image

7 Jan 2022 3:03 AM GMT

Market

ഡെറ്റ്-ഇക്വിറ്റി സ്വാപ്

MyFin Desk

ഡെറ്റ്-ഇക്വിറ്റി സ്വാപ്
X

Summary

  ഒരു കമ്പനിയുടെ കടപ്പത്ര നിക്ഷേപകന് കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പണത്തിനു പകരം ഇക്വിറ്റി നല്‍കുന്ന പ്രക്രിയയാണ് ഡെറ്റ്-ഇക്വിറ്റി സ്വാപ് (Debt-Equity Swap). കമ്പനിയ്ക്ക് കടം തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഈ തുകയ്ക്ക് തുല്യമായ ഇക്വിറ്റി നല്‍കി നിക്ഷേപകന്റെ കടപ്പത്രം റദ്ദാക്കുകയാണ് ചെയ്യുന്നത്. കമ്പനിയ്ക്ക് സാമ്പത്തിക പ്രതിസന്ധിയില്ലെങ്കില്‍ ബോണ്ട് നിക്ഷേപകന് മെച്ചപ്പെട്ട ഒരു ഡീലിന് ശ്രമിക്കാം. അതായത്, കടം ഓഹരിയാക്കി മാറ്റുന്നതിന്റെ അനുപാതം (1:1അനുപാതത്തിലാണോ, 1:2 അനുപാതത്തിലാണോ എന്നത്) ഒരു വിലപേശലിലൂടെ തീരുമാനിക്കാം. കമ്പനി കടക്കെണിയിലേക്ക് പോവുകയാണെങ്കില്‍ അത്തരംവിലപേശലുകള്‍ക്ക് […]


ഒരു കമ്പനിയുടെ കടപ്പത്ര നിക്ഷേപകന് കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പണത്തിനു പകരം ഇക്വിറ്റി നല്‍കുന്ന പ്രക്രിയയാണ് ഡെറ്റ്-ഇക്വിറ്റി സ്വാപ് (Debt-Equity...

 

ഒരു കമ്പനിയുടെ കടപ്പത്ര നിക്ഷേപകന് കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പണത്തിനു പകരം ഇക്വിറ്റി നല്‍കുന്ന പ്രക്രിയയാണ് ഡെറ്റ്-ഇക്വിറ്റി സ്വാപ് (Debt-Equity Swap). കമ്പനിയ്ക്ക് കടം തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഈ തുകയ്ക്ക് തുല്യമായ ഇക്വിറ്റി നല്‍കി നിക്ഷേപകന്റെ കടപ്പത്രം റദ്ദാക്കുകയാണ് ചെയ്യുന്നത്. കമ്പനിയ്ക്ക് സാമ്പത്തിക പ്രതിസന്ധിയില്ലെങ്കില്‍ ബോണ്ട് നിക്ഷേപകന് മെച്ചപ്പെട്ട ഒരു ഡീലിന് ശ്രമിക്കാം. അതായത്, കടം ഓഹരിയാക്കി മാറ്റുന്നതിന്റെ അനുപാതം (1:1
അനുപാതത്തിലാണോ, 1:2 അനുപാതത്തിലാണോ എന്നത്) ഒരു വിലപേശലിലൂടെ തീരുമാനിക്കാം. കമ്പനി കടക്കെണിയിലേക്ക് പോവുകയാണെങ്കില്‍ അത്തരം
വിലപേശലുകള്‍ക്ക് സാധ്യതയില്ല. കമ്പനി പുനരുജ്ജീവിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. കമ്പനി തകര്‍ന്നാല്‍, എല്ലാവര്‍ക്കും പണം നഷ്ടമാവും. അത്തരമൊരു തകര്‍ച്ച
ഒഴിവാക്കാന്‍ ഓഹരിയുടമകളും, ബോണ്ട് നിക്ഷേപകരും ഒരുപോലെ ശ്രമിക്കും. 1:1 അനുപാതത്തിലാണെങ്കില്‍, ബോണ്ട് ഉടമയ്ക്ക് തനിയ്ക്ക് ലഭിക്കാനുള്ള പണത്തിന്റെ
തുല്യമായ അളവില്‍ ഓഹരി ലഭിക്കും. 1:2 അനുപാതത്തിലാണെങ്കില്‍, തനിയ്ക്കു ലഭിക്കാനുള്ള തുകയുടെ ഇരട്ടി തുകയ്ക്കുള്ള ഓഹരികള്‍ ലഭ്യമാവും.

ചില സാഹചര്യങ്ങളില്‍ ഓഹരികള്‍ കടപ്പത്രങ്ങളായും (equity-to-debt) മാറ്റാറുണ്ട്; പ്രത്യേകിച്ച്, കമ്പനികളുടെ ലയനവും, ഏറ്റെടുക്കലും (Mergers & Acquisitions)
നടക്കുന്ന സാഹചര്യങ്ങളില്‍. ഓഹരിയുടമകള്‍ക്ക് പുതിയ കമ്പനിയില്‍ (merged entity) ഓഹരികളോ, കടപ്പത്രങ്ങളോ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കാറുണ്ട്.
മെച്ചപ്പെട്ട ഓഫര്‍ ലഭിച്ചാല്‍, ഓഹരികള്‍ക്കു പകരം കടപ്പത്രങ്ങള്‍ സ്വീകരിക്കാനും നിക്ഷേപകര്‍ തയ്യാറാവും.