18 Aug 2022 3:36 AM GMT
Summary
മുംബൈ: രാജ്യത്തെ മൈക്രോഫിനാന്‍സ് മേഖലയിലെ വായ്പാ വിഭാഗത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 24 ശതമാനം വളര്‍ച്ച. 2.75 ലക്ഷം കോടി രൂപയിലെത്തിയിരിക്കുകയാണ് ഈ വര്‍ഷത്തെ വായ്പാ നേട്ടം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.22 ലക്ഷം കോടി രൂപയായിരുന്നു. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കായുള്ള ആര്‍ബിഐ അംഗീകൃത സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷന്‍ (എസ്ആര്‍ഒ) സാ-ധന്‍ ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. എല്ലാ വായ്പാ ദാതാക്കളുടേയും പോര്‍ട്ട്‌ഫോളിയോ ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ 2,62,599 കോടി രൂപയാണ്. ബാങ്കുകള്‍ […]
മുംബൈ: രാജ്യത്തെ മൈക്രോഫിനാന്‍സ് മേഖലയിലെ വായ്പാ വിഭാഗത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 24 ശതമാനം വളര്‍ച്ച. 2.75 ലക്ഷം കോടി രൂപയിലെത്തിയിരിക്കുകയാണ് ഈ വര്‍ഷത്തെ വായ്പാ നേട്ടം.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.22 ലക്ഷം കോടി രൂപയായിരുന്നു.
മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കായുള്ള ആര്‍ബിഐ അംഗീകൃത സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷന്‍ (എസ്ആര്‍ഒ) സാ-ധന്‍ ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. എല്ലാ വായ്പാ ദാതാക്കളുടേയും പോര്‍ട്ട്‌ഫോളിയോ ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ 2,62,599 കോടി രൂപയാണ്.
ബാങ്കുകള്‍ ഒഴികെയുള്ള വായ്പാ ദാതാക്കളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഇരട്ട അക്ക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്കുകളുടെ മൈക്രോ വായ്പാ പോര്‍ട്ട്ഫോളിയോ 9.23 ശതമാനം ഉയര്‍ന്ന് 1,04,762 കോടി രൂപയായി.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ 54.62 ശതമാനം വളര്‍ച്ച നേടി 24,870 കോടി രൂപയായി. എന്‍ബിഎഫ്സി- മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ (എംഎഫ്ഐ), സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ (എസ്എഫ്ബി), നോട്ട് ഫോര്‍ പ്രോഫിറ്റ് (എന്‍എഫ്പി) എന്നിവ യഥാക്രമം 35.18 ശതമാനം, 27.66 ശതമാനം, 20.71 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
'മൈക്രോഫിനാന്‍സ് മേഖല കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്തു തുടങ്ങി. ആദ്യ പാദത്തില്‍ പുതിയ ആര്‍ബിഐ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ തിരക്കിലായിരുന്നെങ്കിലും, അത് ആരോഗ്യകരമായ വളര്‍ച്ച കൈവരിച്ചു,' സാ-ധാന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ജിജി മാമ്മന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 27,328 കോടി രൂപയില്‍ നിന്ന് ഏപ്രില്‍-ജൂണില്‍ എല്ലാ വായ്പ നല്‍കുന്നവരുടെയും മൊത്തം വിതരണം 57,842 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വിതരണത്തില്‍ ഏകദേശം 35 ശതമാനം കുറവുണ്ടായി. പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് വായ്പ ദാതാക്കള്‍ വിതരണ നയം പുനഃക്രമീകരിക്കുന്നതായിരുന്നു കാരണം.