image

25 Jun 2022 5:47 AM GMT

Learn & Earn

എംഎസ്എംഇ വായ്പകളില്‍ മഹാരാഷ്ട്ര ഒന്നാമത്

MyFin Desk

എംഎസ്എംഇ വായ്പകളില്‍  മഹാരാഷ്ട്ര ഒന്നാമത്
X

Summary

മൈക്രോ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക്   ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡെല്‍ഹി എന്നീ സംസ്ഥനങ്ങള്‍. ഇതില്‍ ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്. 2021-22 ലെ 90 ശതമാനം മൂല്യവും സംഭാവന ചെയ്തിരിക്കുന്നത് 10 സംസ്ഥാനങ്ങളാണ്. ഇതില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡെല്‍ഹി എന്നിവ 64 ശതമാനത്തോളം സംഭാവന ചെയ്യുന്നുണ്ട്. സിആര്‍ഐഎഫ് ഹൈ മാര്‍ക്ക് ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ സര്‍വീസസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായി സൂക്ഷ്മ, ചെറുകിട, ഇടത്തരം […]


മൈക്രോ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡെല്‍ഹി എന്നീ സംസ്ഥനങ്ങള്‍. ഇതില്‍ ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്.
2021-22 ലെ 90 ശതമാനം മൂല്യവും സംഭാവന ചെയ്തിരിക്കുന്നത് 10 സംസ്ഥാനങ്ങളാണ്. ഇതില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡെല്‍ഹി എന്നിവ 64 ശതമാനത്തോളം സംഭാവന ചെയ്യുന്നുണ്ട്.
സിആര്‍ഐഎഫ് ഹൈ മാര്‍ക്ക് ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ സര്‍വീസസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയെ കണക്കാക്കുന്നു. കോവിഡ് കാലത്ത് പ്രത്യേകം രൂപകല്പന ചെയ്ത സ്‌കീമുകള്‍ ഉള്‍പ്പെടെയുള്ള നിരവധി സംരംഭങ്ങളിലൂടെ ഈ മേഖലയില്‍ ധനസഹായം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
ഡാറ്റ അനുസരിച്ച്, എംഎസ്എംഇ അഡ്വാന്‍സുകളുടെ ആദ്യ അഞ്ച് ജില്ലകള്‍ മുംബൈ, മുംബൈ സബര്‍ബന്‍, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവയാണ്.
2021 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എംഎസ്എംഇകള്‍ക്കുള്ള മൊത്തത്തിലുള്ള വിതരണം അഞ്ച് ശതമാനം വര്‍ധിച്ച് 37.29 ലക്ഷം കോടി രൂപയായി. എന്നാല്‍ 2020 സാമ്പത്തിക വര്‍ഷത്തില്‍ വ്യവസായം നേടിയതിന്റെ ഇരട്ടിയിലേറെയാണിത്. ഒരു എംഎസ്എംഇ ലോണിന്റെ ശരാശരി ടിക്കറ്റ് വലുപ്പം പോയ സാമ്പത്തിക വര്‍ഷത്തില്‍ 72.4 ലക്ഷം രൂപയായിരുന്നു.