ഒരു ഓഹരിയുടെ വില റെസിസ്റ്റന്‍സ് ലെവലിന് മുകളിലേക്കോ, സപ്പോര്‍ട്ട്ലെവലിന് താഴേക്കോ നീങ്ങുന്നതാണ് ബ്രേക്കൗട്ട്. ഇത്...
ഒരു ഓഹരിയുടെ വില റെസിസ്റ്റന്‍സ് ലെവലിന് മുകളിലേക്കോ, സപ്പോര്‍ട്ട്
ലെവലിന് താഴേക്കോ നീങ്ങുന്നതാണ് ബ്രേക്കൗട്ട്. ഇത് സംഭവിക്കുന്നത് ഉയര്‍ന്ന
വോള്യത്തിലുള്ള വ്യാപാരത്തോടൊപ്പമാണെങ്കില്‍ ആ ട്രെന്‍ഡ് നിലനില്‍ക്കാനാണ്
സാധ്യത. ഇത് വ്യാപാരികള്‍ക്ക് കൃത്യമായ സൂചനകള്‍ നല്‍കുന്നു.
ബ്രേക്കൗട്ട് ഉയര്‍ന്ന നിലയിലാണ് സംഭവിക്കുന്നതെങ്കില്‍ (ഉയര്‍ന്ന വോള്യത്തിലുള്ള
വ്യാപാരത്തിനൊപ്പം) ഓഹരികളുടെ വില ഉയര്‍ന്നു പോകാനാണ് സാധ്യത എന്നും,
താഴ്ന്ന നിലയിലാണ് സംഭവിക്കുന്നതെങ്കില്‍ വിലത്തകര്‍ച്ച ഉണ്ടാകാന്‍
പോകുന്നുവെന്നും മനസിലാക്കാം. ഉയര്‍ന്ന തലത്തിലുള്ള ബ്രേക്കൗട്ട്
സംഭവിക്കുമ്പോള്‍ വ്യാപാരികള്‍ കൂടുതലായി ലാഭമെടുക്കാന്‍ ശ്രമിക്കും. അതില്‍
താല്‍പര്യമില്ലാത്തവര്‍ പിന്‍വാങ്ങും. താഴ്ന്ന നിലയില്‍ ബ്രേക്കൗട്ട് സംഭവിക്കുമ്പോള്‍ കനത്ത നഷ്ടം ഒഴിവാക്കാന്‍ വ്യാപാരികള്‍ സ്റ്റോപ്പ് ലോസ് (stop loss order) ഉപയോഗിക്കുകയാണ് പതിവ്.