സാധാരണയായി എബിറ്റ്ഡ കവറേജ് എന്നും ഇതറിയപ്പെടാറുണ്ട്. ഒരു കമ്പനിയുടെ നികുതിയ്ക്കു മുമ്പുള്ള (പ്രീ ടാക്സ്) വരുമാനം കൊണ്ട് അതിന്റെ വായ്പകളുടെ...
സാധാരണയായി എബിറ്റ്ഡ കവറേജ് എന്നും ഇതറിയപ്പെടാറുണ്ട്. ഒരു കമ്പനിയുടെ നികുതിയ്ക്കു മുമ്പുള്ള (പ്രീ ടാക്സ്) വരുമാനം കൊണ്ട് അതിന്റെ വായ്പകളുടെ പലിശ നല്‍കാന്‍ സാധിക്കുമോ എന്ന കണക്കുകൂട്ടലാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്. എബിറ്റ്ഡയുടെ എത്ര ശതമാനം ഇതിനായി മാറ്റിവെയ്ക്കണമെന്ന് ഇതിലൂടെ കണക്കാക്കാം.
ഇത് ഇന്റെറെസ്റ്റ് കവറേജ് റേഷ്യോയില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ്. ഇന്റെറെസ്റ്റ് കവറേജ് റേഷ്യോ കണക്കാക്കാന്‍ എബിറ്റ് ആണ് ഉപയോഗിക്കുന്നത്. ഇവിടെ എബിറ്റ്ഡയും എബിറ്റ്ഡ-ടു- ഇന്റെറെസ്റ്റ് കവറേജ് റേഷ്യോയും എത്രത്തോളം ഉയര്‍ന്നതായിരിക്കുന്നുവോ, അത്രത്തോളം നല്ലതാണ്.
എബിറ്റ്ഡയെ മൊത്തം പലിശ ബാധ്യത കൊണ്ട് ഹരിക്കുകയാണ് ഇവിടെ. പലിശയുടെ അളവ് കുറയുന്നതിനനുസരിച്ച് റേഷ്യോ ഉയര്‍ന്നുകൊണ്ടിരിക്കും. കമ്പനികളെ വായ്പയെടുത്ത് വാങ്ങുന്ന സമ്പ്രദായത്തില്‍ (ലെവറേജ്ഡ് ലേഔട്ട്) ഈ കണക്കിന് പ്രാധാന്യമുണ്ട്.
വായ്പാ പലിശ അടച്ചു തീര്‍ക്കാനുള്ള വരുമാനം കമ്പനിയില്‍ നിന്ന് ലഭിക്കുമോ എന്ന് ഇതിലൂടെ മനസിലാക്കാം. എന്നാല്‍ ഇതിന്റെ ന്യൂനത, എബിറ്റ്ഡ പരിഗണിക്കുമ്പോള്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന കമ്പനിയുടെ നികുതി ബാധ്യതയും, തേയ്മാന ചെലവും
കണക്കിലെടുക്കുന്നില്ല എന്നതാണ്. കമ്പനിയുടെ പഴക്കം ഏറുന്തോറും,തേയ്മാനച്ചെലവും ഉയരും. ഇത് മേർജിങ് & അക്യുസിഷനില്‍ വളരെ പ്രധാനപ്പെട്ട സൂചകമാണ്.