image

8 Jan 2022 3:30 AM GMT

Market

എന്താണ് ട്രഷറി ബില്ലുകള്‍ ?

MyFin Desk

എന്താണ് ട്രഷറി ബില്ലുകള്‍ ?
X

Summary

ട്രഷറി ബില്ലുകള്‍ എന്നാല്‍ ആര്‍ബിഐ (Reserve bank of India) ഗവണ്‍മെന്റിനു വേണ്ടി പണം സമാഹരിക്കാന്‍ പുറത്തിറക്കുന്ന ഹ്രസ്വകാല പണ ഉപകരണങ്ങളാണ്. ഗവണ്‍മെന്റിന്റെ വരുമാനത്തിലുണ്ടാകുന്ന കുറവ് നികത്താന്‍ വേണ്ടിയാണ് ആര്‍ബിഐ ഇത്തരം വായ്പയെടുക്കുന്നത്. വ്യത്യസ്ത കാലയളവിലേക്കുള്ള (91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെ) ടി-ബില്‍സ് (T-Bills) വിപണിയില്‍ ലഭ്യമാണ്. ഇവ ലേലം ചെയ്താണ് വില്‍ക്കുന്നത്. ഈ ലേലത്തില്‍ ഓഹരി വിപണിയിലെ ഡീലര്‍മാര്‍, ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍ മുതലായവര്‍ പങ്കെടുക്കാറുണ്ട്. […]


ട്രഷറി ബില്ലുകള്‍ എന്നാല്‍ ആര്‍ബിഐ (Reserve bank of India) ഗവണ്‍മെന്റിനു വേണ്ടി പണം സമാഹരിക്കാന്‍ പുറത്തിറക്കുന്ന ഹ്രസ്വകാല പണ ഉപകരണങ്ങളാണ്....

ട്രഷറി ബില്ലുകള്‍ എന്നാല്‍ ആര്‍ബിഐ (Reserve bank of India) ഗവണ്‍മെന്റിനു വേണ്ടി പണം സമാഹരിക്കാന്‍ പുറത്തിറക്കുന്ന ഹ്രസ്വകാല പണ ഉപകരണങ്ങളാണ്. ഗവണ്‍മെന്റിന്റെ വരുമാനത്തിലുണ്ടാകുന്ന കുറവ് നികത്താന്‍ വേണ്ടിയാണ് ആര്‍ബിഐ ഇത്തരം വായ്പയെടുക്കുന്നത്. വ്യത്യസ്ത കാലയളവിലേക്കുള്ള (91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെ) ടി-ബില്‍സ് (T-Bills) വിപണിയില്‍ ലഭ്യമാണ്. ഇവ ലേലം ചെയ്താണ് വില്‍ക്കുന്നത്. ഈ ലേലത്തില്‍ ഓഹരി വിപണിയിലെ ഡീലര്‍മാര്‍, ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍ മുതലായവര്‍ പങ്കെടുക്കാറുണ്ട്. ഈ ബില്ലുകള്‍ കാലാവധിയെത്തിക്കഴിയുമ്പോള്‍ കൃത്യമായ വരുമാനം ലഭിക്കും.

ഇത് ടി-ബില്ലുകള്‍ ലേലത്തില്‍ വാങ്ങുന്ന വിലയും, കാലാവധി പൂര്‍ത്തിയാക്കിക്കഴിയുമ്പോഴുള്ള വിലയും തമ്മിലുള്ള അന്തരമാണ്. ഇതിനെ ഡിസ്‌കൗണ്ട് (Discount) എന്നു വിളിക്കുന്നു. ഇത് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നതായതിനാല്‍ പണം ലഭിക്കാതെ വരുന്ന (Default) സാഹചര്യമില്ല. ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകളുടെ പണസമ്പാദന മാര്‍ഗങ്ങളില്‍ സുപ്രധാന സ്ഥാനമാണ് ടി-ബില്ലുകള്‍ക്ക്. അമേരിക്കന്‍ ട്രഷറി ബില്ലുകളാണ് ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള നിക്ഷേപങ്ങളിലൊന്നായി
കരുതപ്പെടുന്നത്. ആര്‍ബിഐ അടക്കമുള്ള ലോകത്തിലെ മറ്റു സെന്‍ട്രല്‍ ബാങ്കുകളെല്ലാം അമേരിക്കന്‍ ട്രഷറി ബില്ലുകളില്‍ നിക്ഷേപിക്കാറുണ്ട്.