31 March 2022 2:34 AM GMT
Summary
ഡെല്‍ഹി: എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതിനായുള്ള ധനമന്ത്രാലയത്തിന്റെ 5 ലക്ഷം കോടി രൂപയുടെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി പദ്ധതിയുടെ (ഇസിഎല്‍ജിഎസ്) പരിധി വിപുലീകരിച്ചു. ഏറ്റവും പുതിയ പരിഷ്‌ക്കരണമനുസരിച്ച്, 2021 മാര്‍ച്ച് 31-നും 2022 ജനുവരി 31-നും ഇടയില്‍ വായ്പയെടുത്ത ഇസിഎല്‍ജിഎസ് 3.0-ന് കീഴില്‍ വരുന്ന മേഖലകളിലെ പുതിയ വായ്പക്കാര്‍ക്ക് ഇപ്പോള്‍ എമര്‍ജന്‍സി ക്രെഡിറ്റ് സൗകര്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. കൂടാതെ, യോഗ്യരായ വായ്പക്കാര്‍ക്കുള്ള ക്രെഡിറ്റ് പരിധി അവരുടെ ഫണ്ട് അധിഷ്ഠിത വായ്പാ കുടിശ്ശികയുടെ 40 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി […]
ഡെല്‍ഹി: എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതിനായുള്ള ധനമന്ത്രാലയത്തിന്റെ 5 ലക്ഷം കോടി രൂപയുടെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി പദ്ധതിയുടെ (ഇസിഎല്‍ജിഎസ്) പരിധി വിപുലീകരിച്ചു.
ഏറ്റവും പുതിയ പരിഷ്‌ക്കരണമനുസരിച്ച്, 2021 മാര്‍ച്ച് 31-നും 2022 ജനുവരി 31-നും ഇടയില്‍ വായ്പയെടുത്ത ഇസിഎല്‍ജിഎസ് 3.0-ന് കീഴില്‍ വരുന്ന മേഖലകളിലെ പുതിയ വായ്പക്കാര്‍ക്ക് ഇപ്പോള്‍ എമര്‍ജന്‍സി ക്രെഡിറ്റ് സൗകര്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. കൂടാതെ, യോഗ്യരായ വായ്പക്കാര്‍ക്കുള്ള ക്രെഡിറ്റ് പരിധി അവരുടെ ഫണ്ട് അധിഷ്ഠിത വായ്പാ കുടിശ്ശികയുടെ 40 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തി. സിവില്‍ ഏവിയേഷന്‍ മേഖല ഒഴികെ എല്ലാ മേഖലകളിലെയും യോഗ്യരായ വായ്പക്കാര്‍ക്ക്, 2020 ഫെബ്രുവരി 29, 2021 മാര്‍ച്ച് 31, 2022 ജനുവരി 31 എന്നീ മൂന്ന് റഫറന്‍സ് തീയതികളില്‍ അവരുടെ ഏറ്റവും ഉയര്‍ന്ന ഫണ്ട് അധിഷ്ഠിത ക്രെഡിറ്റിന്റെ 50 ശതമാനം വരെ ലഭ്യമാക്കാന്‍ ഇപ്പോള്‍ അനുമതിയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
കോവിഡിന്റെ ആഘാതം മറികടക്കാന്‍ ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) പിന്തുണയ്ക്കുന്നതിനായുള്ള ധനമന്ത്രാലയത്തിന്റെ 5 ലക്ഷം കോടി രൂപയുടെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി പദ്ധതിയുടെ (ഇസിഎല്‍ജിഎസ്) പരിധി ഉയര്‍ത്തി. 2022-23 ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ 2023 മാര്‍ച്ച് വരെ പദ്ധതിയുടെ സാധുത ഒരു വര്‍ഷം കൂടി നീട്ടുകയും പദ്ധതിക്ക് കീഴില്‍ അനുവദിക്കേണ്ട മൊത്തം തുക 4.5 ലക്ഷം കോടി രൂപയില്‍ നിന്ന് 5 ലക്ഷം കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തു.
വര്‍ധിപ്പിച്ച വായ്പപരിധി പ്രകാരം വായ്പയെടുക്കുന്നയാള്‍ക്ക് പരമാവധി 200 കോടി രൂപ വരെ വായ്പയെടുക്കാം. ഇസിഎല്‍ജിഎസ് 3.0 പരിരക്ഷിക്കുന്ന വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്വകാര്യ ബിസിനസുകള്‍ക്കും ഇപ്പോള്‍ എമര്‍ജന്‍സി ക്രെഡിറ്റിനായി അപേക്ഷിക്കാം. കമ്പനി പറയുന്നതനുസരിച്ച്, വിപുലീകരിച്ച കവറേജിലൂടെയും കൊളാറ്ററല്‍-ഫ്രീ ലിക്വിഡിറ്റിയിലൂടെയും ഈ കോണ്‍ടാക്റ്റ്-ഇന്റന്‍സീവ് വ്യവസായങ്ങളിലെ ബിസിനസുകള്‍ക്ക് കൂടുതല്‍ സഹായം നല്‍കാനാണ് പുതിയ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി പറയുന്നു. 2020 മെയ് മാസത്തില്‍ ആരംഭിച്ചത് മുതല്‍, 2022 മാര്‍ച്ച് 25 വരെ 3.19 ലക്ഷം കോടി രൂപയുടെ വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. നല്‍കിയ ഗ്യാരണ്ടികളില്‍ 95 ശതമാനവും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് അനുവദിച്ച വായ്പകള്‍ക്കാണ്.