image

7 Jan 2022 5:53 AM

Market

അറിയാമൊ ഡിവിഡന്റ് പേയൗട്ട് റേഷ്യോ എന്താണെന്ന്?

MyFin Desk

അറിയാമൊ ഡിവിഡന്റ് പേയൗട്ട് റേഷ്യോ എന്താണെന്ന്?
X

Summary

ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതമായി (dividend) നല്‍കുന്ന അറ്റാദായത്തിന്റെ (net income) അനുപാതമാണ് ഡിവിഡന്റ് പേയൗട്ട് റേഷ്യോ (Dividend payout ratio -DPR). ഇത് ശതമാനത്തിലാണ് കണക്കാക്കുന്നത്. ആകെ ലാഭവിഹിതത്തെ അറ്റാദായം കൊണ്ട് ഹരിച്ചാല്‍ DPR കണ്ടെത്താന്‍ സാധിക്കും. ഡിവിഡന്റ് പേയൗട്ട് റേഷ്യോയുടെ വിപരീതമാണ് Retention ratio. കമ്പനി എത്ര തുക നേരിട്ട് ഓഹരിയുടമകള്‍ക്ക് നല്‍കി എന്ന് DPR വ്യക്തമാക്കുന്നു. എന്നാല്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് പുനര്‍നിക്ഷേപം നടത്തുന്നതിനും, കടങ്ങള്‍ വീട്ടുന്നതിനും, പണത്തിന്റെ നീക്കിയിരുപ്പ് എത്രയെന്നും കണക്കാക്കാന്‍ retention ratio […]


ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതമായി (dividend) നല്‍കുന്ന അറ്റാദായത്തിന്റെ (net income) അനുപാതമാണ് ഡിവിഡന്റ് പേയൗട്ട് റേഷ്യോ (Dividend payout ratio -DPR). ഇത്...

ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതമായി (dividend) നല്‍കുന്ന അറ്റാദായത്തിന്റെ (net income) അനുപാതമാണ് ഡിവിഡന്റ് പേയൗട്ട് റേഷ്യോ (Dividend payout ratio -DPR). ഇത് ശതമാനത്തിലാണ് കണക്കാക്കുന്നത്. ആകെ ലാഭവിഹിതത്തെ അറ്റാദായം കൊണ്ട് ഹരിച്ചാല്‍ DPR കണ്ടെത്താന്‍ സാധിക്കും. ഡിവിഡന്റ് പേയൗട്ട് റേഷ്യോയുടെ വിപരീതമാണ് Retention ratio. കമ്പനി എത്ര തുക നേരിട്ട് ഓഹരിയുടമകള്‍ക്ക് നല്‍കി എന്ന് DPR വ്യക്തമാക്കുന്നു. എന്നാല്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് പുനര്‍നിക്ഷേപം നടത്തുന്നതിനും, കടങ്ങള്‍ വീട്ടുന്നതിനും, പണത്തിന്റെ നീക്കിയിരുപ്പ് എത്രയെന്നും കണക്കാക്കാന്‍ retention ratio സഹായകരമാണ്.

നവസംരംഭങ്ങള്‍ (growth-oriented company) ബിസിനസിന്റെ വികസനത്തിനും, വിപുലീകരണത്തിനും മുന്‍ഗണന നല്‍കുന്നതിനാല്‍ അതിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ഓഹരിയുടമകള്‍ക്ക് നല്‍കാതെ കമ്പനിയില്‍ തന്നെ തിരികെ നിക്ഷേപിക്കുന്നു. അതിനാല്‍ ഇവയുടെ പേയൗട്ട് റേഷ്യോ മിക്കപ്പോഴും പൂജ്യം ആയിരിക്കും. എന്നാല്‍ വലിയ കമ്പനികളില്‍ (established company) ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് നല്‍കുകയാണ് പതിവ്.

അതിനാല്‍ അവയുടെ പേയൗട്ട് റേഷ്യോ ഉയര്‍ന്നതായിരിക്കും. ഡിവിഡന്റ് പേയൗട്ട് റേഷ്യോ ഓരോ industry യിലും വ്യത്യസ്തമായിരിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഡിവിഡന്റ് പേയൗട്ട് റേഷ്യേയും സോഫ്റ്റ്‌വേര്‍ കമ്പനികളുടെ ഡിവിഡന്റ് പേയൗട്ട് റേഷ്യോയും തുലനം ചെയ്യുക സാധ്യമല്ല.