debt funsd) പുറത്തിറക്കാറുണ്ട്. അവര്‍ ഈ വിപണിയിലെ പ്രധാന നിക്ഷേപകരും, വ്യാപാരികളുമാണ്.

ഇന്‍ഷുറന്‍സ് കമ്പനികള്‍: ഇവര്‍ കടപ്പത്ര വിപണിയിലെ പ്രധാന നിക്ഷേപകരാണ്.

ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ഇന്‍വെസ്റ്റേഴ്സ്: ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും, കോര്‍പ്പറേറ്റ് ബോണ്ടുകളിലും പണം നിക്ഷേപിക്കാനുള്ള അനുവാദം ഇവര്‍ക്കുണ്ട്.

പ്രൊവിഡന്റ് ഫണ്ടുകള്‍/പെന്‍ഷന്‍ ഫണ്ടുകള്‍: ഗവണ്‍മെന്റ് സെക്യൂരിറ്റികളിലേയും, കോര്‍പ്പറേറ്റ്/പിഎസ്‌യു ബോണ്ടുകളിലേയും പ്രധാന നിക്ഷേപകരാണ് ഇവര്‍.

ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍/ട്രസ്റ്റുകള്‍: ഇവര്‍ വിപണിയിലെ പ്രധാന നിക്ഷേപകരാണ്. എന്നാല്‍ സജീവ വ്യാപാരികളല്ല.